75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും

75-ാമത് റിപ്പബ്ലിക് ദിനത്തിന്റെ തലേന്ന് ഇന്ത്യൻ പ്രസിഡന്റ് ദ്രൗപദി മുർമു രാജ്യത്തെ അഭിസംബോധന ചെയ്യും. വൈകുന്നേരം ഏഴ് മണി മുതൽ, ആകാശവാണിയുടെ മുഴുവൻ ദേശീയ നെറ്റ്‌വർക്കിലും ദൂരദർശന്റെ എല്ലാ ചാനലുകളിലും, ഹിന്ദിയിലും തുടർന്ന് ഇംഗ്ലീഷ് പതിപ്പിലും സംപ്രേഷണം ചെയ്യും.
അതേസമയം രാജ്യം 75-ാമത് റിപ്പബ്ലിക് ദിനം ആഘോഷിക്കാനായി ഒരുങ്ങുകയാണ്. എല്ലാ വർഷവും ജനുവരി 26 ന് സന്തോഷത്തോടും ഉത്സാഹത്തോടും കൂടി റിപ്പബ്ലിക് ദിനം ആഘോഷിക്കപ്പെടുന്നു. 1950 ജനുവരി 26നാണ് ഇന്ത്യയുടെ ഭരണഘടന പ്രാബല്യത്തിൽ വരുന്നത്. 1949 നവംബർ 26 നാണ് ഇന്ത്യൻ ഭരണഘടന ആദ്യമായി അംഗീകരിക്കപ്പടുന്നത്.
അതിനാൽ നവംബർ 26 ഭരണഘടനാ ദിനമായി ആചരിക്കുന്നു.പരേഡുകൾ, സാംസ്കാരിക പരിപാടികൾ, സ്കൂളുകളിലും സർക്കാർ ഓഫീസുകളിലും പതാക ഉയർത്തൽ ചടങ്ങുകൾ എന്നിവയിലൂടെ രാജ്യമെമ്പാടും വളരെ ആവേശത്തോടെയും ദേശസ്നേഹത്തോടെയും റിപ്പബ്ലിക് ദിനം ആഘോഷിക്കുന്നു.
ഈ ദിനം കേരളത്തെ സംബന്ധിച്ച് ഇരട്ടി സന്തോഷം കൂടെയാണ് തരുന്നത്. പെൺകരുത്തിന്റെ നേർചിത്രമാകാനൊരുങ്ങുന്ന 75-ാം റിപ്പബ്ലിക് ദിനത്തിൽ കേരളത്തിലെ സ്ത്രീശക്തിയും പ്രകടമാകും.
https://www.facebook.com/Malayalivartha























