പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത്..രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു,..വിമർശകരുടെ വാ അടപ്പിച്ച് സൂപ്പർ സ്റ്റാർ രജനികാന്ത്...

പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തത് തന്റെ വിശ്വാസമാണെന്ന് സൂപ്പർ സ്റ്റാർ രജനികാന്ത് . രാംലല്ല വിഗ്രഹത്തിന്റെ ചരിത്രപരമായ അനാച്ഛാദനത്തിന് സാക്ഷ്യം വഹിച്ച ആദ്യത്തെ 150 പേരിൽ ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു.“എനിക്ക് നല്ല രീതിയിൽ ദർശനം ലഭിച്ചു. രാമക്ഷേത്രം തുറന്നതിന് ശേഷം, രാം ലല്ല വിഗ്രഹം ദർശിച്ച ആദ്യത്തെ 150 ആളുകളിൽ ഞാനും ഉൾപ്പെടുന്നു, അത് എനിക്ക് വളരെയധികം സന്തോഷം നൽകി.എല്ലാ വർഷവും തീർച്ചയായും അയോദ്ധ്യയിൽ വരും. എനിക്ക് ഇത് ആത്മീയതയാണ്, വിശ്വാസമാണ് രാഷ്‌ട്രീയമല്ല. ഓരോരുത്തർക്കും വ്യത്യസ്‌ത അഭിപ്രായങ്ങളുണ്ടാകാം, അത് എല്ലാ സമയത്തും പൊരുത്തപ്പെടണമെന്നില്ല. “ അദ്ദേഹം പറഞ്ഞു.നേരത്തെ, അയോദ്ധ്യയിൽ വച്ചും അദ്ദേഹം മാദ്ധ്യമപ്രവർത്തകരോട് സംസാരിച്ചിരുന്നു . “ഇതൊരു ചരിത്ര സംഭവമായിരുന്നു, ഞാൻ വളരെ ഭാഗ്യവാനാണ്.
“ എന്നാണ് അദ്ദേഹം പറഞ്ഞത്.രാമക്ഷേത്ര പ്രാണപ്രതിഷ്ഠയിൽ പങ്കെടുത്തതിന് സംവിധായകൻ പാ രഞ്ജിത്ത് അടക്കമുള്ളവർ രജനികാന്തിനെതിരെ വിമർശനമുന്നയിച്ചിരുന്നു. “രാമക്ഷേത്രത്തിൽ പോകുന്നത് അദ്ദേഹത്തിന്റെ ഇഷ്ടമാണ്. എന്നാൽ ഇത് 500 വർഷം പഴക്കമുള്ള പ്രശ്‌നത്തിന്റെ പരിസമാപ്തിയാണെന്ന് അദ്ദേഹം പറഞ്ഞു. അതിനു പിന്നിലെ രാഷ്‌ട്രീയത്തെ ചോദ്യം ചെയ്യണം. അദ്ദേഹം ശരിയോ തെറ്റോ എന്നതിനപ്പുറം അദ്ദേഹത്തിന്റെ അഭിപ്രായത്തെക്കുറിച്ച് എനിക്ക് വിമർശനമുണ്ട്.“ – പാ രഞ്ജിത്ത് പറഞ്ഞു.
