അയോദ്ധ്യയെന്ന ചരിത്രനഗരത്തിന് ആയിരം കിലോമീറ്ററുകൾ അകലെ...ഒഡിഷയിൽ മറ്റൊരു രാമക്ഷേത്രം കൂടി ഭക്തർക്കായി തുറന്നിരിക്കുകയാണ്...73 അടി നീളത്തിലുള്ള രാമവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്.. സമുദ്രനിരപ്പിൽ നിന്നും 1800 അടി ഉയരത്തിലാണ് ക്ഷേത്രം...

അയോദ്ധ്യയെന്ന ചരിത്രനഗരത്തിന് ആയിരം കിലോമീറ്ററുകൾ അകലെ ഒഡിഷയിൽ മറ്റൊരു രാമക്ഷേത്രം കൂടി ഭക്തർക്കായി തുറന്നിരിക്കുകയാണ്. ഒഡിഷയിലെ ന്യായഗഡ് ജില്ലയിലെ ഫത്തേഗഡ് എന്ന ഗ്രാമത്തിലാണ് പുതിയ രാമക്ഷേത്രം തുറന്നത്. അയോദ്ധ്യയിൽ രാംലല്ലയുടെ പ്രാണപ്രതിഷ്ഠാ ചടങ്ങുകൾ നടക്കുന്ന അതേവേളയിൽ തന്നെയായിരുന്നു ഒഡിഷയിലെ രാമക്ഷേത്രത്തിന്റെ പ്രധാന ചടങ്ങുകൾ നടന്നത്.73 അടി നീളത്തിലുള്ള രാമവിഗ്രഹമാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത് സമുദ്രനിരപ്പിൽ നിന്നും 1800 അടി ഉയരത്തിലാണ് ക്ഷേത്രം സ്ഥിതിചെയ്യുന്നതെന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. ഫത്തേഗഡിലെ ജനങ്ങൾ തന്നെയാണ് ക്ഷേത്ര നിർമ്മാണത്തിനായുള്ള ധനസമാഹരണം നടത്തിയത്.2017ൽ ക്ഷേത്രത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങൾ ആരംഭിച്ചിരുന്നു.
ലേബർ ഓഫ് ലവ് (സ്‌നേഹത്തിന്റെ അദ്ധ്വാനം) എന്ന് പേരിട്ട ക്ഷേത്ര പദ്ധതിക്കായി 150ഓളം നിർമ്മാണ തൊഴിലാളികളുണ്ടായി. ഏഴ് വർഷത്തോളം നീണ്ട പ്രയത്‌നത്തിനൊടുവിൽ അവരുടെ രാമക്ഷേത്രം യാഥാർത്ഥ്യമായിരിക്കുകയാണ്. അതിസമ്പന്നമായ ചരിത്രവും ഈ ക്ഷേത്രത്തിന് പങ്കുവയ്‌ക്കാനുണ്ട്. നൂറ്റാണ്ടുകൾക്ക് മുമ്പ് വരൾച്ചയുടെ കാലത്ത് ഇവിടെയെത്തിയാണ് ജനങ്ങൾ മഴ പെയ്യാനായി പ്രാർത്ഥിച്ചിരുന്നത്.അയോദ്ധ്യയിലെ രാമക്ഷേത്രത്തിൽ ഇന്ന് മുതൽ പൊതുജനങ്ങൾക്ക് സന്ദർശിക്കാം. പ്രതിദിനം പതിനായിരങ്ങൾ രാംലല്ലയുടെ അനുഗ്രഹം തേടിയെത്തുമെന്നാണ് വിലയിരുത്തൽ.ക്ഷേത്രത്തിലെ ആരതിയിൽ പങ്കെടുക്കുന്നതിനായി പ്രത്യേകം പാസുകൾ ആവശ്യമാണ്. ഇത് ഓൺലൈനായും അല്ലാതെയും ഭക്തർക്ക് സൗജന്യമായി ലഭിക്കും. തിരിച്ചറിയൽ രേഖ സമർപ്പിച്ചാൽ പാസ് ലഭിക്കുമെന്ന് ക്ഷേത്രട്രസ്റ്റ് അറിയിച്ചു.
