രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ....

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി എംപിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ. രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ ന്യായ് യാത്ര ഗുവാഹത്തിയില്‍ പ്രവേശിച്ചതിന് പിന്നാലെ പൊലീസ് തടഞ്ഞിരുന്നു. പിന്നാലെ നഗരത്തിന് പുറത്ത് പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ത്തു. ഇതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശിച്ചത്. എന്നാല്‍ തങ്ങള്‍ നിയമം ലംഘിച്ച് ഒന്നും ചെയ്യില്ലെന്ന് രാഹുല്‍ ഗാന്ധി പ്രതികരിച്ചു.
അസമിലെ ജോരാബാദില്‍ നിന്നാണ് ഇന്ന് യാത്ര പുനരാരംഭിച്ചത്. ഗുവാഹത്തി നഗരത്തിലൂടെ മുന്‍ നിശ്ചയിച്ച റൂട്ടുകളിലൂടെയുള്ള യാത്രയ്ക്ക് അനുമതി നിഷേധിച്ചതിനാല്‍ സംഘര്‍ഷ സാദ്ധ്യത ഒഴിവാക്കാനായി ഗുവാഹത്തി ബൈപ്പാസിലൂടെയാണ് യാത്ര നീങ്ങിയത്. എന്നാല്‍ നഗരത്തിന്റെ പ്രവേശന കവാടമായ ഖനപരയില്‍ കനത്ത സുരക്ഷയാണ് അസം പൊലീസ് ഏര്‍പ്പെടുത്തിയത്. ഇതിന് വേണ്ടി പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകള്‍ പ്രവര്‍ത്തകര്‍ തകര്‍ക്കുകയായിരുന്നു. അയ്യാരിരത്തോളം കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് രാഹുലിനൊപ്പം ഉണ്ടായിരുന്നത്.
ജനങ്ങളെ പ്രകോപിപ്പിച്ച് ഇളക്കി വിട്ടതിന് പിന്നാലെ നിങ്ങളുടെ നേതാവ് രാഹുല്‍ ഗാന്ധിക്കെതിരെ കേസെടുക്കാന്‍ അസം പൊലീസ് മേധാവിയോട് നിര്‍ദ്ദേശിച്ചെന്നാണ് മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ എക്‌സില്‍ കുറിച്ചത്. തെളിവായി നിങ്ങളുടെ തന്നെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകളില്‍ പോസ്റ്റ് ചെയ്ത ദൃശ്യങ്ങള്‍ ഉപയോഗിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha























