മൂന്നുവര്‍ഷം മുന്‍പു കൂട്ടമാനഭംഗത്തിനിരയായ പെണ്‍കുട്ടിയെ അതേസംഘം വീണ്ടും പീഡിപ്പിച്ചു

ഹരിയാനയില്‍ കൂട്ടമാനഭംഗത്തിനിരയായ ദലിത് പെണ്‍കുട്ടിയെ അതേസംഘം വീണ്ടും പീഡിപ്പിച്ചു. റോഹ്തക്കില്‍ മൂന്നുവര്‍ഷം മുന്‍പു പീഡനത്തിനിരയാക്കിയ അഞ്ചംഗസംഘമാണ് പെണ്‍കുട്ടിയ വീണ്ടും മാനഭംഗപ്പെടുത്തിയത്. അപമാനിക്കപ്പെട്ട പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നേരത്തെ നല്‍കിയ കേസ് പിന്‍വലിക്കാന്‍ തയാറാകാത്തതാണ് അക്രമത്തിനു കാരണമെന്ന് പൊലീസ് പറഞ്ഞു. ഒളിവില്‍ പോയ പ്രതികള്‍ക്കുവേണ്ടി പൊലീസ് തിരച്ചില്‍ തുടരുകയാണ്.
ഒരേ സംഘം മൂന്നുവര്‍ഷത്തിനിടെ രണ്ടാംതവണ കോളജ് വിദ്യാര്‍ഥിനിയെ കൂട്ടമാനഭംഗത്തിന് ഇരയാക്കിയത്് ദലിത് പീഡനത്തിനും സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കും കുപ്രസിദ്ധമായ ഹരിയാനയെ ഞെട്ടിച്ചു. 2013-ല്‍ ഭിവാനിയില്‍ വച്ചുണ്ടായ ആദ്യ ആക്രമണത്തില്‍ പ്രതികളായ അഞ്ചുപേരും കേസ് പിന്‍വലിക്കാന്‍ പെണ്‍കുട്ടിക്കും കുടുംബത്തിനുംമേല്‍ സമ്മര്‍ദ്ദം ചെലുത്തിവരികയായിരുന്നു. ഭീഷണി കാരണം പെണ്‍കുട്ടിയും കുടുംബവും റോഹ്തക്കിലേക്ക് താമസം മാറ്റിയിരുന്നു.
അവിടെയും പിന്തുടര്‍ന്ന പ്രതികള്‍ 50 ലക്ഷം രൂപ നല്‍കി കേസ് ഒത്തുതീര്‍ക്കാമെന്നു വാഗ്ദാനം ചെയ്‌തെങ്കിലും ദലിത് കുടുംബം വഴങ്ങിയില്ല. ഇതിന്റെ പേരിലാണ് കോളജില്‍നിന്നു പുറത്തിറങ്ങുമ്പോള്‍ പ്രതികള്‍ പെണ്‍കുട്ടിയെ കാറില്‍ തട്ടിക്കൊണ്ടുപോയി വനപ്രദേശത്തുവച്ച് കൂട്ടമായി പീഡിപ്പിച്ച് ഉപേക്ഷിച്ചത്. ഗുരുതരാവസ്ഥയില്‍ കണ്ട പെണ്‍കുട്ടിയെ നാട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ആദ്യആക്രമണത്തില്‍ തകര്‍ന്ന പെണ്‍കുട്ടി ഒരുവിധം സമനില വീണ്ടെടുത്തു പഠനം പുനരാരംഭിച്ചതിനു പിന്നാലെയാണ് രണ്ടാമത്തെ പീഡനം.
https://www.facebook.com/Malayalivartha























