Widgets Magazine
06
May / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ സിപി എമ്മിൽ പടയൊരുക്കം...ഭാര്യയെ മത്സരിപ്പിച്ചും പിണറായിക്ക് മുന്നിൽ അടിമ കിടന്നും ഗോവിന്ദൻ മാഷ് സി പി എമ്മിനെ തകർത്തു..


പിണറായി വിജയൻ കണ്ണൂരിൽനിന്ന് തലസ്ഥാനത്ത്.. കമാൻഡോ സംഘമോ മറ്റ് അകമ്പടി വാഹനങ്ങളോ ഉണ്ടായിരുന്നില്ല..ക്ലിഫ് ഹൗസിൽനിന്നും എ.കെ.ജി. സെന്ററിലെത്തി.. 'ചിന്ത' ഫ്‌ളാറ്റിലേക്ക് താമസം മാറും..


തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന


കേരളത്തിൽ ഇടതുപക്ഷം തോറ്റമ്പി.. ഡൽഹി എ കെ ജി ഭവനിലും സി പി ഐ ആസ്ഥാനമായ എം എൻ സ്മാരകത്തിലും കോട്ടയത്തെ കേരള കോൺഗ്രസ് ഓഫീസിലും..വൈകിട്ട് 6 മുതൽ രാത്രി 11 വരെ നടന്നത്..


അവസാന നിമിഷം കൈഞരമ്പ് മുറിച്ചു, പിന്നാലെ വിഷവും; പേഴയ്ക്കാപ്പിള്ളിയെ കണ്ണീരിലാഴ്ത്തി മകന്റെയും ഉമ്മയുടെയും വിടവാങ്ങൽ...

പിതാവിന്റെ പേരില്‍ ജെല്ലിക്കെട്ട് വേദി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍; തമിഴ്നാട് സര്‍ക്കാര്‍ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തിയത്

24 JANUARY 2024 09:03 PM IST
മലയാളി വാര്‍ത്ത

More Stories...

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...

ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിലെത്തി. പ്രസിഡന്റായ ശേഷം ആദ്യമായാണ് ടോം ലാം ഇന്ത്യ സന്ദർശിക്കുന്നത്.

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്.... മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...

തമിഴ്‌നാട് മുഖ്യമന്ത്രിയായി തമിഴക വെട്രി കഴകം നേതാവ് വിജയ് വ്യാഴാഴ്ച സത്യപ്രതിജ്ഞ ചെയ്തേക്കുമെന്ന് സൂചന

ഇന്‍ഡിഗോ വിമാനത്തില്‍ യാത്രക്കാരന്റെ പവര്‍ബാങ്ക് പൊട്ടിത്തെറിച്ച് തീപിടിച്ചു

മധുരയില്‍ പിതാവിന്റെ പേരില്‍ ജെല്ലിക്കെട്ട് വേദി ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍. തന്റെ പിതാവും അന്തരിച്ച ഡിഎംകെ സ്ഥാപക നേതാവുമായ എം കരുണാനിധിയുടെ പേരിലാണ് സ്റ്റേഡിയം. കീലക്കരൈയിലെ കലൈഞ്ജര്‍ ശതാബ്ദി ജല്ലിക്കെട്ട് അരീന 5000 കാണികളെ ഉള്‍ക്കൊള്ളുന്ന വിധത്തിലാണ് നിര്‍മ്മിച്ചിരിക്കുന്നത്. തമിഴ്നാട് സര്‍ക്കാര്‍ 44 കോടി രൂപ ചെലവഴിച്ച് 66 ഏക്കര്‍ സ്ഥലത്താണ് നിര്‍മാണം നടത്തിയത്. 2014ല്‍ സംസ്ഥാനത്ത് ജെല്ലിക്കെട്ട് നടത്താന്‍ കഴിയാത്ത സാഹചര്യമുണ്ടായെന്നും മൂന്ന് വര്‍ഷത്തിന് ശേഷം ചെന്നൈയിലെ മറീനയില്‍ ജല്ലിക്കെട്ട് നടത്തണമെന്ന് ആവശ്യപ്പെട്ട് വന്‍ ജനകീയ പ്രതിഷേധം നടത്തിയെന്നും എംകെ സ്റ്റാലിന്‍ ഉദ്ഘാടന ചടങ്ങില്‍ പറഞ്ഞു.

