വിമാനം വൈകിയാല്‍ ഇനിമുതല്‍ നഷ്ടപരിഹാരമായി വന്‍തുക യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം

വിമാനം വൈകുകയോ റദ്ദാക്കുകയോ ചെയ്യുമ്പോള്‍ വിമാന കമ്പനി യാത്രക്കാര്‍ക്ക് നല്‍കേണ്ട നഷ്ടപരിഹാരത്തില്‍ വന്‍വര്‍ദ്ധന. ഇനിമുതല്‍ വിമാനം കാരണം യാത്രക്ക് തടസം വന്നാല്‍ വിമാനകമ്പനികളില്‍ നിന്ന് 20,000 രൂപ വരെ നഷ്ടപരിഹാരമായി യാത്രക്കാര്‍ക്ക് ആവശ്യപ്പെടാം. ഡയറക്ടര്‍ ജനറല്‍ ഓഫ് സിവില്‍ ഏവിയേഷന്‍ ഡിജിസിഎ കൊണ്ടുവന്ന പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങളാണ് നഷ്ടപരിഹാരം വര്‍ദ്ധിപ്പിച്ചതിനെ കുറിച്ച് സൂചിപ്പിച്ചിരിക്കുന്നത്.
വിമാനം രണ്ടുമണിക്കൂറിലേറെ വൈകുകയോ റദ്ദാക്കുകയോ ചെയ്താല്‍ യാത്രക്കാരന് 10,000 രൂപയാണ് നഷ്ടപരിഹാരമായി നല്‍കേണ്ടത്. അതേസമയം യാത്രക്കാരന് വിമാനത്തില്‍ ബോര്‍ഡിങ് അനുവദിക്കാതിരുന്നാല്‍ നഷ്ടപരിഹാരമായി 20,000 രൂപ നല്‍കേണ്ടി വരും.
നിലവില്‍ യാത്രക്കാരന് യാത്ര റദ്ദാവുകയേ വിമാനം വൈകുകയോ ചെയ്താല്‍ 4000 രൂപ മാത്രമാണ് നഷ്ടപരിഹാരായി ലഭിച്ചിരുന്നത്. പുതുക്കിയ മാര്‍ഗനിര്‍ദ്ദേശങ്ങളും നഷ്ടപരിഹാരത്തിലെ വര്‍ദ്ധനവും ആഗസ്ത് മുതല്‍ പ്രാബല്യത്തില്‍ വരും.
https://www.facebook.com/Malayalivartha























