ഭരണഘടനയിൽ രാമനെന്ത് കാര്യം ? ചോദിച്ചവരും നെറ്റിചുളിച്ചവരും കയ്യടിച്ചവരും കേൾക്കൂ സത്യം ഇതാണ്!!

ഇന്ത്യൻ ഭരണഘടനയുടെ കൈയെഴുത്തു രേഖയിൽ മൗലികാവകാശങ്ങളെക്കുറിച്ചുള്ള അധ്യായത്തിന്റെ തുടക്കത്തിൽ ശ്രീരാമന്റെ ഒരു രേഖാചിത്രമുണ്ട്. ലോകത്തിലെ ഏറ്റവും ദൈർഘ്യമേറിയ ലിഖിത ഭരണഘടനയായ ഇന്ത്യൻ ഭരണഘടന, പ്രേം ബിഹാരി നരേൻ റൈസാദയുടെ കൈകൊണ്ട് എഴുതിയതാണ്. 1950 ജനുവരി 26-ന് ഇന്ത്യൻ ഭരണഘടന നിലവിൽ വന്നു. ആചാര്യ നന്ദലാൽ ബോസിന്റെ മാർഗനിർദേശപ്രകാരം ശാന്തിനികേതനിലെ കലാകാരന്മാർ ഭരണഘടനയുടെ ഓരോ പേജും പ്രത്യേകമായി കൈകൊണ്ട് നിർമ്മിച്ചതാണ്.
സ്വതന്ത്ര ഇന്ത്യയുടെ പുതിയ ഭരണഘടനയുടെ രചന ഭരണഘടനാ അസംബ്ലിയിൽ അവസാന ഘട്ടത്തിലായപ്പോഴാണ് ശാന്തിനികേതനിലെ പ്രശസ്ത കലാകാരനായ നന്ദലാൽ ബോസിന് കലാസൃഷ്ടികളുടെ മേൽനോട്ടം വഹിക്കാൻ ഐകകണ്‌ഠേനയുള്ള തീരുമാനമുണ്ടായത് . ഭരണഘടനയുടെ ഭാഗങ്ങൾ അലങ്കരിക്കാൻ ബോസും സംഘവും ഇന്ത്യൻ ചരിത്രത്തിൽ നിന്ന് സന്യാസിമാർ, ഗുരുക്കന്മാർ, ഭരണാധികാരികൾ, പുരാണ കഥാപാത്രങ്ങൾ എന്നിവയെ ചിത്രീകരിക്കുന്ന വിവിധ ചിത്രങ്ങളും ചിത്രങ്ങളും തിരഞ്ഞെടുത്തു. ഈ ചിത്രങ്ങൾ ഓരോന്നും ഇന്ത്യയുടെ അനന്തമായ പൈതൃകത്തിന്റെയും പൈതൃകത്തിന്റെയും സവിശേഷമായ സന്ദേശവും ലക്ഷ്യവും പ്രകടിപ്പിക്കുന്നതായിരിക്കണം എന്ന് ഭരണഘടനയുടെ അണിയറ ശില്പികൾക്ക് നിർബന്ധം ഉണ്ടായിരുന്നു . അതുകൊണ്ടു തന്നെ ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനികളായ ഝാൻസീറാണിയും ടിപ്പു സുൽത്താനും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ ഇടംപിടിച്ചിട്ടുണ്ട്.
ഇന്ത്യയുടെ നാനാവിധമായ സാംസ്‌കാരിക പാരമ്പര്യങ്ങളെ അഭിസംബോധന ചെയ്യും വിധമുള്ള ചിത്രങ്ങൾ ഭരണഘടനയിൽ ഉൾപ്പെടുത്തുന്നത് ഉചിതമായിരിക്കുമെന്ന നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് കയ്യെഴുത്തുപ്രതി തയ്യാറാക്കാനുള്ള ചുമതല കാലിഗ്രാഫറായ പ്രേം ബിഹാറി നരൈൻ റയ്‌സ്ദാ (Prem Behari Narain Raizada), ആർട്ടിസ്റ്റ്നന്ദലാൽബോസ് എന്നിവരെ ഏൽപ്പിക്കുന്നത്. ചിത്രങ്ങളെല്ലാം ചെയ്തതത് നന്ദലാൽ ബോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ്. ബിശ്വരൂപ്, ഗൗരി, ജമുന, പെരുമാൾ, കൃപാൽ സിങ് തുടങ്ങിയ കലാപ്രവർത്തകരാണ് നന്ദലാൽ ബോസിനൊപ്പം ഭരണഘടനയുടെ കയ്യെഴുത്തുപ്രതി തയ്യാറാക്കാൻ പ്രവർത്തിച്ചിരുന്നത്.
