ലോക്‌സഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങി ബിജെപി...

ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ ഔദ്യോഗിക പ്രചാരണത്തിന് ഒരുങ്ങി ബിജെപി. ബിജെപി ദേശീയ അധ്യക്ഷന്‍ ജെപി നദ്ദയാണ് പ്രധാനമന്ത്രിയുടെ വെര്‍ച്യുല്‍ സാന്നിധ്യത്തില്‍ പ്രചാരണത്തിന് തുടക്കമിട്ടത്. അയോധ്യ പ്രതിഷ്ഠയും ജി20 യുടെ ദൃശ്യങ്ങളും ചന്ദ്രയാന്‍ ദൗത്യവും വിഡിയോയില്‍ ഉണ്ട്.
കുടുംബാധിപത്യ പാര്‍ട്ടിയെ പരാജയപ്പെടുത്താന്‍ യുവാക്കള്‍ ബിജെപിക്ക് വോട്ട് ചെയ്യണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ബിജെപിയുടെ പ്രകടന പത്രികയ്ക്ക് യുവാക്കള്‍ നിര്‍ദേശം നല്‍കണമെന്നും മോദി വ്യക്തമാക്കി.'സപ്‌നേ നഹി ഹഖീഖത് ബുണ്ടേ ഹേ, 'തബി തോ സാബ് മോദി കൊ ചുമന്‍തെ ഹെ' എന്ന പ്രചാരണ ഗാനമാണ് ജെപി നദ്ദ പുറത്തിറക്കിയത്.
ഇന്ത്യയുടെ സ്ഥിതി പരിതാപകരമായപ്പോഴാണ് രാജ്യം മോദിയെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തതെന്നാണ് ഗാനത്തില്‍ പറയുന്നത്. വികസിത രാജ്യമെന്ന സ്വപ്നം കേവലം സ്വപ്നമായി അവശേഷിച്ചില്ലെന്നും മോദി അതിനെ യാഥാര്‍ഥ്യത്തില്‍ എത്തിച്ചുവെന്നും ഇതില്‍ പറയുന്നു.
എല്ലാ പാര്‍ട്ടി പ്രവര്‍ത്തകരും ഇതേറ്റെടുക്കണമെന്നും രാജ്യത്തിന്റെ എല്ലാ കോണുകളിലും ഈ ക്യാമ്പയിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കണമെന്നും നദ്ദ അഭ്യര്‍ത്ഥിച്ചു. പ്രധാനമന്ത്രി സ്വപ്നങ്ങളെ യാഥാര്‍ത്ഥ്യമാക്കിയെന്നും നദ്ദ കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha























