കാണാതായ അധ്യാപികയുടെ മൃതദേഹം മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെ ക്ഷേത്രത്തിനടുത്ത മൈതാനിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായകമാവുന്ന വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായെന്ന് സൂചനകള്‍

കാണാതായ അധ്യാപികയുടെ മൃതദേഹം മാണ്ഡ്യ ജില്ലയിലെ മേലുകോട്ടെ ക്ഷേത്രത്തിനടുത്ത മൈതാനിയില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ നിര്‍ണായകമാവുന്ന വീഡിയോ ദൃശ്യങ്ങള്‍ പൊലീസിന് ലഭ്യമായെന്ന് സൂചനകള്‍ .
ആരോ പകര്‍ത്തി അയച്ചുകൊടുത്ത 13 സെക്കന്‍ഡ് ദൃശ്യങ്ങളില്‍ യുവാവും അധ്യാപികയും തമ്മില്‍ വഴക്കിടുന്നതിന്റെയും മല്‍പിടിത്തം നടത്തുന്നതിന്റെയും ദൃശ്യങ്ങളാണുള്ളത്.
പാണ്ഡവപുര താലൂക്കില്‍ മാണിക്യഹള്ളി ഗ്രാമത്തിലെ സാമൂഹിക പ്രവര്‍ത്തകന്‍ വെങ്കിടേഷിന്റെ മകള്‍ ദീപിക വി. ഗൗഡയുടെ (28) മൃതദേഹമാണ് കഴിഞ്ഞ ദിവസം കണ്ടെത്തിയത്.
ശനിയാഴ്ച രാവിലെ ഒമ്പതിന് പതിവുപോലെ സ്‌കൂട്ടറില്‍ ഗസ്റ്റ് അധ്യാപികയായി ജോലിചെയ്യുന്ന മേലുകോട്ടയിലെ സ്വകാര്യ സ്‌കൂളിലേക്കു പോയ ദീപിക വീട്ടില്‍ തിരിച്ചെത്തിയിരുന്നില്ല. ഭര്‍ത്താവ് മൊബൈല്‍ ഫോണില്‍ ബന്ധപ്പെടാനായി ശ്രമിച്ചെങ്കിലും സ്വിച്ച്ഓഫ് ആയിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അന്ന് വൈകുന്നേരം ഭാര്യയെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്്തു.
അന്വേഷണം നടക്കുന്നതിനിടെ അധ്യാപികയുടെ സ്‌കൂട്ടര്‍ ക്ഷേത്രമൈതാന പരിസരത്ത് കണ്ടെത്തി. ബന്ധുക്കള്‍ നടത്തിയ തിരച്ചിലില്‍ കുഴിച്ചിട്ട നിലയില്‍ മൃതദേഹം കണ്ടെത്തി.
കുടുംബകാര്യങ്ങള്‍ അറിയുന്ന 21കാരന്റെ വിളിയാണ് കൊല്ലപ്പെട്ട യുവതിയുടെ മൊബൈല്‍ ഫോണില്‍ അവസാനമായി വന്നിട്ടുള്ളത്. മൃതദേഹം കണ്ടെത്തിയതിനെത്തുടര്‍ന്ന് ഈ യുവാവ് ഒളിവിലാണെന്ന് പൊലീസ് . അന്വേഷണം ഊര്‍ജ്ജിതമാക്കി.
https://www.facebook.com/Malayalivartha