സിന്ധു നദീതടകലാ മാതൃകൾ, അജന്ത കലാപാരമ്പര്യം, ഗുപ്ത - മൗര്യ ശില്പ മാതൃകകൾ, മുഗൾ പഹാടി കാളിഘട്ട് ശൈലികൾ, ദക്ഷിണേന്ത്യൻ ചോള ശില്പ പാരമ്പര്യം, ചുമർച്ചിത്ര പാരമ്പര്യം, ഭൂഭാഗ ചിത്രണം (Landscape) എന്നിങ്ങനെ ഇന്ത്യൻ കലാപാരമ്പര്യത്തിന്റെ അവതരണമാണ് ഭരണഘടനയുടെ കാലിഗ്രാഫിക് പതിപ്പിൽ കാണുന്നത്. ഇത്തരത്തിൽ ആലേഖനം ചെയ്യപ്പെട്ട വ്യത്യസ്ത കലാശൈലികൾ ഭരണഘടന വിഭാവനം ചെയ്യുന്ന വൈവിദ്ധ്യങ്ങളെയും നാനാത്വത്തിൽ ഏകത്വം എന്നതിനെ പ്രതിനിദാനം ചെയ്യുന്നതുമാണ് . ഇവിടെ ഏതെങ്കിലും ഒരു രാഷ്ട്രീയ പാർട്ടിയുടെ കൈയൊപ്പല്ല മറിച്ച് ഭാരതീയ സംസ്ക്കാരത്തിന്റെ നേർപകർപ്പ് ആണ് ഇവിടെ മുദ്രണം ചെയ്യപ്പെട്ടത്.
പാർട്ട് മൂന്നിൽ മൗലികാവകാശങ്ങൾക്കൊപ്പമാണ് രാമായണത്തിലെ പ്രധാന കഥാപാത്രങ്ങളായ സീതയുടെയും രാമന്റെയും ലക്ഷ്മണന്റെയും ചിത്രം. വേദേതിഹാസങ്ങളിലെ ഇമേജുകളെ മാത്രമല്ല, അതിനെ എതിർത്ത് കടന്നുവന്ന ബുദ്ധ- ജൈന സംസ്‌കാരങ്ങളിൽ നിന്നുള്ള ഇമേജുകളും ഭരണഘടനയിൽ കാണാം. ഓരോ പേജുകൾക്കു ചുറ്റിലും അജന്ത ഗുഹകളിലെ മ്യൂറലുകളിൽ കാണുന്ന ഡിസൈനുകളും മോട്ടിഫുകളും ചെയ്തിരിക്കുന്നു.
ഇന്ത്യയുടെ ബഹുസ്വരപാരമ്പര്യങ്ങളെയാണ് ഭരണഘടനയിൽ ചിത്രീകരിച്ചിട്ടുള്ളത്. സിന്ധുനദീതട സംസ്‌കാരം മുതൽ രാമായണവും മഹാഭാരതവും ഗുപ്ത, മൗര്യ, മുഗൾ പാരമ്പര്യങ്ങൾ വരെയും അക്ബറും ടിപ്പുവും മുതൽ ഗാന്ധിയും സുഭാഷ് ചന്ദ്രബോസും വരെയും ഭൂമിശാസ്ത്രപരമായി ഹിമാലയവും മരുഭൂമിയും കടൽത്തീരങ്ങൾവരെയും ഭരണഘടനയിൽ ചിത്രീകരിച്ചിട്ടുണ്ട്. ദക്ഷിണേന്ത്യൻ പാരമ്പര്യത്തിൽ നിന്ന് ചോളശില്പങ്ങളുടെ മാതൃകാരൂപമായ നടരാജവിഗ്രഹവും മഹാബലിപുരത്തെ ശില്പങ്ങളും ചിത്രീകരിച്ചിരിക്കുന്നു.
