പ്രധാനമന്ത്രി പങ്കെടുത്ത വേദിയില്‍ ഐശ്വര്യ റായ്‌യുടെ വൈറല്‍ പ്രസംഗം

സത്യ സായിബാബയുടെ ജന്മശതാബ്ദി ആഘോഷവേദിയില്‍ രാജ്യത്തെ ശ്രദ്ധേയമാക്കിയ പ്രസംഗമാണ് ബോളിവുഡ് താരം ഐശ്വര്യ നടത്തിയത്. 'ഒരു ജാതി മാത്രമേയുള്ളൂ, അത് മനുഷ്യത്വത്തിന്റെ ജാതിയാണ്. ഒരു മതമേയുള്ളൂ, അത് സ്‌നേഹത്തിന്റെ മതമാണ്. ഒരു ഭാഷയേയുള്ളൂ.അത് ഹൃദയത്തിന്റെ ഭാഷയാണ്. ഒരു ദൈവമേയുള്ളൂ, അദ്ദേഹം സര്‍വവ്യാപിയാണ്'—ഐശ്വര്യയുടെ ഈ ശക്തിമത്തായ വാക്കുകള്‍ നിറഞ്ഞ സദസ്സ് കരഘോഷത്തോടെയാണ് സ്വീകരിച്ചത്.
ആന്ധ്രാപ്രദേശിലെ പുട്ടപര്‍ത്തിയില്‍ നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും പ്രമുഖരെയും സാക്ഷി നിര്‍ത്തിയാണ് ഐശ്വര്യ റായ് തന്റെ ഈ കാഴ്ചപ്പാട് പങ്കുവെച്ചത്. സായിബാബ തന്റെ അനുയായികളില്‍ ചെലുത്തിയ സ്വാധീനം വിയോഗശേഷവും ശക്തമായി നിലനില്‍ക്കുന്നുണ്ടെന്ന് അവര്‍ പറഞ്ഞു. ഈ വേദിയില്‍ എത്താന്‍ കഴിഞ്ഞതില്‍ തന്റെ ഹൃദയം ആഴമായ ഭക്തികൊണ്ടും നന്ദികൊണ്ടും നിറഞ്ഞിരിക്കുന്നു എന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രധാനമന്ത്രിയുടെ വാക്കുകള്‍ കേള്‍ക്കാന്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണെന്ന് പറഞ്ഞുകൊണ്ട് അവര്‍ അദ്ദേഹത്തോട് ചടങ്ങില്‍ പങ്കെടുത്തതിന് നന്ദി അറിയിച്ചു. ഐശ്വര്യയുടെ ഈ പ്രസംഗം നിലവില്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഈ ചടങ്ങില്‍ ഐശ്വര്യ റായ് ബച്ചന്‍, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരെ കൂടാതെ ക്രിക്കറ്റ് ഇതിഹാസം സചിന്‍ ടെണ്ടുല്‍ക്കര്‍, കേന്ദ്രമന്ത്രിമാരായ റാം മോഹന്‍ നായിഡു കിഞ്ചരപു, ജി. കിഷന്‍ റെഡ്ഡി എന്നിവരും പങ്കെടുത്തിരുന്നു.
https://www.facebook.com/Malayalivartha

























