നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്ക്? ബീഹാറിലെ പാര്‍ട്ടി അദ്ധ്യക്ഷനെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്

ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ വീണ്ടും എന്‍.ഡി.എ സഖ്യത്തിലേക്ക് തിരിച്ചുവരുന്ന കാര്യത്തില്‍ ഒരാഴ്ചയ്ക്കകം തീരുമാനമാകുമെന്ന് ജെ.ഡി.യു നേതാക്കള്‍.ഇത് സംബന്ധിച്ച് നിതീഷ് കുമാറും ജെ.ഡി.യുവും ബി.ജെ.പി നേതാക്കളുമായി ചര്‍ച്ച തുടങ്ങിയതായാണ് വിവരം. ബീഹാറിലെ പാര്‍ട്ടി അദ്ധ്യക്ഷനെ ബി.ജെ.പി നേതൃത്വം ഡല്‍ഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
അതേസമയം നിതീഷ് കുമാറിനെ അനുനയിപ്പിക്കാന്‍ ആര്‍.ജെ.ഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. അടുത്തിടെ ഇന്ത്യ മുന്നണിയുമായി സ്വരചേര്‍ച്ചയിലായിരുന്നില്ല നിതീഷ് കുമാര്‍. സീറ്റ് വിഭജനവുമായി ബന്ധപ്പെട്ട കാര്യങ്ങളിലെ കോണ്‍ഗ്രസിന്റെ മെല്ലെപ്പോക്കിനെതിരെ നിതീഷ് വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. രാഹുല്‍ ഗാന്ധി നയിക്കുന്ന ജോഡോ യാത്രയില്‍ നിന്ന് വിട്ടുനില്‍ക്കുമെന്നും നിതീഷ് അറിയിച്ചതായി റിപ്പോര്‍ട്ടുണ്ട്. കോണ്‍ഗ്രസിന്റെ ഷക്കീല്‍ അഹമ്മദ് ഖാന്‍ നിതീഷിനെ യാത്രയില്‍ പങ്കെടുക്കാന്‍ ക്ഷണിച്ചെങ്കിലും യാത്ര ബീഹാറിലേക്ക് എത്തുമ്പോള്‍ അതില്‍ വിട്ടുനില്‍ക്കാനാണ് നിതീഷിന്റെ തീരുമാനമെന്നാണ് റിപ്പോര്‍ട്ട്.
ബംഗാളില്‍ തൃണമൂലും പഞ്ചാബില്‍ എ.എ.പിയും ലോക്സഭാ തിരഞ്ഞെടുപ്പില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസുമായി സഖ്യത്തിനില്ലെന്നും അവര്‍ വ്യക്തമാക്കിയിരുന്നു. ഇതോടൊപ്പം നിതീഷ് കുമാറിന്റെ എന്‍.ഡി.എയിലേക്കുള്ള മടങ്ങിപ്പോക്കും കോണ്‍ഗ്രസിനും ഇന്ത്യ സഖ്യത്തിനും വന്‍തിരിച്ചടിയായേക്കും.
കഴിഞ്ഞ ദിവസം ബീഹാര്‍ മുന്‍ മുഖ്യമന്ത്രിയും സ്വാതന്ത്ര്യ സമര സേനാനിയും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന കര്‍പൂരി ഠാക്കൂറിന് ഭാരത രത്‌നം നല്‍കാന്‍ തീരുമാനിച്ച എന്‍.ഡി.എ സര്‍ക്കാരിന് നിതീഷ് നന്ദി അറിയിച്ചിരുന്നു. 2005ല്‍ ബീഹാറില്‍ താന്‍ അധികാരത്തിലെത്തയത് മൂതല്‍ കേന്ദ്രസര്‍ക്കാരിനോട് ആവശ്യപ്പെടുന്ന കാര്യം മോദി സര്‍ക്കാരാണ് യാഥാര്‍ത്ഥ്യമാക്കിയതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha























