അയോധ്യയിലെ രാമക്ഷേത്രത്തിന്റെ ഐഎസ്ആര്‍ഒ ഉപഗ്രഹ ചിത്രങ്ങള്‍ പുറത്ത്..ഡിസംബര്‍ 16, ജനുവരി 22 തീയതികളിലെ ചിത്രങ്ങളാണ് പുറത്തുവന്നത്... ഡിസംബര്‍ 16, ജനുവരി 22 തീയതികളിലെ ചിത്രങ്ങളാണ് പുറത്തുവന്നത്...

അയോധ്യയിലെ രാമക്ഷേത്രത്തിന്റെ(Ayodhya Ram Temple) ഐഎസ്ആര്‍ഒ(ISRO) ഉപഗ്രഹ ചിത്രങ്ങള്‍(Satellite images) പുറത്ത് . രാമക്ഷേത്രത്തിന്റെ നിര്‍മ്മാണ പുരോഗതി വ്യക്തമാക്കുന്ന ഡിസംബര്‍ 16, ജനുവരി 22 തീയതികളിലെ ചിത്രങ്ങളാണ് പുറത്തുവന്നത്. ഇതിലൂടെ അഞ്ച് ആഴ്ച കൊണ്ട് അയോധ്യ നഗരത്തിലുണ്ടായ മാറ്റങ്ങള്‍ സൂക്ഷ്മമായി താരതമ്യം ചെയ്യാനാകും. രണ്ട് ദിവസങ്ങള്‍ക്ക് മുമ്പ് ക്ഷേത്രത്തില്‍ നടന്ന പ്രതിഷ്ഠാ ചടങ്ങിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നേതൃത്വം നല്‍കിയത്. ചടങ്ങുകള്‍ ദശലക്ഷക്കണക്കിന് ആളുകള്‍ തത്സമയം വീക്ഷിച്ചു. പരിപാടിക്ക് മുമ്പുള്ള 36 ദിവസങ്ങളിലെ ഒരുക്കങ്ങളുടെ തോത് വ്യക്തമാക്കുന്നതാണ് പുറത്തുവന്ന ഈ രണ്ട് ഉപഗ്രഹ ചിത്രങ്ങള്‍. പ്ലാനറ്റ് ലാബ്സ് പിബിസിയുടെ മാക്സര്‍ ടെക്നോളജീസിന്റെയും സ്‌കൈസാറ്റിന്റെയും വേള്‍ഡ് വ്യൂ-1 ഇമേജറിയിലൂടെ നൂറുകണക്കിന് എഞ്ചിനീയര്‍മാരും തൊഴിലാളികളും യുദ്ധകാലാടിസ്ഥാനത്തില്‍ നിര്‍മ്മാണം നടത്തിയതെങ്ങനെയെന്ന് ചിത്രീകരിക്കുന്നു.
ക്ഷേത്ര ഉദ്ഘാടനത്തിന് 36 ദിവസങ്ങള്‍ക്കുള്ളിലാണ് അഞ്ച് മണ്ഡപങ്ങളില്‍ മൂന്നെണ്ണവും ശിഖര, പ്രധാന കവാടവുമെല്ലാം പൂര്‍ത്തീകരിച്ചത്. ഡിസംബര്‍ മധ്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ സ്ഥാപനത്തിന്റെ (ISRO) കാര്‍ട്ടോസാറ്റ് ഉപഗ്രഹം പകര്‍ത്തിയ ചിത്രങ്ങളില്‍ കുടു മണ്ഡപം (മധ്യ താഴികക്കുടം), പ്രാര്‍ത്ഥന മണ്ഡപം (മധ്യ-ഇടത് താഴികക്കുടം), ശിഖര എന്നിവ നിലവിലില്ല എന്നത് ശ്രദ്ധേയമാണ്.കൂടാതെ നൃത്യ മണ്ഡപം (പ്രധാന ക്ഷേത്ര മന്ദിരത്തിലെ രണ്ടാമത്തെ കമാന ഘടന) അക്കാലത്ത് ഭാഗികമായി മാത്രമേ നിര്‍മ്മിച്ചിട്ടുള്ളൂ.ഉദ്ഘാടന ദിവസമായപ്പോഴേക്കും, എല്ലാ താഴികക്കുടങ്ങളും, ശിഖരവും, സിംഗ് ദ്വാര്‍ എന്നറിയിപ്പെടുന്ന കിഴക്കന്‍ പ്രവേശന കവാടത്തിന്റെ വി-ആകൃതിയിലുള്ള മുകള്‍ഭാഗവുമെല്ലാം ഏകദേശം പൂര്‍ത്തിയായി. ഈ ദിനം ഏതാണ്ട് 8,000 അതിഥികളെയാണ് ക്ഷേത്രം സ്വാഗതം ചെയ്തത്. ഗ്രൗണ്ടിലെ ഇരിപ്പിട ക്രമീകരണങ്ങള്‍, രാമജന്മഭൂമി ക്ഷേത്ര പരിസരത്തെ പുഷ്പാലങ്കാരങ്ങള്‍, നിര്‍മ്മാണ മേഖലയില്‍ നിന്ന് ആചാരപരമായ പ്രദേശം വേര്‍തിരിക്കുന്നതിന് ഉപയോഗിക്കുന്ന താല്‍ക്കാലിക പാര്‍ട്ടീഷനുകള്‍ എന്നിവ ചിത്രങ്ങളില്‍ നിന്ന് വ്യക്തമാണ്.
