കോയമ്പത്തൂരില്‍ നാലു മാസം പ്രായമുള്ള കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് അമ്മ... ബസില്‍ കയറിയ ശേഷം കുഞ്ഞിനെ മറ്റൊരാളെ ഏല്‍പിച്ച് മറ്റൊരു സ്റ്റോപ്പില്‍ ഇറങ്ങിപ്പോയി, ഒടുവില്‍ സംഭവിച്ചത്...

തിരുച്ചിറപ്പള്ളി സ്വദേശിയായ യുവതിയാണ് കുഞ്ഞിനെ ബസില്‍ ഉപേക്ഷിച്ച് കടന്ന് കളഞ്ഞത്. തുടര്‍ന്ന് പൊലീസുകാര്‍ ആശുപത്രിയിലേക്ക് മാറ്റിയ കുഞ്ഞിനെ തേടി മലയാളിയായ അച്ഛന്‍ എത്തി. തൃശൂര്‍ സ്വദേശിയായ അച്ഛന്‍ കോയമ്പത്തൂരില്‍ എത്തിയാണ് കുഞ്ഞിനെ സ്വീകരിച്ചത്. കുടുംബപ്രശ്‌നങ്ങള്‍ കാരണമാണ് കുഞ്ഞിനെ യുവതി ഉപേക്ഷിച്ചതെന്ന് പൊലീസ് വ്യക്തമാക്കുന്നു. വെള്ളിയാഴ്ചയാണ് സംഭവം നടന്നത്.
തിരക്കേറിയ സ്വകാര്യ ബസിലേക്ക് കുഞ്ഞുമായി എത്തിയ യുവതി കുഞ്ഞിനെ പിടിക്കാനായി മറ്റൊരു സ്ത്രീയോട് ആവശ്യപ്പെടുകയായിരുന്നു. കോയമ്പത്തൂരിലെത്തുമ്പോള്‍ കുഞ്ഞിനെ തിരികെ വാങ്ങാമെന്ന് പറഞ്ഞിരുന്നു. എന്നാല്‍ കുഞ്ഞിനെ വാങ്ങിയ സ്ത്രീ പിന്നീട് നോക്കിയപ്പോള്‍ യുവതിയെ കണ്ടില്ല. ഇവരാണ് പൊലീസിനെ വിവരമറിയിച്ചത്. കുഞ്ഞിനെ പൊലീസാണ് ആശുപത്രിയിലെത്തിച്ചത്.
പിന്നീട് വാര്‍ത്ത സാമൂഹ്യ മാധ്യമങ്ങളിലൂടെ അറിഞ്ഞ അച്ഛന്‍ പൊലീസ് സ്റ്റേഷനിലെത്തി ഇത് തന്റെ കുഞ്ഞാണെന്ന് പറയുകയായിരുന്നു. തൃശൂര്‍ സ്വദേശിയും യുവതിയും തമ്മില്‍ പ്രണയിച്ച് വിവാഹിതരായവരാണ്. ബന്ധുക്കള്‍ പ്രണയത്തെ എതിര്‍ത്തിട്ടുണ്ടായിരുന്നു. വിവാഹിതരായ ഇവര്‍ കോയമ്പത്തൂരില്‍ താമസിച്ചു വരികയായിരുന്നു.
കല്ല്യാണം കഴിഞ്ഞതിനു തൊട്ടുപിന്നാലെ യുവാവിന്റെ അച്ഛന്‍ മരിച്ചു. മരണത്തിന് കാരണം പെണ്‍കുട്ടിയാണെന്ന് പറഞ്ഞ് ഇവര്‍ തമ്മില്‍ വഴക്ക് പതിവായിരുന്നു. അടുത്തിടെയുണ്ടായ വഴക്കിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം യുവാവ് തൃശൂരിലേക്ക് തിരികെ പോയിരുന്നു.
തുടര്‍ന്ന് യുവതി വിഷാദത്തിലേക്ക് പോകുകയും കുഞ്ഞിനെ ഉപേക്ഷിക്കുകയുമായിരുന്നവെന്നാണ് സംഭവത്തെക്കുറിച്ച് പോലീസ്‌ന്റെ വിശദീകരണം. കുഞ്ഞിന്റെ അച്ഛന്‍ കുഞ്ഞിനെ തിരികെ കൊണ്ടുപോയി. സംഭവത്തില്‍ രണ്ടുവീട്ടുകാരും തമ്മിലുള്ള ചര്‍ച്ചക്ക് വഴിയൊരുക്കുന്നുണ്ടെന്നും വ്യക്തമാക്കി പൊലീസ് .
"
https://www.facebook.com/Malayalivartha























