കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജചെയ്തു ചുമതലയേറ്റു...

കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് പ്രസന്ന ബി വരാലേ സുപ്രീംകോടതി ജഡ്ജിയായി സത്യപ്രതിഞ്ജചെയ്തു ചുമതലയേറ്റു. പട്ടികജാതി വിഭാഗത്തില്‍നിന്നുള്ള ഹൈക്കോടതി ജഡ്ജിമാരില്‍ ഏറ്റവും സീനിയറും പട്ടികജാതിയില്‍നിന്നുള്ള ഏക ഹൈക്കോടതി ചീഫ് ജസ്റ്റിസുമാണ് ജസ്റ്റിസ് പ്രസന്ന വരാലേ. ജസ്റ്റിസ് സഞ്ജയ് കിഷന്‍ കൗള്‍ ഡിസംബര്‍ 25ന് വിരമിച്ചതിനെത്തുടര്‍ന്നുണ്ടായ ഒഴിവിലേക്കാണ് നിയമനം
ഈ മാസം 19നാണ് ജസ്റ്റിസ് പ്രസന്ന ബി വരാലേയെ സുപ്രീംകോടതിയിലേക്ക് ഉയര്‍ത്തുവാന്‍ ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് നേതൃത്വം നല്‍കിയ കൊളീജിയം യോഗം ശുപാര്‍ശ ചെയ്തത്. ഇതോടെ സുപ്രീം കോടതി ജഡ്ജിമാരുടെ എണ്ണം 34 ആയി.
നേരത്തേ ബോംബെ ഹൈക്കോടതിയിലും സേവനം അനുഷ്ഠിച്ചിട്ടുണ്ടായിരുന്നു. 2022 ഒക്ടോബറിലാണ് കര്‍ണാടക ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആയി നിയമിതനായത്. ബി.ആര്‍. ഗവായ്ക്കും സി.ടി. രവികുമാറിനുംശേഷം എസ്സി വിഭാഗത്തില്‍നിന്നുള്ള മൂന്നാമത്തെ സിറ്റിങ് ജഡ്ജിയാകും പ്രസന്ന ബി. വാരാലെ.
https://www.facebook.com/Malayalivartha























