Widgets Magazine
15
May / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


രമേശ് ചെന്നിത്തലയെ എങ്ങനെയെങ്കിലും അനുനയിപ്പിച്ച് മന്ത്രിസഭയിലേക്ക് കൊണ്ടുവരണം ! പുറത്തുള്ള ചെന്നിത്തല അപകടകാരിയെന്ന് സതീശന് അറിയാം


സംസ്ഥാനത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ തുടരും... ഇന്ന് 6 ജില്ലകളിൽ യെല്ലോ അലർട്ട്....മത്സ്യത്തൊഴിലാളികൾക്ക് ജാഗ്രത നിർദേശം


സങ്കടക്കാഴ്ചയായി.... ചാരുംമൂട് അയൽവാസിയുടെ കിണറ്റിനുള്ളിൽ കിടന്ന ചത്ത എലിയെ എടുക്കാൻ ഇറങ്ങിയ തൊഴിലാളി ശ്വാസംമുട്ടി മരിച്ചു


സംസ്ഥാന മുഖ്യമന്ത്രിയായി വിഡി സതീശന്റെ സത്യപ്രതിജ്ഞ തിങ്കളാഴ്ച രാവിലെ സെൻട്രൽ സ്റ്റേഡിയത്തിൽ പത്തുമണിക്ക്... ഘടകകക്ഷികളിലെ മന്ത്രിമാരും സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റെടുക്കും


പട നയിച്ചവൻ നാട് ഭരിക്കും... കേരളത്തിന്റെ 13-ാമത് മുഖ്യമന്ത്രിയായി വി.ഡി.സതീശൻ....

രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി..ൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ കത്തിൽ പറയുന്നു..

20 NOVEMBER 2025 03:57 PM IST
മലയാളി വാര്‍ത്ത

വളരെ നടുക്കുന്ന വാർത്ത . കുട്ടികളിലെ ആത്മഹത്യ പ്രവണതകൾ വർധിച്ചു വരികയാണ് . സ്‌കൂളുകളിലെ മാനസിക പീഡനം സഹിക്കാനാവാതെ ആത്മഹത്യ ചെയ്യുന്ന കുട്ടികളുടെ വാർത്തകളും നമ്മൾ കണ്ടിട്ടുണ്ട് . ഇപ്പോഴിതാ രാജ്യതലസ്‌ഥാനത്തെ പ്രമുഖ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥി മെട്രോ സ്‌റ്റേഷനിൽ നിന്നു ചാടി ജീവനൊടുക്കി. മെട്രോ സ്‌റ്റേഷനിലെ പ്ലാറ്റ്‌ഫോമിൽ നിന്നാണ് പതിനാറുകാരൻ ചാടിയത്. അധ്യാപകർക്കെതിരെ മാനസിക പീഡനം ആരോപിക്കുന്ന ആത്മഹത്യാ കുറിപ്പ് വിദ്യാർഥിയുടെ ബാഗിൽ നിന്നു കണ്ടെടുത്തു.

തനിക്ക് ചെയ്യേണ്ടി വന്നത് മറ്റൊരു കുട്ടിയും ചെയ്യാൻ നിർബന്ധിതമാകാതിരിക്കാൻ സ്‌കൂൾ പ്രിൻസിപ്പൽ ഉൾപ്പെടെ പേര് പരാമർശിക്കുന്ന മൂന്ന് അധ്യാപകർക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് അവസാന ആഗ്രഹമെന്ന് വിദ്യാർഥി കത്തിൽ പറയുന്നു. മാനസിക പീഡനത്തെ തുടർന്നാണ് മകൻ ജീവനൊടുക്കിയതെന്ന് കാട്ടി പ്രിൻസിപ്പലിനും മറ്റ് രണ്ട് അധ്യാപകർക്കുമെതിരെ പിതാവ് പൊലീസിൽ പരാതി നൽകി.‘കത്ത് ലഭിക്കുന്നവർ ഇതിലെ ഫോൺ നമ്പറിൽ വിളിക്കണം. അമ്മ എന്നോട് ക്ഷമിക്കണം,

 

