കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും..നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്...ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും..

കേരളത്തിൽ നിന്ന് 24 ആസ്താ സ്പെഷ്യൽ ട്രെയിനുകൾ അയോദ്ധ്യയിലേക്ക് സർവീസ് നടത്തും. നാഗർകോവിൽ, തിരുവനന്തപുരം, പാലക്കാട് എന്നിവിടങ്ങളിൽ നിന്നാണ് സർവീസ്. ജനുവരി 30-ന് ആദ്യ സർവീസ് ആരംഭിക്കും. ഫെബ്രുവരി , മാർച്ച് മാസങ്ങളിലായാണ് ട്രെയിനുകൾ. 3,300 രൂപയാണ് ടിക്കറ്റ് നിരക്ക്.ഫെബ്രുവരി രണ്ട്, ഒൻപത്, 14,19,24 ,29 തീയതികളിൽ പാലക്കാട് നിന്ന് അയോദ്ധ്യയിലേക്ക് ട്രെയിൻ സർവീസ് ഉണ്ടാകും. കോയമ്പത്തൂർ, തിരുപ്പൂർ, ഈറോഡ്, സേലം, ജോലോർപേട്ട, ഗോമതി നഗർ എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പുണ്ടാകും. ഫെബ്രുവരി മൂന്ന്, എട്ട്, 13,18, 23,28, മാർച്ച് നാല് എന്നീ തീയതികളിൽ അയോദ്ധ്യയിൽ നിന്ന് തിരികെ ട്രെയിൻ സർവീസ് ഉണ്ടാകും. യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും. ഐആർസിടിസി വഴിയാണ് ട്രെയിൻ ടിക്കറ്റ് ബുക്കിംഗ്.
ഓരോ ദിവസവും 10,000 യാത്രക്കാർ ട്രെയിൻ മാർഗം അയോദ്ധ്യയിലെത്തുമെന്നാണ് കണക്കുകൂട്ടൽ.ബിജെപി സംസ്ഥാന നേതൃത്വം റെയിൽവേ മന്ത്രിയോട് അഭ്യർത്ഥിച്ചതിനെ തുടർന്നാണ് ആസ്താ ട്രെയിനുകളുടെ എണ്ണം 24 ആയി ഉയർത്തിയത്. രാജ്യമാകെ 66 ആസ്താ ട്രെയിനുകളാണ് പ്രഖ്യാപിച്ചിട്ടുള്ളത്. അയോദ്ധ്യ ദർശനത്തിന് ആഗ്രഹിക്കുന്ന എല്ലാവരെയും ഈ മാസങ്ങളിൽ തന്നെ അയോദ്ധ്യയിൽ എത്തിക്കുകയെന്ന നിർദ്ദേശമാണ് ബിജെപി ദേശീയ നേതൃത്വം നൽകിയിട്ടുള്ളത്.ട്രെയിനുകളിൽ അയോദ്ധ്യയിലെത്തുന്നവർക്ക് താമസം ബിജെപി ഒരുക്കുമെന്നാണ് സംസ്ഥാന നേതൃത്വം അറിയിച്ചിട്ടുണ്ട്. ട്രെയിൻ സമയം രണ്ട് ദിവസത്തിനുള്ളിൽ റെയിൽവേ അറിയിക്കും.യാത്ര ചെയ്യുന്നവരുടെ പേരുവിവരങ്ങൾ ട്രെയിൻ കടന്നുപോകുന്ന സ്റ്റേഷനുകളിലെ ഉന്നത റെയിൽവേ -സുരക്ഷാ ഉദ്യോഗസ്ഥർക്ക് മുൻകൂട്ടി ലഭ്യമാകും.വരും വർഷങ്ങളിലും ഭക്തരുടെ വൻ തിരക്കവും അനുഭവപ്പെടുക.
