Widgets Magazine
28
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്തെ എസ്എസ്എൽസി പരീക്ഷാ ഫലം മെയ് 15നും ഹയർ സെക്കൻഡറി ഫലം മെയ് 22നും പ്രഖ്യാപിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി


അമേരിക്കയെ വീണ്ടും ഞെട്ടിപ്പിച്ചു... റഷ്യ-ഇറാൻ തന്ത്രപരമായ പങ്കാളിത്തം ശക്തമാകുന്നു; യുഎസ് ചർച്ചയ്ക്കായി കെഞ്ചുന്നുവെന്ന് അറഗ്ചി; ഒരു ലക്ഷ്യം പോലും അവർ നേടിയില്ല; ഉപരോധ ഭീഷണിയുമായി യുഎസ്


ഹര്‍ത്താല്‍... വിവിധ സർവകലാശാലകൾ ഇന്നത്തെ പരീക്ഷകൾ മാറ്റി


നെടുങ്കണ്ടം പച്ചടിയിൽ വീട്ടുപറമ്പിൽ നിന്ന് കണ്ടെത്തിയ മൃതദേഹങ്ങളുടെ പോസ്റ്റ്മോർട്ടം ഇന്ന് പൂർത്തിയാവും... പ്രതിയെന്ന് സംശയിക്കുന്നയാളെ കണ്ടെത്താൻ അന്വേഷണം ഊർജ്ജിതമാക്കി


ഭിന്നതകൾ എത്ര അപരിഹാര്യമായി തോന്നിയാലും അവയെ മറികടക്കാൻ ഒന്നിച്ച്‌ പ്രവർത്തിക്കണമെന്ന് മാർപാപ്പ ... മാർപാപ്പയുമായി കൂടിക്കാഴ്‌ച നടത്തി വനിതാ ആർച്ച്‌ബിഷപ് സാറ മുലാലി

കാനഡ കൊണ്ടേ പോകുള്ളൂ... ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കു പിന്നില്‍ അമിത് ഷായാണെന്ന് കാനഡ

31 OCTOBER 2024 12:00 PM IST
മലയാളി വാര്‍ത്ത

കളിച്ച് കളിച്ച് കാനഡ അവസാനം ഇന്ത്യന്‍ മന്ത്രിയെ വരെ തൊടുകയാണ്. അതും കരുത്തനായ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ. ഖലിസ്താന്‍ വിഘടനവാദികളെ കാനഡയുടെ മണ്ണില്‍ വധിക്കാനുള്ള ഗൂഢാലോചനയ്ക്കുപിന്നില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെന്ന് കനേഡിയന്‍ സര്‍ക്കാര്‍ പറയുന്നത്.

യു.എസ്. ദിനപത്രമായ 'വാഷിങ്ടണ്‍ പോസ്റ്റി'ലാണ് ഈ വിവരം ആദ്യം വന്നത്. പത്രത്തിനു വിവരം നല്‍കിയത് താനാണെന്ന് കനേഡിയന്‍ വിദേശകാര്യമന്ത്രി ഡേവിഡ് മോറിസണ്‍ പാര്‍ലമെന്റിന്റെ ദേശീയ സുരക്ഷാസമിതിയെ ചൊവ്വാഴ്ച അറിയിച്ചു. പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിനും വിവരം പരസ്യപ്പെടുത്തിയെന്ന് സമ്മതിച്ചു.

'പോസ്റ്റി'ലെ ജേണലിസ്റ്റ് വിളിച്ച് ഷായാണോ ഗൂഢാലോചനയുടെ സൂത്രധാരന്‍ എന്നുചോദിച്ചപ്പോള്‍ താന്‍ സ്ഥിരീകരിച്ചുവെന്നാണ് മോറിസണ്‍ ദേശീയ സുരക്ഷാസമിതിയോടു പറഞ്ഞത്. എന്നാല്‍, ഷായുടെ പങ്കിനെക്കുറിച്ച് കാനഡ എങ്ങനെ അറിഞ്ഞുവെന്ന് അദ്ദേഹം പത്രത്തോട് വിശദമാക്കിയില്ല. തെളിവും നല്‍കിയില്ല. ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയമോ കാനഡയിലെ ഇന്ത്യന്‍ സ്ഥാനപതികാര്യാലയമോ ഈ വെളിപ്പെടുത്തലിനോട് പ്രതികരിച്ചിട്ടില്ല.

