സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം...

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് വീണ് നാല് വയസുകാരിക്ക് ദാരുണാന്ത്യം. ബംഗളൂരുവിലെ ഡല്‍ഹി പബ്ലിക് സ്‌കൂളിലെ കെട്ടിടത്തില്‍ നിന്നാണ് നാല് വയസുകാരി വീണ് മരിച്ചത്. മലയാളിയായ ജിയന്ന ആന്‍ ജിറ്റോ ആണ് മരിച്ചത്. അപകടം പറ്റിയത് എങ്ങനെ എന്നതില്‍ ദുരൂഹത തുടരുകയാണ്. സ്‌കൂള്‍ അധികൃതരുടെ വിശദീകരണത്തില്‍ വൈരുദ്ധ്യമുണ്ടെന്നാണ് ആക്ഷേപം. പ്രിന്‍സിപ്പല്‍ ഒളിവിലാണ്.
ചൊവ്വാഴ്ച ഉച്ചയോടെ കളിക്കുന്നതിനിടെ വീണു എന്നാണ് സ്‌കൂള്‍ അധികൃതര്‍ ആദ്യം പറഞ്ഞത്. പിന്നെ സ്‌കൂളിന്റെ രണ്ടാം നിലയില്‍ നിന്ന് താഴെ വീണെന്ന് മാറ്റി പറഞ്ഞു. കൃത്യമായ ചികിത്സ നല്‍കാനോ മികച്ച ആശുപത്രിയില്‍ കൊണ്ടുപോകാനോ അധികൃതര്‍ തയ്യാറായില്ലെന്നാണ് മാതാപിതാക്കള്‍ ആരോപിക്കുന്നത്. മാതാപിതാക്കള്‍ എത്തിയാണ് ബംഗളൂരുവിലെ ആസ്റ്റര്‍ സിഎംഐ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്ക് മസ്തിഷ്‌ക മരണം സംഭവിച്ചിരുന്നു.
https://www.facebook.com/Malayalivartha























