ട്രെയിന്‍ ഓടുന്ന പാളം വീടാക്കി ഒരു സംഘം സ്ത്രീകള്‍... സ്ത്രീകള്‍ ട്രാക്കില്‍ ഭക്ഷണം പാകം ചെയ്യുന്നു; മറ്റൊരു ഭാഗത്തിരുന്ന് കുട്ടികള്‍ പഠിക്കുന്നു

ട്രെയിന്‍ ഓടുന്ന പാളം വീടാക്കി ഒരു സംഘം സ്ത്രീകള്‍. ട്രെയിന്‍ ഓടുന്ന പാളത്തില്‍ സ്ത്രീകള്‍ ഭക്ഷണം പാകം ചെയ്യുകയും കിടന്നുറങ്ങുകയും ചെയ്യുന്നതിന്റെ വീഡിയോ വൈറലാകുന്നു. ഒരു സംഘം സ്ത്രീകള്‍ ട്രാക്കില്‍ ഇത്തരം പ്രവര്‍ത്തികള്‍ ചെയ്യുമ്പോള്‍ മറ്റൊരു ഭാഗത്തിരുന്ന് കുട്ടികള്‍ പഠിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം.മുംബയിലെ മഹിം ജംങ്ഷന്‍ ലോക്കല്‍ ട്രെയിന്‍ ട്രാക്കിലാണ് സംഭവം.മുംബയ് മാറ്റേഴ്സ് എന്ന എക്സ് ഹാന്‍ഡിലിലാണ് വീഡിയോ പ്രത്യക്ഷപ്പെട്ടത്. സംഭവം ശ്രദ്ധയില്‍പ്പെട്ട മുംബയ് ഡിവിഷന്‍ മാനേജര്‍ പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
ഉത്തരവാദിത്തമില്ലാത്ത ഈ പ്രവര്‍ത്തിക്കെതിരെ അധികൃതര്‍ നടപടി സ്വീകരിക്കണമെന്ന ആവശ്യമാണ് സമൂഹമാദ്ധ്യമങ്ങളില്‍ ഉയരുന്നത്. വീഡിയോ കണ്ട ശേഷം രോഷത്തോടെയാണ് പലരും പ്രതികരണവുമായി രംഗത്ത് വരുന്നത്. എത്രയും വേഗം പ്രദേശവാസികള്‍ പ്രശ്നത്തില്‍ ഇടപെടണമെന്നും അധികൃതരെകൊണ്ട് നടപടി സ്വീകരിപ്പിക്കണമെന്നും ആവശ്യപ്പെടുന്നുണ്ട് നിരവധിപേര്‍. അതേസമയം വിഷയത്തില്‍ ഇടപെടുന്നതിന് വേണ്ടുന്ന നടപടികള്‍ സ്വീകരിച്ചുകഴിഞ്ഞുവെന്നും. റെയില്‍വേ പ്രൊട്ടക്ഷന്‍ ഫോഴ്സിനെ വിവരം അറിയിച്ചിട്ടുണ്ടെന്നും റെയില്‍വേ പ്രതികരിച്ചു.
https://www.facebook.com/Malayalivartha