ഞാൻ പല തവണ അമ്മയുടെ ഹൃദയം തകർത്തു. ഇത് അവസാനത്തേതാണ്. എന്നോട് ക്ഷമിക്കണം, പക്ഷെ അധ്യാപകർ എന്നോട് മോശമായി പെരുമാറി. സ്കൂളിലെ അധ്യാപകർ ഇങ്ങനെയാണ്, ഞാൻ എന്ത് പറയാൻ?. എന്നാൽ സ്‌കൂളിൽ നടന്ന സംഭവങ്ങൾ കാരണം തനിക്ക് മറ്റു മാർഗമില്ല. എന്റെ ഏതെങ്കിലും അവയവം പ്രവർത്തനക്ഷമമാണെങ്കിൽ അല്ലെങ്കിൽ ഉപയോഗപ്രദമെങ്കിൽ, അത് ആവശ്യമുള്ള ആർക്കെങ്കിലും ദയവായി ദാനം ചെയ്യണം’ – വിദ്യാർഥി കത്തിൽ പറയുന്നു. 20 വയസ്സുകാരനായ തന്റെ ജ്യേഷ്ഠനോട് മോശമായി പെരുമാറിയതിനും,

 

അച്ഛനെപ്പോലെ നല്ലൊരു മനുഷ്യനാകാൻ കഴിയാത്തതിനും വിദ്യാർഥി കത്തിൽ മാപ്പ് ചോദിക്കുന്നു. തനിക്ക് എല്ലായ്പ്പോഴും പിന്തുണ നൽകിയതിന് അമ്മയ്ക്ക് നന്ദി പറയുന്ന വിദ്യാർഥി, അച്ഛനും സഹോദരനും വേണ്ടി അത് തുടരണമെന്നും ആവശ്യപ്പെടുന്നു.‘സാധാരണ പോലെ രാവിലെ 7.15ന് സ്കൂളിലേക്കു പോയ മകൻ മധ്യഡൽഹിയിലെ മെട്രോ സ്‌റ്റേഷനു സമീപം പരുക്കേറ്റ് കിടക്കുന്നെന്ന് ഉച്ചയ്‌ക്ക് 2.45ന് ഫോൺ വന്നു. മകനെ ബിഎൽ കപൂർ ആശുപത്രിയിലെത്തിക്കാൻ നിർദേശിച്ച ശേഷം അവിട എത്തിയപ്പോൾ മകൻ മരിച്ചെന്ന വിവരമാണ് അറിഞ്ഞത്.

സ്‌കൂളിൽ നിന്നു പുറത്താക്കുമെന്ന് നാലു ദിവസമായി അധ്യാപകരിലൊരാൾ മകനെ ഭീഷണിപ്പെടുത്തിയിരുന്നതായി സഹപാഠി പറഞ്ഞു. മറ്റൊരു അധ്യാപകൻ മകനെ തള്ളി. ഒരു നാടക ക്ലാസിനിടെ മകൻ വീണപ്പോൾ അധ്യാപകരിലൊരാൾ ‘അമിതാഭിനയം’ ആണെന്ന് പറഞ്ഞ് അവനെ അപമാനിക്കുകയും പരിഹസിക്കുകയും ചെയ്‌തു.ഇന്നലെ വൈകുന്നേരം മൂന്നുമണിയോടെയാണ് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയുന്നത്.

 

സ്കൂള്‍ യൂണിഫോമില്‍ തന്നെയാണ് കുട്ടി ജീവനൊടുക്കിയത്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും അതിനു മുന്‍പേ മരണം സംഭവിച്ചിരുന്നുവെന്ന് ഡോക്ടര്‍മാര്‍ സ്ഥിരീകരിച്ചു. . ആരാണെങ്കിലും ഇതിന് പിന്നിൽ ഉള്ളതെങ്കിൽ അവരെ നിയമത്തിന് മുൻപിൽ കൊണ്ട് വരണം . തക്കതായ ശിക്ഷ തന്നെ അവർക്ക് ലഭിക്കണം .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഇന്ധന വിലയില്‍ ലിറ്ററിന് മൂന്നുരൂപ വര്‍ധിപ്പിച്ച കേന്ദ്രസര്‍ക്കാരിന്റെ നടപടി ജനത്തോടുള്ള വെല്ലുവിളി; കേന്ദ്രത്തിനെതിരെ കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ്  (25 minutes ago)