അതിനിടെ, കനേഡിയന്‍ പൗരരുടെയും കാനഡയിലെ ഇന്ത്യന്‍ പൗരരുടെയും വിവരം നയതന്ത്ര മാര്‍ഗങ്ങളിലൂടെയും അല്ലാതെയും ഇന്ത്യാസര്‍ക്കാര്‍ ശേഖരിച്ചെന്ന് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ദേശീയസുരക്ഷാ ഉപദേഷ്ടാവ് നതാലി ഡ്രൂയിന്‍ പറഞ്ഞു. ഈ വിവരം ഡല്‍ഹിക്കു കൈമാറി. ഡല്‍ഹിയിലുള്ളവര്‍ അധോലോകത്തലവന്‍ ലോറന്‍സ് ബിഷ്‌ണോയിയുമായിബന്ധപ്പെട്ട ക്രിമിനല്‍ശൃംഖലയുടെ സഹായത്തോടെ പ്രവര്‍ത്തിച്ചു. ബിഷ്‌ണോയി ഇന്ത്യയിലെ ജയിലിലാണെങ്കിലും കാനഡയില്‍ അയാള്‍ക്ക് വലിയ ക്രിമിനല്‍ ശൃംഖലയുണ്ടെന്ന് ഡ്രൂയിന്‍ ചൊവ്വാഴ്ച പാര്‍ലമെന്റിന്റെ ദേശീയസുരക്ഷാ സമിതിക്ക് മൊഴിനല്‍കി.

കനേഡിയന്‍ പൗരനായ ഖലിസ്താന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജര്‍ 2023 ജൂണില്‍ സറേയില്‍ കൊല്ലപ്പെട്ടതിനുപിന്നില്‍ ഇന്ത്യയാണെന്ന് ആ വര്‍ഷം സെപ്റ്റംബറില്‍ ട്രൂഡോ ആരോപിച്ചതോടെയാണ് ഈ വിഷയം നയതന്ത്രപ്രശ്‌നമായത്. നിജ്ജറുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് ഇന്ത്യ സഹകരിക്കണമെന്ന് കാനഡ ആവശ്യപ്പെട്ടു. സംഭവത്തില്‍ ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കു പങ്കുണ്ടെന്ന് ഈ മാസം റോയല്‍ കനേഡിയന്‍ മൗണ്ട് പോലീസ് (ആര്‍.സി.എം.പി.) ആരോപിച്ചു. ഇതോടെ സ്ഥാനപതിയുള്‍പ്പെടെ ആറ് നയതന്ത്ര ഉദ്യോഗസ്ഥരെ ഇന്ത്യ തിരിച്ചുവിളിച്ചു. കാനഡയുടെ ആക്ടിങ് സ്ഥാനപതിയുള്‍പ്പെടെയുള്ളവരെ ഇന്ത്യയില്‍നിന്ന് തിരിച്ചയക്കുകയും ചെയ്തു.

നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരേ കനേഡിയന്‍ പോലീസ് ആരോപണമുന്നയിക്കുംമുന്‍പ് സംഭവത്തിന്റെ ഉത്തരവാദിത്വം ഉറപ്പാക്കാന്‍ ഇന്ത്യാസര്‍ക്കാരുമായിച്ചേര്‍ന്ന് പ്രവര്‍ത്തിക്കാന്‍ ശ്രമിച്ചിരുന്നുവെന്ന് ഡ്രൂയിന്‍ പറഞ്ഞു. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലുമായി രണ്ടുദിവസംമുന്‍പ് സിങ്കപ്പൂരില്‍ കൂടിക്കാഴ്ച നടത്തി. ഉത്തരവാദിത്വം ഏല്‍ക്കുന്ന കാര്യത്തില്‍ ഇന്ത്യാസര്‍ക്കാര്‍ കാനഡയോടു സഹകരിക്കില്ലെന്ന് വ്യക്തമായതോടെയാണ് വിവരങ്ങള്‍ മാധ്യമത്തിലൂടെ പുറത്തുപറയാന്‍ തീരുമാനിച്ചതെന്നും ഡ്രൂയിന്‍ പറഞ്ഞു. അമേരിക്കന്‍ മാധ്യമമായ 'ദ ഗ്ലോബ് ആന്‍ഡ് മെയിലാ'ണ് അമിത് ഷായുടെ പങ്കിനെക്കുറിച്ചുള്ള വിവരം പുറത്തുവന്നതിനുപിന്നില്‍ ഡ്രൂയിനും പങ്കുണ്ടെന്ന് വെളിപ്പെടുത്തിയത്.

അതിനിടെ, വിവരം അമേരിക്കന്‍ മാധ്യമത്തിലൂടെ പുറത്തുവിട്ടത് കാനഡയില്‍ രാഷ്ട്രീയവിമര്‍ശനത്തിന് ഇടയാക്കി. കനേഡിയന്‍ പൊതുജനം 'വാഷിങ്ടണ്‍ പോസ്റ്റ്' വായിക്കുന്നവരല്ലെന്നും അതിലൂടെ ഇക്കാര്യങ്ങള്‍ പുറത്തുവിട്ടത് ശരിയായില്ലെന്നും കണ്‍സര്‍വേറ്റിവ് പാര്‍ട്ടി എം.പി. റാക്വെല്‍ ഡാങ്കോ പറഞ്ഞു. അതേസമയം, അന്വേഷണത്തെ ബാധിക്കുന്ന വിഷയമായതിനാല്‍ താന്‍ ഒരുകാര്യവും പുറത്തുപറഞ്ഞിട്ടില്ലെന്ന് ആര്‍.സി.എം.പി. കമ്മിഷണര്‍ മൈംക്ക് ഡുഹീം പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചെങ്ങന്നൂരിൽ ഇടിമിന്നലേറ്റ് യുവാവ് മരിച്ചു  (1 hour ago)