സമാധാനപരമായ പ്രതിഷേധക്കാര്‍ക്കെതിരെ അന്നത്തെ എഐഎഡിഎംകെ സര്‍ക്കാര്‍ അക്രമം അഴിച്ചുവിട്ടു. എന്നാല്‍ ഒടുവില്‍ സംസ്ഥാന വ്യാപകമായ പ്രതിഷേധത്തിന് ഭരണകൂടം വഴങ്ങി. എന്നിട്ടും ശാശ്വതമായ ഒരു പരിഹാരം ഉണ്ടായിട്ടില്ലെന്നും എല്ലാ വര്‍ഷവും ബിജെപി നേതൃത്വത്തിലുള്ള കേന്ദ്രസര്‍ക്കാര്‍ ജെല്ലിക്കെട്ടിന് അനുമതി നല്‍കിയതിന്റെ പേരില്‍ നാടകം കളിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഏകദേശം 1,000 വര്‍ഷം പഴക്കമുള്ള പരമ്പരാഗത കായിക വിനോദമായ ജെല്ലിക്കെട്ട് ഉത്സവത്തിന് മുന്നോടിയായാണ് ഉദ്ഘാടനം നടന്നത്.

2014-ല്‍ മൃഗങ്ങളോടുള്ള ക്രൂരത ചൂണ്ടിക്കാട്ടി സുപ്രീം കോടതി പരമ്പരാഗത കായികവിനോദമായ ജെല്ലിക്കെട്ട് നിരോധിച്ചതോടെയാണ് വിവാദങ്ങളുടെ കേന്ദ്രമായി മാറിയത്. വന്‍ പ്രതിഷേധത്തെ തുടര്‍ന്ന് 2017ല്‍ തമിഴ്‌നാട് സര്‍ക്കാര്‍ ജെല്ലിക്കെട്ട് നിരോധനം നീക്കിക്കൊണ്ട് നിയമസഭയില്‍ ഭേദഗതി പാസാക്കി. കോടതി മാനദണ്ഡങ്ങള്‍ അനുസരിച്ച്, മൃഗങ്ങളുടെയും മെരുക്കുന്നവരുടെയും സുരക്ഷയ്ക്കാണ് ഏറ്റവും മുന്‍ഗണന നല്‍കുന്നത്. മെരുക്കുന്നവര്‍, കാളകള്‍, ഒരു മ്യൂസിയം എന്നിവയും മെഡിക്കല്‍ സൗകര്യങ്ങളും അരീനയില്‍ ഉണ്ടായിരിക്കും.

ഈ വര്‍ഷമാണ് ജെല്ലിക്കെട്ടിന് അനുമതി നല്‍കി സുപ്രിംകോടതി ഒരു സുപ്രധാന വിധി പുറപ്പെടുവിച്ചത്. ജസ്റ്റിസ് കെ.എം. ജോസഫ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്. ജെല്ലിക്കെട്ട് നിരോധനത്തെ മറികടക്കാന്‍ തമിഴ്നാട് പാസാക്കിയ നിയമത്തിനെതിരായ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ജെല്ലിക്കെട്ട് തമിഴ് സംസ്‌കാരത്തിന്റെ അഭിവാജ്യഘടകമാണെന്നും നൂറ്റാണ്ടായുള്ള ആചാരത്തില്‍ ഇടപെടാനാകില്ലെന്നും കോടതി പറഞ്ഞു. മൃഗങ്ങളോടുള്ളക്രൂരത നിയന്ത്രിക്കുന്ന നിയമത്തിന്റെ ചുവട് പിടിച്ച് 2014 ല്‍ സുപ്രിംകോടതി ജെല്ലിക്കെട്ട് നിരോധിച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇംഗ്ലീഷ് ക്ലബ്ബ് ആഴ്‌സണൽ യുവേഫ ചാമ്പ്യൻസ് ലീഗ് ഫൈനലിൽ...  (4 minutes ago)