വസ്തുതകൾ മനസ്സിലാക്കി അദ്ദേഹം തന്റെ പ്രസ്താവന തിരുത്തുമെന്ന് പ്രതീക്ഷിക്കുന്നു; കേരളം പാപ്പരായ സംസ്ഥാനമാണ് എന്ന എ കെ ആന്റണിയുടെ വാദം അങ്ങേയറ്റം വസ്തുതാവിരുദ്ധമാണെന്ന് ; ആഞ്ഞടിച്ച് മുൻ ധനമന്ത്രി കെ എൻ  (30 minutes ago)

ഒമാൻ തീരത്ത് ഇന്ത്യൻ വാണിജ്യകപ്പലിനുനേരെ ആക്രമണം; മോദിയോട് ട്രംപിന്റെ കൊടുംചതി; മരണമണിയടിച്ച് ഭാരതം  (36 minutes ago)

വെള്ളാപ്പള്ളി തെമ്മാടി സുകുമാരാ നീയാരാടാ ? ഭരിക്കാൻ തെരുവിലിറങ്ങി ലീഗ് അന്തസുള്ള നായരാണെങ്കിൽ രമേശ് രാജി വയ്ക്ക്, കോൺഗ്രസ് പിളർപ്പിലേക്ക് ? തുറന്നടിച്ച് രാഷ്ട്രീയ നിരീക്ഷകൻ രാജേന്ദ്രൻ പന്തളം  (45 minutes ago)

തമിഴ്‌നാട്ടില്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ വോട്ട് ചെയ്ത 25 വിദേശ പൗരന്മാര്‍ അറസ്റ്റില്‍  (1 hour ago)

പിണറായി വിജയനെ പ്രതിപക്ഷ നേതാവായി തീരുമാനിച്ചു; ആര് തീരുമാനിച്ചു? പിണറായി വിജയൻ തന്നെ തീരുമാനിച്ചു; നല്ല കിടിലോസ്കി പാർട്ടി; വിമർശനവുമായി മുൻ എം എൽ എ രാഹുൽ മാങ്കൂട്ടത്തിൽ  (1 hour ago)

മഴക്കാലത്ത് ഡെങ്കിപ്പനി പിടിപെടാതിരിക്കാന്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍  (1 hour ago)

സംസ്ഥാനത്ത് അതിശക്തമായ മഴയ്ക്ക് സാധ്യത  (1 hour ago)

എസ്എസ്എല്‍സി പരീക്ഷഫലം പ്രഖ്യാപിച്ചു;  വിജയശതമാനം 99.07; ഉന്നത വിദ്യാഭ്യാസ യോഗ്യത നേടിയത് 4,14,290 വിദ്യാര്‍ത്ഥികള്‍; 4,14,290 വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതിയതില്‍ 30,514 വിദ്യാര്‍ത്ഥികള്‍ക്ക് ഫുള്‍ എ  (1 hour ago)

  കാവൽ മുഖ്യമന്ത്രി പിണറായി വിജയനെ വീട്ടിലെത്തി സന്ദർശിച്ച് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശൻ  (3 hours ago)

മോദിയുടെ വിദേശപര്യടനം... അഞ്ച് രാജ്യങ്ങൾ സന്ദർശിക്കുന്ന പ്രധാനമന്ത്രി ഇന്ന് യുഎഇയിലെത്തും. അബുദാബിയിലെത്തുന്ന മോദി യുഎഇ പ്രസിഡൻറ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാനുമായി കൂടിക്കാഴ്ച നടത്തും  (4 hours ago)

പെരുമ്പാവൂരിൽ ഭാര്യയെ കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്ത നിലയിൽ...  (5 hours ago)

വിവാഹ ഭാഗ്യവും ധനലാഭവും! മിഥുനം രാശിക്കാർക്ക് ഇന്ന് നേട്ടങ്ങളുടെ ദിനം  (5 hours ago)

സെസ് കുറക്കുന്നത് അടക്കമുള്ള കാര്യങ്ങൾ പരിശോധിക്കും... പെ​​ട്രോൾ, ഡീസൽ വർധന സാധാരണക്കാർക്ക് ഉണ്ടാക്കുന്ന ആഘാതം കുറക്കാൻ എന്തുചെയ്യാൻ കഴിയു​മെന്ന് പരിശോധിക്കുമെന്ന് നിയുക്ത മുഖ്യമ​ന്ത്രി വി.ഡി. സതീശൻ  (6 hours ago)

  കോഴിക്കോട് ജില്ലയിൽ ഒരാൾക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം സ്ഥിരീകരിച്ചു...  (6 hours ago)

Malayali Vartha Recommends