അയോദ്ധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രാണപ്രതിഷ്ഠ ചടങ്ങിൽ ഇന്ത്യൻ സിനിമാലോകത്തെ നിരവധി പ്രമുഖരാണ് പങ്കെടുത്തത്. രാംചരൺ, അമിതാഭ് ബച്ചൻ, രൺബീർ കപൂർ, ആലിയ ഭട്ട് ,രക്ഷിത് ഷെട്ടി തുടങ്ങി നിരവധി താരങ്ങൾ ചടങ്ങിൽ പങ്കെടുത്തിരുന്നു .പ്രാണപ്രതിഷ്ഠക്കായി ക്ഷണിക്കപ്പെട്ട അതിഥികൾക്കായി മാത്രമായിരുന്നു ഇന്നലെ ദർശനം. ഇതോടൊപ്പം ക്ഷേത്രത്തിന്റെ നിർമാണ ജോലികളും തുടരും. ക്ഷേത്രത്തിന്‍റെ പണി പൂർത്തിയാകാൻ ഏകദേശം രണ്ട് വർഷമെങ്കിലും വേണ്ടിവരും. ഇന്നലെ ഉച്ചയ്ക്ക് 12.20നും 12.30നും ഇടയിലുള്ള മുഹൂര്‍ത്തത്തിലാണ് പ്രാണ പ്രതിഷ്ഠ നടന്നത്. പ്രതിഷ്ഠ ചടങ്ങിൽ മുഖ്യ യജമാനനായിട്ടാണ് പ്രധാനമന്ത്രി പങ്കെടുത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആര്‍എസ്എസ് സര്‍സംഘ് ചാലക് മോഹന്‍ ഭാഗവത്, യുപി ഗവര്‍ണര്‍ ആനന്ദി ബെന്‍ പട്ടേല്‍, യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് തുടങ്ങിയവര്‍ പൂജാ ചടങ്ങുകളില്‍ പങ്കെടുത്തു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തിന്‍റെ ഗർഭഗൃഹത്തിലാണ് രാംലല്ല വിഗ്രഹ പ്രതിഷ്ഠ നടന്നത്. പ്രാണ പ്രതിഷ്ഠ നടക്കുമ്പോള്‍ ക്ഷേത്രത്തിന് പുറത്ത് സൈനിക ഹെലികോപ്ടറില്‍ പുഷ്പവൃഷ്ടി നടത്തി. ദര്‍ഭ പുല്ലുകളാല്‍ തയ്യാറാക്കിയ പവിത്രം ധരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി പൂജാ ചടങ്ങുകളില്‍ പങ്കെടുത്തത്. അയോധ്യയിലെ രാമക്ഷേത്രത്തില്‍ പ്രാണ പ്രതിഷ്ഠ ചടങ്ങ് വൈകാരിക നിമിഷമെന്ന് പ്രതിഷ്ഠാ ചടങ്ങിനുശേഷം നടന്ന പൊതുസമ്മേളനത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.നീണ്ട തപസ്യക്കൊടുവിൽ അയോധ്യയിൽ രാമനെത്തിയെന്ന് പറഞ്ഞ പ്രധാനമന്ത്രി, രാമവിഗ്രഹത്തിനരികിൽ വൈകാരികമായിട്ടാണ് ചെലവഴിച്ചതെന്നും കൂട്ടിച്ചേർത്തു. ഇന്ന് ഒരു തീയതി മാത്രമല്ല, ഒരു പുതിയ കാലചക്രത്തിന്റെ തുടക്കമാണെന്നും മോദി വിശേഷിപ്പിച്ചു. അയോധ്യ ക്ഷേത്രനിർമാണം വൈകിയതിൽ ശ്രീരാമനോട് ക്ഷമ ചോദിക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഇനിയുള്ള കാലവും ഈ ദിവസം രാജ്യം ഓർത്തുവയ്ക്കും. ഇത് വെെകാരിക നിമിഷമാണ്. രാം ലല്ല ഇപ്പോൾ ടെന്റിലല്ല, ദിവ്യ മന്ദിരത്തിലാണെന്നും പുതിയ ഇതിഹാസം ഇവിടെ കുറിക്കുകയാണെന്നും മോദി പറഞ്ഞു. 11 ദിവസത്തെ വ്രതാനുഷ്ഠാനത്തിലൂടെ സ്വയം രാമനിൽ സമർപ്പിച്ചു.കേരളത്തിലെ തൃപ്രയാറടക്കം പ്രധാന ശ്രീരാമ ക്ഷേത്രങ്ങൾ സന്ദർശിക്കാനായി. പല ഭാഷകളിൽ രാമായണം കേട്ടു. വിജയത്തിൻ്റെ മാത്രമല്ല വിനയത്തിൻ്റേത് കൂടിയാണ് ഈയവസരമെന്നും പ്രധാനമന്ത്രി പറഞ്ഞു. മൂല്യങ്ങളുടെ വിജയമാണ് രാമക്ഷേത്രം. അടുത്ത ആയിരം വർഷങ്ങളിലേക്കുള്ള രാഷ്ട്ര നിർമ്മാണത്തിന് ഇന്ന് ഉചിതമായ ദിനമാണ്. നിസാരനാണെന്ന ഭാവം ഉപേക്ഷിച്ച് രാഷ്ട്ര സേവനത്തിന് രാമനെ മാതൃകയാക്കണമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























