ഡല്‍ഹിയില്‍ 26ന് നടക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡില്‍ കേരളത്തില്‍ നിന്നുള്ള ഒമ്പത് വനിതാ സിആര്‍പിഎഫ് കമാന്‍ഡോസ് അണിനിരക്കും

ഡല്‍ഹിയില്‍ 26ന് നടക്കുന്ന റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹി കര്‍ത്തവ്യപഥില്‍ നടക്കുന്ന പരേഡില്‍ കേരളത്തില്‍നിന്നുള്ള ഒമ്പത് വനിതാ സിആര്‍പിഎഫ് കമാന്‍ഡോസ് അണിനിരക്കും.
പാലക്കാട് കുറിശാംകുളം സ്വദേശി വിനീത, എരുത്തേമ്പതി 'അതുല്യ'ത്തില്‍ ഐശ്വര്യ വിനു, വടവന്നൂര്‍ നാരായണ ഹൗസില്‍ ജാന്‍സി, മുട്ടിക്കുളങ്ങര മഹാളിവീട്ടില്‍ രേഷ്മ, ഷൊര്‍ണൂര്‍ കുളപ്പുള്ളി സ്വദേശി അഞ്ജു പ്രമോദ്, കണ്ണൂര്‍ ഇരിട്ടി ചക്കുന്നംപുറത്ത് വീട്ടില്‍ സീനിയ തോമസ്, തിരുവനന്തപുരം വെന്നിക്കോട് വരമ്പശേരി രേഷ്മ, കൊല്ലം കോയിവിള കളത്രം വീട്ടില്‍ അനശ്വര സായൂജ്, തൃശൂര്‍ കൊടുങ്ങല്ലൂര്‍ ഏറത്ത് വീട്ടില്‍ ലീമ, എന്നിവരാണ് പരേഡില്‍ പങ്കെടുക്കുന്നത്.
2021 ല്‍ സിആര്‍പിഎഫില്‍ ചേര്‍ന്ന ഇവര്‍ തിരുവനന്തപുരം പള്ളിപ്പുറം ഗ്രൂപ്പ് സെന്ററില്‍ നിന്ന് പരിശീലനം പൂര്‍ത്തിയാക്കി കഴിഞ്ഞു. നിലവില്‍ നാഗ്പുര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സിആര്‍പിഎഫ് 213 മഹിളാ ബറ്റാലിയന്‍ അംഗങ്ങളാണ്.
https://www.facebook.com/Malayalivartha