ദുരന്തബാധിതര്‍ക്കുള്ള വീടുകള്‍ മുസ്ലിം ലീഗ് നിര്‍മ്മിച്ച് കൈമാറി...താമസവും തുടങ്ങി..  (1 hour ago)

തണ്ണിമത്തൻ വില്ലനാകുന്നത് എങ്ങനെ?  (1 hour ago)

രോഗിയെ തടയുന്നോടാ ആദ്യം ഇവനെ അടിക്കണമെന്ന് ഹൈക്കോടതി ഇറങ്ങി പൊട്ടിച്ചു എല്ലാത്തിനെയും തൂക്കി,തുരു തുരാ കേസ്  (2 hours ago)

മരിച്ച് തലയ്ക്ക് മുകളിൽ നിൽക്കുന്ന നിതിനെ വെറുപ്പിക്കാൻ കടക്കാരനെ കടയിലിട്ട് പൂട്ടി ഹർത്താൽ പേക്കൂത്തുകൾ ഇങ്ങനെ  (2 hours ago)

സമരക്കാരനോട് റിപ്പോർട്ടറിന്റെ ചോദ്യം.!പിരിവെട്ടിയപ്പോൾ മലയാളിവാർത്ത സംഘത്തെ വളഞ്ഞ് സമരക്കാർ, കട്ടയ്ക്ക് നിന്ന് റിപ്പോർട്ടർ..!  (2 hours ago)

സൗകാര്യമില്ലടോ പോകാന്‍..! സമരക്കാരെ എടുത്തെറിഞ്ഞ് ഈ പെണ്ണൊരുത്തി...! ദൃശ്യങ്ങൾ അട്ടഹസിക്കടോ പിണറായി...!  (3 hours ago)

എല്ലാം കണ്ടറിഞ്ഞ് ഭരണാധികാരി കൊണ്ട് വന്ന മാറ്റം.! പ്രവാസികൾക്ക് ആശ്വാസം മാറ്റങ്ങൾ ഇങ്ങനെ നാളെ മുതൽ  (3 hours ago)

എന്നെ തിരിഞ്ഞ് നോക്കില്ല സാറേ..അവൾക്ക് ഫോൺ മതി! അൽമയുടെ അവസാന പോസ്റ്റിൽ തെളിവെടുപ്പിന് വന്നാൽ ആ വീട്ടിൽ..!  (3 hours ago)

ഉച്ച തിരിഞ്ഞു കൊടും മഴ...! ഇടിയും മഴയും...! തിരുവനന്തപുരത്ത് തെക്ക് മഴയോട് മഴ..! നാളെയും മഴ  (4 hours ago)

പാലക്കാട് ജില്ലയിൽ 40 °C വരെയും; കൊല്ലം, കോഴിക്കോട് ജില്ലകളിൽ 38 °C വരെയും ഉയർന്ന താപനില ; മലയോര മേഖലകളിലൊഴികെ ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യത  (4 hours ago)

തിരുവനന്തപുരം,കൊല്ലം, പത്തനംതിട്ട, എറണാകുളം,തൃശ്ശൂർ (ഓറഞ്ച് അലർട്ട് : അടുത്ത മൂന്ന്‌ മണിക്കൂർ മാത്രം) ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ഇടത്തരം മഴയ്ക്ക് സാധ്യത ; കേന്ദ്ര കാലാവസ്ഥാ വകുപ  (4 hours ago)

കോടതിയലക്ഷ്യം! !ജനജീവിതത്തെ സാരമായി ബുദ്ധിമുട്ടിച്ചു, ഹർത്താൽ ആഹ്വാനം ചെയ്തവർക്കെതിരേ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി  (5 hours ago)

പഠനപിന്തുണയുടെ അടിസ്ഥാനത്തിലുളള പുനർ മൂല്യനിർണ്ണയം ഏപ്രിൽ 28, 29, 30 തീയതികളിൽ നടത്തും; മിനിമം മാർക്ക് ലഭിക്കാത്ത കുട്ടികൾക്കുളള പഠനപിന്തുണ പരിപാടി പൂർത്തിയാക്കിയതായി മന്ത്രി വി ശിവൻകുട്ടി  (5 hours ago)

നെടുങ്കണ്ടത്തുനിന്നു ബസ് കയറിയ മാത്യു പോയത് ? പിന്നാലെ മകനെയും ഭാര്യയെയും കൊന്നു കുഴിച്ച് മൂടി മറ്റൊരു മകൻ; നെടുങ്കണ്ടത്തെ ആ വീടിനെ വേട്ടയാടി കറുത്ത ശക്തി; ഇരട്ടക്കൊലപാതകം നടന്ന സാഹചര്യത്തിൽ ഈ സംഭവത്ത  (5 hours ago)

Malayali Vartha Recommends