ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു... നാസയുടെ പേടകത്തിലെ ലേസർ ഉപകരണം വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിച്ചു, ശബ്ദം മുഴക്കി...

ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങി ചരിത്രം സൃഷ്ടിച്ച അഭിമാന പേടകമായ ചന്ദ്രയാൻ-3 വീണ്ടും ചരിത്രം സൃഷ്ടിച്ചു. വിക്രം ലാൻഡർ ദൗത്യം പൂർത്തിയാക്കി നിശ്ചലമായെങ്കിലും അതിലെ ലൊക്കേഷൻ മാർക്കർ വീണ്ടും പ്രവർത്തിക്കുന്നുവെന്ന ശുഭ വാർത്തയാണ് പുറത്തുവരുന്നത്.ചന്ദ്രനെ ചുറ്റുന്ന നാസയുടെ പേടകത്തിലെ ലേസർ ഉപകരണം വിക്രം ലാൻഡറുമായി ബന്ധം സ്ഥാപിച്ചു, ശബ്ദം മുഴക്കി. നാസയുടെ പേടകത്തിലെ ലൂണാർ റെക്കണൈസൻസ് ഓർബിറ്ററിനും (Lunar Reconnaissance Orbiter-LRO) വിക്രം ലാൻഡറിലെ ഉപകരണത്തിനുമിടയിൽ ലേസർ ബീം പ്രക്ഷേപണം ചെയ്യുകയും പ്രതിഫലിക്കുകയും ചെയ്തു. ചന്ദ്രോപരിതലത്തിലെ ലക്ഷ്യങ്ങളെ കൃത്യമായി കണ്ടെത്താൻ വിക്രം ലാൻഡറിലെ എൽഐർഒ സഹായിക്കുന്നുവെന്ന് നാസ വ്യക്തമാക്കി.
ദക്ഷിണധ്രുവത്തിലെ വഴിവിളക്കായി കാലങ്ങളോളം വിക്രം ലാൻഡർ നിലനിൽക്കുമെന്ന് ഇതോടെ ഉറപ്പായി.എൽആർഒയിൽ നിന്ന് 100 കിലോമീറ്റർ അകലെയാണ് വിക്രം ലാൻഡർ. മാൻസിനസ് ഗർത്തത്തിന് സമീപത്താണ് ലാൻഡർ നിലയുറപ്പിച്ചിരിക്കുന്നത്. ഇത്രയധികം ദൂരത്ത് നിന്നാണ് എൽആർഒ ലേസർ രശ്മി അയച്ചത്. ഇതിന് പിന്നാലെ വിക്രം ലാൻഡറിൽ രശ്മി പതിച്ചു. ഇതോടെ ബഹിരാകാശ മേഖലയിലെ പുത്തൻ കുതിപ്പിനാണ് സാക്ഷ്യം വഹിച്ചത്.ഒരു വസ്തുവിന് നേരെ ലേസർ രശ്മികൾ അയയ്‌ക്കുകയും പ്രകാശം തിരിച്ചെത്താൻ എത്ര സമയമെടുക്കുമെന്ന് അളക്കുകയും ചെയ്യുന്നതിന് ഉപയോഗിക്കുന്ന സംവിധാനമാണ് ലൂണാർ റെക്കണൈസൻസ് ഓർബിറ്റർ.
ഭൂമിയെ ചുറ്റുന്ന ഉപഗ്രഹങ്ങളുടെ സ്ഥാനം ട്രാക്ക് ചെയ്യാൻ ഉപയോഗിക്കുന്ന പ്രധാന മാർഗമാണിത്. ഇതിന് നേർ വിപരീതമായ പരീക്ഷണമാണ് വിക്രം ലാൻഡറിൽ എൽആർഒ നടത്തിയത്. ചലിക്കുന്ന ബഹിരാകാശ പേടകത്തിൽ നിന്ന് നിശ്ചലമായ ഒന്നിലേക്ക് ലേസർ രശ്മികൾ അയച്ച് അതിന്റെ കൃത്യമായ സ്ഥാനം നിർണ്ണയിക്കാൻ കഴിഞ്ഞത് ചന്ദ്രനിൽ കൂടുതൽ പര്യവേക്ഷണങ്ങൾക്ക് പാഠമാകുമെന്ന് ശാസ്ത്രജ്ഞർ പറഞ്ഞു. ഈ സംവിധാനത്തെ കൂടുതൽ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യമെന്ന് ശാസ്ത്രജ്ഞർ അറിയിച്ചു.നാസയുടെ ഏറ്റവും ചെറുതും എന്നാൽ കരുത്തനുമായ റിട്രോ റിഫ്ലക്ട്രറാണ് എൽആർഒ എന്ന ലേസർ റിട്രോറിഫ്ലെക്ടർ അറേ. അഞ്ച് സെൻ്റീമീറ്റർ മാത്രമാണ് ഇതിന്റെ വീതി. താഴികക്കുടം പോലെ അലൂമിനിയം ഫ്രെയിമിൽ നിർമ്മിച്ച ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു റിഫ്ളക്ടറുകൾ ഉണ്ട്.
