മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള, രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന.. എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്..
ഐഎസ്ആർഒയുടെ അഭിമാനകരമായ ചൊവ്വ ദൗത്യമാണ് മംഗൾയാൻ അഥവാ മാസ് ഓർബിറ്റർമിഷൻ (MOM). 2013 നവംബര്‍ 5 നാണ് ഇന്ത്യയുടെ കന്നി ആന്ധ്രാപ്രദേശിലെ ശ്രീഹരിക്കോട്ടയില്‍ നിന്ന് മംഗൾയാൻ വിക്ഷേപിക്കുന്നത്. ചൊവ്വയിലെ ജലസാന്നിദ്ധ്യം, അന്തരീക്ഷ ഘടന, അണു വികിരണ സാന്നിദ്ധ്യം എന്നിവയെക്കുറിച്ച് പഠിക്കുകയായിരുന്നു മംഗള്‍യാനിന്റെ പ്രധാന ലക്ഷ്യം. പിഎസ്എല്‍വിയുടെ പരിഷ്‌കൃത രൂപമായ പിഎസ്എല്‍വി എക്‌സ്എല്‍ എന്ന വിക്ഷേപണ വാഹനമുപയോഗിച്ചാണ് മംഗൾയാൻ കുതിച്ചുയര്‍ന്നത്. ആറ് മുതൽ എട്ട് മാസം വരെയാണ് മംഗൾയാന് ആയുസ് കരുതിയിരുന്നത് എന്നാൽ എട്ട് വർഷത്തോളം പേടകം പ്രവർത്തനയോഗ്യമായിരുന്നു.ഇപ്പോൾ മംഗൾയാന്റെ ചരിത്ര വിജയത്തിന് ശേഷം ചൊവ്വയിലേക്കുള്ള രണ്ടാമത്തെ ദൗത്യത്തിനായി വലിയ ചുവടുവയ്പ്പുമായി ഇന്ത്യൻ ബഹിരാകാശ ഗവേഷണ സംഘടന .
മറ്റൊരു ഗ്രഹത്തിൽ ബഹിരാകാശ പേടകം ഇറക്കുന്ന ഭൂമിയിലെ മൂന്നാമത്തെ രാജ്യമാകാനും ഒപ്പം, എലൈറ്റ് ക്ലബ്ബിൽ സ്ഥാനം നേടാനുമാണ് ഇന്ത്യ ലക്ഷ്യമിടുന്നത്. അമേരിക്കയും ചൈനയും മാത്രമാണ് ഇതുവരെ ഈ നേട്ടം കൈവരിച്ചിട്ടുള്ളത്.ദേശീയ സാങ്കേതിക ദിനത്തിൽ നടന്ന അവതരണത്തിനിടെയാണ് പുതിയ വിശദാംശങ്ങൾ പുറത്തുവിട്ടത് . നാസയുടേതിന് സമാനമായ ചൊവ്വ ദൗത്യമാണ് ഇസ്രോയുടെ ലക്ഷ്യം. നിയന്ത്രിതവും കൃത്യവുമായ ലാൻഡിംഗുകൾ ഉറപ്പാക്കാൻ നാസ വികസിപ്പിച്ച സാങ്കേതികവിദ്യയായ സ്കൈ-ക്രെയിൻ സിസ്റ്റം ഉപയോഗിച്ചാണ് റോവർ വിന്യസിക്കുക.ഹെവി-ലിഫ്റ്റ് ലോഞ്ച് വെഹിക്കിൾ മാർക്ക്-III (LVM3) വഴിയാകും വിക്ഷേപണം . ചൊവ്വയുടെ ഉപരിതലത്തിൽ MLM ലാൻഡ് ചെയ്യാൻ ഒരു സൂപ്പർസോണിക് പാരച്യൂട്ട് ഉപയോഗിക്കും .