സംഘ്പരിവാറിന് യാതൊരു ബന്ധവുമില്ലാതിരുന്ന ഇന്ത്യയിലെ സാമ്രാജ്യത്വ വിരുദ്ധ പോരാട്ടങ്ങളുടെ ചരിത്രത്തെ ഭരണഘടന അവതരിപ്പിക്കുന്നുണ്ട്. ബ്രിട്ടീഷ് വിരുദ്ധ പോരാട്ടങ്ങളിൽ പ്രധാനികളായ ഝാൻസീറാണിയും ടിപ്പു സുൽത്താനും ഭരണഘടനയുടെ കയ്യെഴുത്തുപ്രതിയിൽ ഇടംപിടിക്കുന്നുണ്ട്. അതോടൊപ്പം വരുന്ന മുഗൾശൈലിയിലുള്ള അക്ബറിന്റെയും മറ്റും ചിത്രങ്ങളും കാളിഘട്ട് മാതൃകയിലുള്ള ചിത്രങ്ങളും ഇന്ത്യയുടെ ബഹുസ്വര സാംസ്‌കാരത്തെയാണ് പ്രതിനിധാനം ചെയ്യുന്നത്.
വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. സമത്വവും സഹോദര്യവും മതനിരപേക്ഷതയുമാണ് അതിന്റെ മൂല്യങ്ങൾ. ഈയൊരു മൂല്യത്തിന്റെ ദൃശ്യപരമായ പ്രതിനിധാനമാണ് നന്ദലാൽബോസും സംഘവും അവതരിപ്പിച്ചിരിക്കുന്നത്.
എല്ലാ രാഷ്ട്രീയ പാർട്ടികളും തങ്ങളുടേതാണെന്ന് അവകാശപ്പെടാൻ ആഗ്രഹിക്കുന്ന ഒരു ബിംബമാണ് ഡോ.ബി.ആർ.അംബേദ്കർ.. എന്നാൽ ഒരിക്കലും ഒരു നുകത്തിലും അദ്ദേഹത്തിനെ തളയ്ക്കാനായിട്ടില്ല. ഹിന്ദുമതത്തിനെതിരെ വിമർശനം ഉന്നയിച്ച് ബുദ്ധമതത്തിലേക്ക് അംബേദ്‌കർ മാറിയിരുന്നു . അംബേദ്കർ ഇസ്‌ലാമിനെ വിമർശിച്ചതിനൊപ്പം ജാതി, മതഭ്രാന്ത്, യാഥാസ്ഥിതികത എന്നിവയിലൂന്നിയ പാരമ്പര്യങ്ങളെ അംഗീകരിസിച്ചിരുന്നില്ല . തന്റെ പൊതുജീവിതത്തിലുടനീളം, അംബേദ്കർ കോൺഗ്രസിന്റെയും ഇന്ത്യൻ കമ്മ്യൂണിസ്റ്റുകളുടെയും കടുത്ത വിമർശകനായിരുന്നു.
1954-ൽ ഓൾ ഇന്ത്യ റേഡിയോക്ക് നൽകിയ ഒരു പ്രഭാഷണത്തിൽ അംബേദ്കർ പറയുന്നത് ഇങ്ങനെയാണ് . ‘‘സ്വാതന്ത്ര്യം, സമത്വം, സാഹോദര്യം എന്നീ മൂന്ന് മൂല്യങ്ങളാണ് എന്റെ സാമൂഹികചിന്തയെ രൂപപ്പെടുത്തുന്നത്. ഈ മൂന്നും ബുദ്ധന്റെ ചിന്തകളിൽ നിന്നുമാണ് കണ്ടെത്തിയത്".
വൈവിധ്യങ്ങളെ അംഗീകരിക്കുന്നതും പൗരാവകാശങ്ങളെ സംരക്ഷിക്കുന്നതുമാണ് ഇന്ത്യയുടെ ഭരണഘടന. സമത്വവും സഹോദര്യവും മതനിരപേക്ഷതയുമാണ് അതിന്റെ മൂല്യങ്ങൾ. ഈയൊരു മൂല്യത്തിന്റെ ദൃശ്യപരമായ പ്രതിനിധാനമാണ് നന്ദലാൽബോസും സംഘവും അവതരിപ്പിച്ചിരിക്കുന്നത്. ശ്രീരാമന്റെ ചിത്രം ഉയർത്തി കട്ടി അതിൽ ആരും രാഷ്ട്രീയം കാണേണ്ട . സാംസ്‌കാരികവും മതപരവുമായ കലർപ്പുകൾ നിറഞ്ഞ ഇന്ത്യൻ ദേശീയതാ സങ്കല്പത്തെയാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത് .
https://www.facebook.com/Malayalivartha