ഏത് ദിശയിൽ നിന്ന് വരുന്ന പ്രകാശവും പ്രതിഫലിപ്പിക്കുന്നതാണ് ഈ ആകൃതി. പ്രവർത്തിക്കാൻ വൈദ്യുതി വേണ്ട. അറ്റകുറ്റപ്പണിയും ആവശ്യമില്ല. അതിനാൽ കാലങ്ങളോളം നിലനിൽക്കും.ചാന്ദ്ര പര്യവേക്ഷണത്തിന്റെ തുടക്കം മുതൽ നിരവധി എൽ ആർ എകൾ ചന്ദ്രനിൽ വിന്യസിച്ചിട്ടുണ്ട്. എന്നാൽ വിക്രം ലാൻഡറിലെ എൽ ആർ എ വളരെ ചെറുതും ലളിതവുമാണ്. രണ്ടിഞ്ച് മാത്രമാണ് വലുപ്പം. ചന്ദ്രന്റെ ദക്ഷിണധ്രുവത്തിന് സമീപം ലഭ്യമായ ഏക എൽ ആർ എയുമാണിത്.താഴികക്കുടത്തിന്റെ മാതൃകയിൽ അലൂമിനിയം ഫ്രെയിമിൽ സജ്ജമാക്കിയ ഉപകരണത്തിൽ മൂന്ന് കോണുള്ള എട്ട് ചെറു കണ്ണാടികൾ (റിട്രോഫ്ളെക്റ്ററുകൾ) ഉണ്ട് .
ഏത് ദിശയിൽ നിന്നും വരുന്ന പ്രകാശത്തെ പ്രതിഫലിപ്പിക്കാൻഉദ്ദേശിച്ചുള്ളതാണ് എൽ ആർ എയുടെ രൂപം. പ്രവർത്തിക്കാൻ വൈദ്യുതിയോ അറ്റകുറ്റപ്പണിയും ആവശ്യമില്ലാത്ത ഉപകരണം പതിറ്റാണ്ടുകളോളം നിലനിൽക്കും. എൽ ആർ എ പരീക്ഷണ വിജയം നിലവിലെയും ഭാവിയിലെയും ബഹിരാകാശ ദൗത്യങ്ങള്‍ക്ക് വലിയ മുതൽക്കൂട്ടാവും. ലാന്‍ഡര്‍ കിടക്കുന്ന ഇടത്തു നിന്ന് ഇത്ര ദൂരം അകലെ അല്ലെങ്കില്‍ അടുത്തു എന്ന് ദിശ കണക്കാക്കി ഈ ഭാഗത്തു പേടകങ്ങള്‍ ഇറക്കാന്‍ ഇനി ബഹിരാകാശ ശാസ്ത്രജ്ഞര്‍ക്ക് സാധിക്കും. ഇത് കൂടാതെ ചന്ദ്രന്റെ ഭ്രമണം, പരിക്രമണം, ഗുരുത്വ ബലം, ആന്തരിക ഘടന തുടങ്ങിയവ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പകരാനും എല്‍ ആര്‍ എക്കു സാധിക്കും .
ഡിസംബര്‍ 12 ന് ആയിരുന്നു നാസയ്ക്കു ഈ ഉപകരണത്തില്‍ നിന്നുള്ള ആദ്യ സിഗ്‌നലുകള്‍ ലഭിച്ചത് . ചന്ദ്രനെ വലം വെക്കുന്ന നാസയുടെ എല്‍ ആര്‍ ഓര്‍ബിറ്റ് ഈ സമയം വിക്രം ലാന്‍ഡറിന്റെ 100 കിലോമീറ്റര്‍ മുകളിലൂടെ ആയിരുന്നു സഞ്ചരിച്ചിരുന്നത്. മാന്‍സിനസ് സി എന്ന ഗര്‍ത്തതിന് സമീപമുള്ള സമതല പ്രദേശത്താണ് ലാന്‍ഡര്‍ കിടക്കുന്നത്. ഇവിടേയ്ക്ക് എല്‍ ആര്‍ ഓര്‍ബിറ്റില്‍നിന്ന് അയച്ച ലേസര്‍ ആവേഗങ്ങള്‍ ലാന്‍ഡറില്‍ തട്ടി പ്രതിഫലിക്കുകയും സിഗ്‌നല്‍ ലഭിക്കുകയുമായിരുന്നെന്നു നാസ അറിയിച്ചു.
https://www.facebook.com/Malayalivartha























