പ്രധാനമന്ത്രിയുടെ ഇന്ധന ഉപഭോഗം കുറയ്ക്കാനുള്ള ആഹ്വാനം:ജീവനക്കാര്‍ക്കായി കര്‍ശന നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ച് ആര്‍.പി.ജി ഗ്രൂപ്പ്

പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ധന ഉപഭോഗം കുറയ്ക്കാന്‍ പരമാവധി വര്‍ക്ക് ഫ്രം ഹോമിന് ആഹ്വാനം ചെയ്തതിരുന്നു. ഇപ്പോഴിതാ അതിന് പിന്നാലെ സ്വന്തം ജീവനക്കാര്‍ക്കായി കര്‍ശന നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിക്കുകയാണ് ആര്‍.പി.ജി ഗ്രൂപ്പ് ചെയര്‍മാന്‍ ഹര്‍ഷ് ഗോയങ്ക. സോഷ്യല്‍ മീഡിയ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഗോയങ്ക ഈ വിവരം പങ്കുവെച്ചത്. പ്രധാനമന്ത്രിയുടെ ആഹ്വാനത്തോട് പ്രതികരിച്ചുകൊണ്ട് തങ്ങള്‍ മാതൃകയാവുകയാണെന്നും മറ്റ് കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും ഇത് പിന്തുടരുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം കുറിച്ചു.
ഗോയങ്ക പറയുന്ന പ്രധാന നിര്‍ദ്ദേശങ്ങളിലൊന്ന് വര്‍ക്ക് ഫ്രം ഹോം ആണ്. വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ സാധിക്കുന്ന ജീവനക്കാരെ അതിനായി പ്രോത്സാഹിപ്പിക്കുമെന്നും കമ്പനിയുടെ റിമോട്ട് വര്‍ക്കിംഗ് പോളിസി അനുസരിച്ചായിരിക്കും ഇത് നടപ്പിലാക്കുകയെന്നും അദ്ദേഹം പറയുന്നു. അതുപോലെ, വിദേശയാത്രകള്‍ അത്യന്താപേക്ഷിതമെങ്കില്‍ മാത്രം മതിയെന്നും കമ്പനി നിര്‍ദ്ദേശിച്ചു. ആഭ്യന്തര വിമാനയാത്രകളും മറ്റ് സംസ്ഥാനങ്ങളിലെ മീറ്റിംഗുകളും പരമാവധി കുറയ്ക്കും. ഇന്റേണല്‍ റിവ്യൂകള്‍, ഇന്റര്‍വ്യൂകള്‍, ദിവസേന നടക്കേണ്ടുന്ന മീറ്റിംഗുകള്‍ എന്നിവ ഓണ്‍ലൈനായി നടത്താനും നിര്‍ദ്ദേശമുണ്ട്.
അതുപോലെ തന്നെ ഇന്ധന ഉപയോഗം കുറക്കാനുള്ള നടപടി എന്ന നിലയില്‍ കമ്പനിയുടെ ഉടമസ്ഥതയിലോ ലീസിനോ എടുക്കുന്ന പുതിയ വാഹനങ്ങള്‍ ഇലക്ട്രിക് അല്ലെങ്കില്‍ ഹൈബ്രിഡ് മോഡലുകള്‍ ആയിരിക്കണം. ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി യാത്ര ചെയ്യുമ്പോള്‍ ട്രെയിന്‍, മെട്രോ, പബ്ലിക് ട്രാന്‍സ്‌പോര്‍ട്ട് അല്ലെങ്കില്‍ കാര്‍പൂളിംഗ് രീതികള്‍ തിരഞ്ഞെടുക്കാനും ജീവനക്കാരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
'ഒരു ഗ്രൂപ്പ് എന്ന നിലയില്‍, ഈ നടപടികള്‍ പൂര്‍ണ്ണഹൃദയത്തോടെ സ്വീകരിച്ചുകൊണ്ട് നമ്മുടെ ടീമുകള്‍ക്ക് ശരിയായ മാതൃക കാണിച്ചു കൊടുക്കേണ്ടത് പ്രധാനമാണ്' എന്നാണ് ഹര്‍ഷ ഗോയങ്ക പറയുന്നത്.
അതിനിടെ, ഡെല്‍ഹിയില്‍ ആഴ്ചയില്‍ രണ്ട് ദിവസം പൂര്‍ണമായും വര്‍ക്ക് ഫ്രം ഹോം പ്രഖ്യാപിച്ച് മുഖ്യമന്ത്രി രേഖ ഗുപ്തയും മുന്നോട്ട് വന്നു. ഔദ്യോഗിക വാഹനങ്ങളുടെ ഉപയോഗം പരമാവധി കുറയ്ക്കാനും മുഖ്യമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