വീട്ടമ്മയുടെ സ്വർണവും പണവും കവർന്ന അന്തർ സംസ്ഥാന തൊഴിലാളി കസ്റ്റഡിയിൽ  (36 minutes ago)

ഭിന്നശേഷിക്കാരുടെ അവകാശ നിയമത്തിൽ നിഷ്‌കർഷിച്ചിരിക്കുന്ന ആനുകൂല്യങ്ങൾ ആസിഡ് ആക്രമണ ഇരകൾക്കും ബാധകമാക്കണം... ആസിഡ് ആക്രമണക്കേസുകളിൽ ശിക്ഷ വർദ്ധിപ്പിക്കണമെന്ന് സുപ്രീംകോടതി...  (42 minutes ago)

എന്‍എസ്എസിന് പ്രത്യേക ചോയ്‌സൊന്നുമില്ല... മാറ്റത്തിനായി വോട്ട് ചെയ്ത് ജനം... ആരു മുഖ്യമന്ത്രിയായാലും പ്രശ്‌നമില്ലെന്ന് എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി സുകുമാരന്‍ നായര്‍  (1 hour ago)

തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ എസ്‌കലേറ്റർ തകരാറിൽ..... രണ്ടു പേർക്ക് പരുക്ക്  (1 hour ago)

  വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറിയുമായ ടോ ലാം ഇന്ത്യയിൽ.... പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തും വിയറ്റ്നാം പ്രസിഡന്റും കമ്യൂണിസ്റ്റ് പാർടി ജനറൽ സെക്രട്ടറ  (1 hour ago)

CPM ഇ പി യോ പി. ജയരാജനോ ഒരക്ഷരം മിണ്ടുന്നില്ല  (1 hour ago)

മുംബൈ അന്താരാഷ്ട്ര വിമാനത്താവളം മെയ് ഏഴിന് അടച്ചിടും...  (1 hour ago)

പിണറായി ഇനി ‘ചിന്ത’യിലേക്ക് മാറും;  (2 hours ago)

നിയമസഭാ തിരഞ്ഞെടുപ്പിലെ കനത്ത പരാജയം വിലയിരുത്താൻ സി.പി.എം, സി.പി.ഐ നേതൃയോഗങ്ങൾ ഇന്ന് ചേരും...  (2 hours ago)

സ്വര്‍ണവിലയിൽ വർദ്ധനവ്... പവന് 1560 രൂപയുടെ വർദ്ധനവ്  (2 hours ago)

കണ്ണൂരിലെ പട്ടുവത്ത് പാമ്പുകടിയേറ്റ് വയോധിക മരിച്ചു  (2 hours ago)

അവധിക്ക് നാട്ടിലേക്ക് മടങ്ങാനിരിക്കെ അപ്രതീക്ഷിത മരണം.... മലപ്പുറം വേങ്ങര സ്വദേശി ജിദ്ദയിൽ ഹൃദയാഘാതം മൂലം നിര്യാതനായി...  (3 hours ago)

മുത്തങ്ങ വഴി കുഴൽപ്പണം കടത്താൻ ശ്രമിച്ച കേസ്... രണ്ടു പേർ പിടിയിൽ  (3 hours ago)

വിപണികൾ ശക്തമായ തിരിച്ചുവരവിനൊരുങ്ങുന്നു... സെൻസെക്സ് 400 പോയിന്റിലധികം ഉയർന്ന് 77,500 എന്ന നിലയിലുമാണ് വ്യാപാരം  (3 hours ago)

Malayali Vartha Recommends