രാവിലെ ഏഴ് മുതൽ 11.30 വരെയും ഉച്ചയ്‌ക്ക് ശേഷം രണ്ട് മണി മുതൽ ഏഴ് വരെയും ദർശനം നടത്താം. രാവിലെ 6.30-നാണ് ജാഗരൺ അഥവ ശൃംഗാർ ആരതി നടക്കുന്നത്. മുൻകൂർ ബുക്കിംഗും ലഭ്യമാണ്.രാത്രി 7.30-നാണ് സന്ധ്യ ആരതി. അന്നേ ദിവസം തന്നെ ബുക്കിംഗ് നടത്താം. ആരതി നടത്താൻ ആഗ്രഹിക്കുന്നവർ അര മണിക്കൂർ മുൻപ് തിരിച്ചറിയൽ രേഖയുമായി രാമക്ഷേത്രത്തിലെ ക്യാമ്പ് ഓഫീസിലെത്തണമെന്നാണ് രാമജന്മഭൂമി തീർത്ഥക്ഷേത്ര ട്രസ്റ്റ് വെബ്സൈറ്റിൽ വ്യക്തമാക്കിയിരിക്കുന്നത്.ക്ഷേത്രത്തിന്റെ താഴത്തെ നിലയിലാണ് ശ്രീകോവിൽ. ഇവിടെയാണ് രാംലല്ലയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. സിംഗ് ദ്വാറിലൂടെ 32 പടികൾ കയറിയാണ് കിഴക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന പ്രാഥമിക കവാടത്തിലെത്തുന്നത്. നൃത്യ മണ്ഡപം, രംഗ് മണ്ഡപം, സഭാ മണ്ഡപം, പ്രാർത്ഥന മണ്ഡപം, കീർത്തന മണ്ഡപം എന്നിങ്ങനെ അഞ്ച് മണ്ഡപങ്ങളാണ് ക്ഷേത്രത്തിലുള്ളത്. ക്ഷേത്രത്തിനോട് ചേർന്ന് പുരാതന കാലം മുതലുള്ള ചരിത്രപ്രസിദ്ധമായ സീതാ കിണർ സ്ഥിതി ചെയ്യുന്നു.
അയോദ്ധ്യാ രാമക്ഷേത്രത്തിലെ പ്രാണപ്രതിഷ്ഠാ ചടങ്ങിന്റെ സന്തോഷം പങ്കുവച്ച് ക്രിക്കറ്റ് താരങ്ങൾ.ജയ് ശ്രീ റാം എന്ന അടിക്കുറിപ്പോടെയാണ് റിങ്കു സിംഗ്, ഓസ്‌ട്രേലിയൻ താരം ഡേവിഡ് വാർണർ, മുൻ പാകിസ്താൻ താരം ഡാനിഷ് കനേരിയ, ദക്ഷിണാഫ്രിക്കൻ താരം കേശവ് മഹാരാജ് എന്നിവർ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിൽ തങ്ങളുടെ സന്തോഷം പങ്കുവച്ചത്.രാം ലല്ലയുടെ വിഗ്രഹത്തിന്റെ ചിത്രമാണ് റിങ്കു സിംഗ് പങ്കുവച്ചിരിക്കുന്നത്. ജയ് ശ്രീറാം ഇന്ത്യ എന്ന അടിക്കുറിപ്പോടെയാണ് ഭഗവാൻ ശ്രീരാമന്റെ ചിത്രം ഡേവിഡ് വാർണറും കേശവ് മഹാരാജും ഇൻസറ്റഗ്രാമിൽ പങ്കുവച്ചിരിക്കുന്നത്. നൂറ്റാണ്ടുകളുടെ കാത്തിരിപ്പ് അവസാനിച്ചു. വാഗ്ദാനം പാലിച്ചു. അയോദ്ധ്യയിൽ ഭഗവാൻ ശ്രീരാമന്റെ പ്രാണപ്രതിഷ്ഠ പൂർത്തിയായി.- ഡാനിഷ് കനേരിയ പറഞ്ഞു.അയോദ്ധ്യയിലെ പുതിയ ശ്രീരാമക്ഷേത്രത്തിൽ എത്താൻ കഴിഞ്ഞതിൽ സന്തോഷമുണ്ട്. നാഗരിക ശൈലിയിലുള്ള ക്ഷേത്രത്തിന്റെ വാസ്തു വിദ്യ എല്ലാവരെയും ആകർഷിക്കും. ഭഗവാൻ ശ്രീരാമന്റെ അനുഗ്രഹം ലഭിച്ചതിൽ സന്തോഷമുണ്ടെന്നാണ് സച്ചിൻ ടെൻഡുൽക്കർ എക്‌സിൽ കുറിച്ചത്.
https://www.facebook.com/Malayalivartha























