ദില്ലി കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്കെതിരെ പ്രതികള്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും

ദില്ലി കൂട്ടബലാത്സംഗ കേസില്‍ മുകേഷ് സിംഗ്, അക്ഷയ് ഠാകൂര്‍, പവന്‍ ഗുപ്ത, വിനയ് ശര്‍മ എന്നിവര്‍ നല്‍കിയ അപ്പീല്‍ ഇന്ന് സുപ്രീം കോടതിയില്‍. ദില്ലിയില്‍ നടന്ന കൂട്ടബലാത്സംഗ കേസില്‍ വധശിക്ഷക്ക് വിധിച്ച നാലു പ്രതികളാണ് വധശിക്ഷയില്‍ നിന്നും ഇളവ് നല്‍കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സുപ്രീംകോടതിയില്‍ അപ്പീല്‍ സമര്‍പ്പിച്ചിരിക്കുന്നത്. ജസ്റ്റിസ്മാരായ ദിപക് മിശ്ര, ആര്‍. ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവര്‍ അടങ്ങിയ ബെഞ്ച് ആണ് അപ്പീലുകളില്‍ വാദം കേള്‍ക്കുന്നത്.
കേസ്സില്‍ സുപ്രീം കോടതി നിയമിച്ച അമിക്കസ് ക്യൂറിമാരായ രാജു രാമചന്ദ്രന്‍, സഞ്ജയ് ഹെഡ്ഡേ എന്നിവരെ മാറ്റണം എന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ആയ പവന്‍ ഗുപ്തയും വിനയ് ശര്‍മ്മയും ചീഫ് ജസ്റ്റിസ് ടി.എസ്സ്. ഠാക്കുറിനും, ജസ്റ്റിസ് ദിപക് മിശ്രക്കും കത്തു നല്‍കിയിട്ടുണ്ട്.
ടെലിവിഷന്‍ ചര്‍ച്ചകളില്‍ പ്രതികള്‍ക്ക് എതിരായ നിലപാട് സ്വീകരിച്ചിട്ടുള്ളതിനാല്‍ നിക്ഷ്പക്ഷ നിലപാട് സ്വീകരിക്കാന്‍ ആകില്ലെന്നാണ് പ്രതികളുടെ വാദം. അപ്പീലില്‍ നടപടികള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കുന്നതിന് ദിവസവും ഉച്ചക്ക് രണ്ടു മുതല്‍ ആറു വരെ വാദം കേള്‍ക്കാന്‍ സുപ്രീം കോടതി തീരുമാനിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