നിര്‍മ്മാണ ഭീമനായ എല്‍ ആന്‍ഡ് ടിയുടെ അപാരമായ അധ്വാനത്തെക്കുറിച്ചും ഏകോപനത്തെക്കുറിച്ചും ദൃഢനിശ്ചയത്തെക്കുറിച്ചും ഒരു നേര്‍ക്കാഴ്ച നല്‍കുന്നതാണ് ഈ ചിത്രങ്ങള്‍. നിലവില്‍ ക്ഷേത്രത്തിന്റെ ഒന്നാം നില മാത്രമേ തുറന്നിട്ടുള്ളൂ. ബാക്കിയുള്ള രണ്ട് നിലകള്‍ 2024 അവസാനത്തോടെ പൂര്‍ത്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതര്‍ അറിയിച്ചു. രാമനെ അഞ്ചുവയസ്സുള്ള കുട്ടിയായി ചിത്രീകരിക്കുന്ന രാം ലല്ലയുടെ വിഗ്രഹമാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്നത്. ഇത് അലങ്കരിക്കാന്‍ ഉപയോഗിച്ചിരിക്കുന്നത് കോടികള്‍ വില വരുന്ന സ്വര്‍ണവും വജ്രങ്ങളും. 15 കിലോഗ്രാം സ്വര്‍ണവും 18,000 വജ്രങ്ങളും മരതകങ്ങളും വിഗ്രഹത്തിനായി ആഭരണങ്ങള്‍ നിര്‍മ്മിക്കാന്‍ ഉപയോഗിച്ചിട്ടുണ്ട്.
അതെ സമയം അയോധ്യ ക്ഷേത്ര പ്രതിഷ്ഠയുടെ തത്സമയം സംപ്രേഷണം തമിഴ്നാട് സർക്കാർ വിലക്കിയെന്ന് വാർത്ത നൽകിയ ദിനമലർ
പത്രത്തിനെതിരെ കേസെടുത്തു. പത്രത്തിന്റെ ഉടമയ്ക്കും എഡിറ്റർക്കുമെതിരെയാണ് മധുര സിറ്റി പൊലീസ് കേസെടുത്തത്. മത വിഭാഗങ്ങൾക്കിടയിൽ വൈരം വളർത്താനും സാമുദായിക സ്പർധ ഉണ്ടാക്കാനും ശ്രമിച്ചെന്നാണ് എഫ്ഐആറിലുള്ളത്.സംപ്രേഷണം വാക്കാൽ വിലക്കിയെന്ന റിപ്പോർട്ടിന്റെ പകർപ്പ്, നിർമല സീതാരാമൻ അടക്കം ബിജെപി നേതാക്കൾ സാമൂഹിക മാധ്യമങ്ങളിൽ പങ്കുവെച്ചിരുന്നു. കഴിഞ്ഞ വർഷം, സ്റ്റാലിൻ സർക്കാർ സ്‌കൂളുകളിൽ നടപ്പാക്കിയ പ്രഭാതഭക്ഷണ ദ്ധതി കാരണം കക്കൂസുകൾ നിറയുമെന്ന വാർത്ത നൽകി വിവാദത്തിലായിരുന്നു ദിനമലർ. ഭക്തർക്കു പ്രവേശനം അനുവദിച്ച ആദ്യദിവസം അയോധ്യ രാമക്ഷേത്രത്തിലെത്തിയത് 5 ലക്ഷത്തോളം പേരെന്ന് ക്ഷേത്ര ട്രസ്റ്റിന്റെ കണക്ക്.
മന്ത്രിമാരടക്കം പല വിഐപികളുമെത്തിയതിന്റെ തിരക്കു കൂടിയായതോടെ ഗതാഗതം സ്തംഭിച്ചു. സ്ഥിതിഗതികൾ വിലയിരുത്താൻ യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് വൈകിട്ട് അയോധ്യയിലെത്തി. രാത്രി 9 വരെയാണ് ദർശനം അനുവദിച്ചത്. അപ്പോഴും ആയിരങ്ങൾ പുറത്തു കാത്തുനിൽക്കുകയായിരുന്നു. തിങ്കളാഴ്ച രാത്രി മുതൽ ക്യൂ നിന്ന പലർക്കും ഇന്നലെ ഉച്ചയോടെയാണ് അകത്തുകയറാനായത്. ഉച്ചയ്ക്കു 2.30 വരെ പ്രവേശനം നിർത്തിവച്ചതായി മൈക്കിലൂടെ അനൗൺസ് ചെയ്തെങ്കിലും ഫലമുണ്ടായില്ല. ഇടയ്ക്ക് ചിലർ തളർന്നുവീഴുകയും ചെയ്തു.
https://www.facebook.com/Malayalivartha























