അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് ...പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തും...അയോധ്യയുടെ വികസനവും ഭാവിയും സംബന്ധിച്ചുള്ളതാണ് പഠന റിപ്പോർട്ട്..

അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് . പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് അമേരിക്കൻ കമ്പനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട് . അയോധ്യയുടെ വികസനവും ഭാവിയും സംബന്ധിച്ചുള്ളതാണ് പഠന റിപ്പോർട്ട് . അയോദ്ധ്യയിൽ നടക്കുന്ന സമഗ്ര വികസന പ്രവർത്തനങ്ങളാണ് ഇത്രയേറെ ഭക്തർ ഇവിടെയെത്തുന്നതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഏകദേശം 85,000 കോടി രൂപയുടെ വികസന പദ്ധതികൾ അയോദ്ധ്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അയോദ്ധ്യയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വികസിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യവൽക്കരണം, പുതിയ വിമാനത്താവളങ്ങൾ, ഘാട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ഇത് മൂലം അയോദ്ധ്യയിൽ പുതിയ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുകയാണ്.
അയോദ്ധ്യയിലെ ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം മൂലം അവിടെയുള്ള സിമന്റ് ഫാക്ടറികളുടെ എണ്ണവും വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. മതപരമായ ടൂറിസമാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സ്. അയോദ്ധ്യയുടെ വികസനം മാത്രം ഇന്ത്യയുടെ ജിഡിപിയിൽ വലിയ മാറ്റമുണ്ടാക്കും.അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 443 ബില്യൺ ഡോളർ (ഏകദേശം 37 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ട്.കൊറോണ കാലഘട്ടത്തിന് മുമ്പ് ഇത് 193 ബില്യൺ ഡോളറായിരുന്നു (ഏകദേശം 16 ലക്ഷം കോടി രൂപ). അത്തരമൊരു സാഹചര്യത്തിൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ പുരോഗതിക്ക് സാധ്യതയുണ്ട്.അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഇവിടെ തങ്ങാനും മറ്റു സ്ഥലങ്ങൾ സന്ദർശിക്കാനും സൗകര്യമൊരുക്കാനും ശ്രമം നടക്കുന്നുണ്ട്.
നിലവിൽ 17 ഹോട്ടലുകളുള്ള ഇവിടെ 73 എണ്ണം കൂടി നിർമിക്കാനുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വൻകിട ഹോട്ടൽ ശൃംഖലകൾ അയോദ്ധ്യയിൽ വന്ന് ഹോട്ടലുകൾ സ്ഥാപിക്കാൻ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്.‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ (എസ്ബിഐ)യും ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്. ക്ഷേത്രവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾ ഈ സാമ്പത്തിക വർഷം ഉത്തർപ്രദേശ് സർക്കാരിന് 25,000 കോടി രൂപയുടെ അധിക വരുമാനം നൽകുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ റിപ്പോർട്ടിൽ പറയുന്നു. ജനങ്ങൾക്കായി തുറന്ന രാമക്ഷേത്രത്തിൽ ഇന്നലെ എത്തിയത് 3.5 ലക്ഷം തീർത്ഥാടകർ. ജന പ്രവാഹത്തിലമർന്ന അയോദ്ധ്യ അതീവ ജാഗ്രതയിലാണ്. മണിക്കൂറുകൾ കാത്തുനിന്ന് മുഷിഞ്ഞ തീർത്ഥാടകർ, സുരക്ഷാസേനയുടെ വടവും തള്ളിമാറ്റി മുന്നോട്ടുപോയത് ആശങ്കയുണ്ടാക്കി. രാവിലെ ഏഴുമുതൽ 11.30 വരെയും, വൈകിട്ട് രണ്ടുമുതൽ ഏഴ് വരെയുമാണ് ദർശന സമയം.
കൊടും ശൈത്യം അവഗണിച്ച് ഇന്നലെ പുലർച്ചെ മുതൽ പതിനായിരങ്ങൾ രാംപഥിൽ തടിച്ചുകൂടി.ക്ഷേത്രത്തിൽ പ്രവേശിക്കും മുൻപുള്ള പ്രധാന പാതയാണിത്. തിരക്കു കാരണം മേഖലയിലെ പ്രധാന റോഡുകളിലെ ഗതാഗതം പുനഃസ്ഥാപിച്ചിട്ടില്ല. കാൽനട യാത്ര മാത്രമാണ് അനുവദിച്ചിരിക്കുന്നത്. ഇ-റിക്ഷകളും കടത്തിവിടുന്നില്ല.ദർശനത്തിന് മണിക്കൂറുകൾ കാത്തു നിൽക്കേണ്ടതിനാൽ പലരും തൊഴാതെ മടങ്ങി. തിരക്ക് മാറിയിട്ട് രാംലല്ലയെ കാണാൻ വരുമെന്ന് ഭക്തരിൽ ചിലർ കേരള കൗമുദിയോട് പറഞ്ഞു. ഒരുമാസമെങ്കിലും വൻതിരക്ക് തുടരുമെന്നാണ് രാമജന്മഭൂമി തീർത്ഥ ക്ഷേത്ര ട്രസ്റ്റ് വൃത്തങ്ങൾ നൽകുന്ന സൂചന.
തിരക്ക് നിയനിയന്ത്രിക്കുന്നതിനുള്ള ക്രമീകരണങ്ങളും ഉത്തർപ്രദേശ് പൊലീസ് ഒരുക്കുന്നുണ്ട്. പലയിടങ്ങളിലായി ബാരിക്കേഡുകളും കയറും ഉപയോഗിച്ച് നിയന്ത്രിച്ച് ഘട്ടംഘട്ടമായാണ് തീർത്ഥാടകരെ ക്ഷേത്ര പരിസരത്തേക്ക് വിടുന്നത്. അനിഷ്ടസംഭവം ഒഴിവാക്കാനും, ആൾക്കൂട്ടം നിയന്ത്രിക്കാനും കൂടുതൽ പൊലീസിനെ മേഖലയിൽ നിയോഗിച്ചുവെന്ന് അയോദ്ധ്യ റേഞ്ച് ഐ.ജി പ്രവീൺ കുമാർ അറിയിച്ചു. ദ്രുത കർമ്മ സേന, ദുരന്ത നിവാരണ സേന തുടങ്ങിയവയും രംഗത്തുണ്ട്. ക്യൂവിൽ ശാന്തരായി നിൽക്കണമെന്നും, തിരക്കുണ്ടാക്കരുതെന്നും അഭ്യർത്ഥിച്ച് അനൗൺസ്‌മെന്റും നടത്തുന്നുണ്ട്.
https://www.facebook.com/Malayalivartha