ചൊവ്വയുടെ അന്തരീക്ഷത്തിൽ നിന്ന് 100 മീറ്റർ വരെ പറക്കാൻ കഴിയുന്ന തരത്തിലാണ് റോവർ രൂപകൽപ്പന ചെയ്തിരിക്കുന്നത്. അതേസമയം, ചൊവ്വ ദൗത്യവുമായി ശരിയായ ആശയവിനിമയം ഉറപ്പാക്കാൻ, ഒരു റിലേ കമ്മ്യൂണിക്കേഷൻ സാറ്റലൈറ്റ് വിന്യസിക്കാനും ഇസ്രോ പദ്ധതിയിടുന്നുണ്ട്.2014 ഒക്ടോബർ 24ന് ചൊവ്വയ്ക്ക് ചുറ്റുമുള്ള ഭ്രമണപഥത്തിലെത്തിയ മംഗൾയാന്റെ പ്രതീക്ഷിത കാലാവധി ആറു മാസമായിരുന്നു. പ്രൊപ്പൽഷൻ സിസ്റ്റത്തിന്റെ കാര്യക്ഷമതയാണ് പേടകത്തിന്റെ ആയുസ് കൂട്ടിയത്. 4,200 കിലോമീറ്റർ അകലത്തിൽ നിന്ന് ചൊവ്വയുടെ ഉപഗ്രഹം ആയ ഫോബോസിന്റെ ചിത്രം മാർസ് ഓർബിറ്റർ ക്യാമറ പകർത്തിയപ്പോൾ മംഗൾയാൻ മുൻപ് വാർത്താപ്രാധാന്യം നേടിയിരുന്നു.ചൊവ്വയിലെ ഗര്‍ത്തങ്ങള്‍, കുന്നുകൾ, താഴ്‌വരകള്‍, പൊടിക്കാറ്റ് തുടങ്ങി നിരവധി ചിത്രങ്ങള്‍ മംഗൾയാൻ ഭൂമിയിലേക്ക് അയച്ചിട്ടുണ്ട്. പല സമയങ്ങളിലായി അയച്ച ചിത്രങ്ങളും വിവരങ്ങളും ശാസ്ത്രജ്ഞര്‍ പഠനവിധേയമാക്കി. ചൊവ്വയ്ക്ക് പ്രതീക്ഷിച്ചതിലും വേഗത്തില്‍ അന്തരീക്ഷം നഷ്ടപ്പെടുന്നുവെന്ന് കണ്ടെത്തിയതും മംഗൾയാൻ ആണ്.
ഇന്ത്യയുടെ മാര്‍സ് ഓര്‍ബിറ്റര്‍ മിഷനും (മംഗള്‍യാന്‍) നാസയുടെ മാവെനും അയച്ച വിവരങ്ങളെ അടിസ്ഥാനപ്പെടുത്തി നടത്തിയ പഠനങ്ങളാണ് ഗവേഷകരെ ഈ നിഗമനത്തിലേക്കെത്തിച്ചത്.450 കോടി രൂപ ചെലവിൽ വികസിപ്പിച്ചെടുത്ത ഇന്ത്യയിൽ നിന്നുള്ള മംഗൾയാൻ ഇതുവരെ രൂപകല്പന ചെയ്തിട്ടുള്ളതിൽ വെച്ച് ഏറ്റവും ചെലവ് കുറഞ്ഞ ഗ്രഹാന്തര ദൗത്യങ്ങളിലൊന്നായിരുന്നു. മംഗൾയാന്റെ ബാറ്ററിയും ഇന്ധനവും തീർന്നുവെന്നും ഇനി ചൊവ്വയുടെ ഭ്രമണപഥത്തിൽ അതിജീവനം സാധ്യമല്ലെന്നും ഐഎസ്ആർഒ മുൻപ് വ്യക്തമാക്കിയിരുന്നു.ഏതായാലും പുതിയ പരീക്ഷണം വരുന്നതോടെ പുത്തൻ ചുവടു വയ്പ്പ് ആവും ഈ മേഖലയിൽ ഉണ്ടാകാൻ പോകുന്നത് എന്നുള്ളത് ഉറപ്പാണ്. അതിനായി ഉറ്റുനോക്കുകയാണ് രാജ്യം മുഴുവനും.
https://www.facebook.com/Malayalivartha