കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ സ്‌ഫോടനത്തില്‍ രണ്ട് മലയാളികള്‍ അടക്കം മൂന്ന് മരണം.... അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരുക്ക്

കര്‍ണാടക ബെല്‍ത്തങ്ങാടിയില്‍ പടക്ക നിര്‍മ്മാണ ശാലയില്‍ സ്‌ഫോടനം. അപകടത്തില്‍ മരിച്ചെന്നാണ് പ്രാഥമിക വിവരം.
വേനൂര്‍ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ വൈകുന്നേരം അഞ്ചു മണിയോടെയായിരുന്നു സംഭവം. സ്വാമി(55), വര്‍ഗീസ്(58) എന്നിവരാണ് മരിച്ച മലയാളികള്‍. അപകടത്തില്‍ മലയാളികളടക്കം ആറ് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മലപ്പുറം സ്വദേശി ബഷീറിന്റെ പടക്ക നിര്‍മ്മാണ ശാലയിലാണ് അപകടമുണ്ടായത്.
സോളിഡ് ഫയര്‍ വര്‍ക്ക് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്. സ്‌ഫോടനത്തില്‍ കെട്ടിട്ടം പൂര്‍ണമായും കത്തിനശിച്ചു. സംഭവത്തില്‍ ഫാം ഉടമയടക്കം രണ്ട് പേരെ കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്. പകടം നടക്കുന്ന സമയത്ത് കെട്ടിടത്തില്‍ 9 പേര്‍ ഉണ്ടായിരുന്നെന്ന് പൊലീസ് . സ്ഥാപനത്തിന് ലൈസന്‍സുണ്ടായിരുന്നോ എന്നതടക്കം പൊലീസ് പരിശോധിച്ച് വരുന്നു.
https://www.facebook.com/Malayalivartha























