രാമജന്മഭൂമിയിലേക്ക് ഭക്തജന ഒഴുക്കിന് മാറ്റമില്ല; ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് 3.17 കോടി രൂപ; ഏറ്റവും വലിയ ആസൂത്രിത ക്ഷേത്രനഗരിയാകാൻ അയോദ്ധ്യ; ഉയരുന്നത് പുതിയ 13 ക്ഷേത്രങ്ങള്‍; പ്രതിവര്‍ഷം അയോദ്ധ്യയില്‍ നിന്ന് യുപിക്ക് ലഭിക്കുന്നത് 25,000 കോടിയുടെ നികുതി;

പ്രാണപ്രതിഷ്ഠയ്‌ക്കു പിന്നാലെ രാമജന്മഭൂമിയിലേക്ക് ആരംഭിച്ച ഭക്തജനങ്ങളുടെ ഒഴുക്കിന് മൂന്നാം ദിനവും മാറ്റമില്ല. മൂന്നു ലക്ഷത്തോളം ഭക്തര്‍ ഇന്നലെയും രാംലല്ലയെ തൊഴുതു. ചടങ്ങുകൾക്ക് ശേഷമുള്ള ആദ്യ ദിവസം കാണിക്കയായി ലഭിച്ചത് മൂന്ന് കോടിയിലധികം രൂപയാണെന്ന് ക്ഷേത്ര ട്രസ്റ്റ് വ്യക്തമാക്കി. പ്രാണ പ്രതിഷ്ഠാ ചടങ്ങുകൾക്ക് ശേഷം 10 സംഭാവന കൗണ്ടറുകൾ തുറന്നതായും രാമജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റ് അംഗമായ അനിൽ മിശ്ര പറഞ്ഞു.
ക്ഷേത്ര കൗണ്ടറുകൾ വഴി പണമായും, ഓൺലൈൻ വഴിയുള്ള സംഭാവനയായും 3.17 കോടി രൂപയാണ് ചൊവ്വാഴ്ച ഒരു ദിവസം കൊണ്ട് ക്ഷേത്രത്തിലേക്ക് ലഭിച്ചത്. മാര്‍ച്ച് വരെ കേന്ദ്രമന്ത്രിമാരാരും അയോദ്ധ്യയിലേക്കു പോകരുതെന്ന് ഇന്നലത്തെ കേന്ദ്രമന്ത്രിസഭാ യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നിര്‍ദേശിച്ചു. പരമാവധി രാമഭക്തര്‍ക്കു ക്ഷേത്ര ദര്‍ശനം സാധ്യമാക്കാനും തിരക്കു നിയന്ത്രിക്കാനുമാണിത്. അതികഠിനമായ തണുപ്പിനെ അവഗണിച്ചാണ് ഭക്തർ പുലർച്ചെ മുതൽ ക്ഷേത്ര ദർശനത്തിനായി ക്യൂ നിൽക്കുന്നത്.
അഞ്ച് ലക്ഷത്തിലധികം ഭക്തരാണ് 23ാം തിയതി രാമക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയത്. ടങ്ങുകൾ പൂർത്തിയാക്കിയ ശേഷം 23ാം തിയതി മുതലാണ് ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം അനുവദിച്ചത്.ബുധനാഴ്ചയും സമാനമായ രീതിയിൽ ക്ഷേത്രത്തിലേക്ക് ഭക്ത ജനങ്ങളുടെ വലിയ ഒഴുക്കാണ് അനുഭവപ്പെട്ടതെന്നും അനിൽ മിശ്ര പറയുന്നു. ഭക്തർക്ക് സുഗമമായി ദർശനം നടത്താനുള്ള സൗകര്യങ്ങൾ ഉറപ്പാക്കാൻ ആവശ്യമുള്ള ക്രമീകരണങ്ങൾ ചെയ്ത് വരികയാണെന്നും അനിൽ മിശ്ര പറഞ്ഞു. എല്ലാവർക്കും സുഗമമായ ദർശനം ഉറപ്പാക്കാനുള്ള ശ്രമങ്ങളാണ് നടത്തുന്നതെന്നും ഉത്തർപ്രദേശിന്റെ ക്രമസമാധാന ചുമതലയുള്ള ഡിജി പ്രശാന്ത് കുമാർ പറഞ്ഞു.
ശ്രീരാമക്ഷേത്രത്തിനു സമീപത്തായി ഉയരുന്നത് പുതിയ 13 ക്ഷേത്രങ്ങള്‍. രാമക്ഷേത്രത്തോടു ചേര്‍ന്ന് ആറു ക്ഷേത്രങ്ങളും സമീപത്തായി ഏഴു ക്ഷേത്രങ്ങളും. അയോദ്ധ്യയെ രാജ്യത്തെ ഏറ്റവും വലിയ ആസൂത്രിത ക്ഷേത്രനഗരിയാക്കുകയാണ് യുപി സര്‍ക്കാരിന്റെയും രാമക്ഷേത്ര ട്രസ്റ്റിന്റെയും ലക്ഷ്യം. യുപിയിലെത്തുന്ന വിനോദ, ആദ്ധ്യാത്മിക സഞ്ചാരികള്‍ പ്രതിവര്‍ഷം നാലു ലക്ഷം കോടി രൂപ ചെലവഴിക്കുമെന്നാണ് എസ്ബിഐയുടെ കണക്ക്. അയോദ്ധ്യയില്‍ നിന്നു മാത്രം പ്രതിവര്‍ഷം 25,000 കോടി രൂപ നികുതിയായി യുപി സര്‍ക്കാരിന് അടുത്ത വര്‍ഷം മുതല്‍ ലഭിക്കും. ഇതോടെ യുപിയുടെ ആകെ നികുതി വരുമാനത്തിന്റെ 10 ശതമാനം അയോദ്ധ്യയില്‍ നിന്നാകും.
രാമക്ഷേത്രത്തിനു ചുറ്റുമായി നാലു ദിക്കിലും ഗണപതി, ശിവന്‍, സൂര്യന്‍, ജഗദംബ, അന്നപൂര്‍ണ, ഹനുമാന്‍ തുടങ്ങിയ ആറു ക്ഷേത്രങ്ങളാണ് നിര്‍മിക്കുന്നത്. സീതാ രസോയിക്കു സമീപമാണ് അന്നപൂര്‍ണ ക്ഷേത്രം നിര്‍മിക്കുക. ക്ഷേത്ര സമുച്ചയത്തിന്റെ വിവിധ ഭാഗങ്ങളിലായി നിര്‍മിക്കുന്ന ഏഴു ക്ഷേത്രങ്ങള്‍ ഭഗവാന്‍ രാമനൊപ്പം ഉണ്ടായിരുന്നവരുടേതാണ്. വാല്മീകി, വസിഷ്ഠന്‍, വിശ്വാമിത്രന്‍, ശബരി, ജടായു തുടങ്ങിയ ക്ഷേത്രങ്ങളും ഇവിടെ ഉയരും.
https://www.facebook.com/Malayalivartha