അത്രയേറെ രാജ്യം അയോദ്ധ്യായിലെ രാം ലല്ലയെ നെഞ്ചിൽ ഏറ്റി കഴിഞ്ഞു. കഴിഞ്ഞ ദിവസവും മറ്റൊരു റിപ്പോർട്ടും പുറത്തു വന്നിരുന്നു. അയോദ്ധ്യ ഇന്ത്യയുടെ വികസന ഭൂപടത്തെ പാടേ മാറ്റി മറിക്കുമെന്ന് യുഎസ് റിപ്പോർട്ട് . പ്രതിവർഷം 5 കോടി ഭക്തർ അയോദ്ധ്യയിൽ എത്തുമെന്നാണ് അമേരിക്കൻ കമ്പനിയായ ജെഫ്രിസ് പുറത്തുവിട്ട റിപ്പോർട്ട് . അയോധ്യയുടെ വികസനവും ഭാവിയും സംബന്ധിച്ചുള്ളതാണ് പഠന റിപ്പോർട്ട് . അയോദ്ധ്യയിൽ നടക്കുന്ന സമഗ്ര വികസന പ്രവർത്തനങ്ങളാണ് ഇത്രയേറെ ഭക്തർ ഇവിടെയെത്തുന്നതിന് കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു.ഏകദേശം 85,000 കോടി രൂപയുടെ വികസന പദ്ധതികൾ അയോദ്ധ്യയിൽ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയാണെന്നും റിപ്പോർട്ടുകൾ പറയുന്നു. അയോദ്ധ്യയെ മറ്റ് നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന റോഡുകൾ വികസിപ്പിച്ച് നഗരത്തിന്റെ സൗന്ദര്യവൽക്കരണം, പുതിയ വിമാനത്താവളങ്ങൾ, ഘാട്ടുകൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇത് മൂലം അയോദ്ധ്യയിൽ പുതിയ ഹോട്ടലുകൾ ഉൾപ്പെടെയുള്ള വ്യവസായങ്ങൾ സ്ഥാപിക്കപ്പെടുകയാണ്.അയോദ്ധ്യയിലെ ഈ നിർമാണ പ്രവർത്തനങ്ങളെല്ലാം മൂലം അവിടെയുള്ള സിമന്റ് ഫാക്ടറികളുടെ എണ്ണവും വർധിക്കുമെന്ന് റിപ്പോർട്ട് പറയുന്നു. മതപരമായ ടൂറിസമാണ് ഇപ്പോഴും ഇന്ത്യയിലെ ഏറ്റവും വലിയ ടൂറിസം സ്രോതസ്സ്. അയോദ്ധ്യയുടെ വികസനം മാത്രം ഇന്ത്യയുടെ ജിഡിപിയിൽ വലിയ മാറ്റമുണ്ടാക്കും.അടുത്ത 10 വർഷത്തിനുള്ളിൽ ഇന്ത്യയുടെ ജിഡിപിയിൽ ടൂറിസം മേഖലയുടെ സംഭാവന 443 ബില്യൺ ഡോളർ (ഏകദേശം 37 ലക്ഷം കോടി രൂപ) ആയിരിക്കുമെന്നാണ് റിപ്പോർട്ട്.കൊറോണ കാലഘട്ടത്തിന് മുമ്പ് ഇത് 193 ബില്യൺ ഡോളറായിരുന്നു (ഏകദേശം 16 ലക്ഷം കോടി രൂപ). അത്തരമൊരു സാഹചര്യത്തിൽ, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഗണ്യമായ പുരോഗതിക്ക് സാധ്യതയുണ്ട്.അയോദ്ധ്യയിലെത്തുന്ന ഭക്തർക്ക് ഇവിടെ തങ്ങാനും മറ്റു സ്ഥലങ്ങൾ സന്ദർശിക്കാനും സൗകര്യമൊരുക്കാനും ശ്രമം നടക്കുന്നുണ്ട്.
നിലവിൽ 17 ഹോട്ടലുകളുള്ള ഇവിടെ 73 എണ്ണം കൂടി നിർമിക്കാനുണ്ട്. ഇതിൽ 40 എണ്ണത്തിന്റെ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. ഇന്ത്യയിലെ വൻകിട ഹോട്ടൽ ശൃംഖലകൾ അയോദ്ധ്യയിൽ വന്ന് ഹോട്ടലുകൾ സ്ഥാപിക്കാൻ ഇതിനകം പദ്ധതിയിട്ടിട്ടുണ്ട്.‘സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ’ (എസ്ബിഐ)യും ഇതു സംബന്ധിച്ച് റിപ്പോർട്ട് നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha























