ജമ്മു കശ്മീരിലെ ഏക പ്രശ്‌നം പാകിസ്ഥാനാണെന്ന് ധനമന്ത്രി ജയ്റ്റ്‌ലി

ജമ്മു കശ്മീരിലെ ഏക പ്രശ്‌നം പാകിസ്ഥാനാണെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി. കശ്മീരിലെ സ്ഥിതിഗതികള്‍ വഷളാക്കിയത് പിഡിപി - ബിജെപി സര്‍ക്കാരാണെന്ന കോണ്‍ഗ്രസിന്റെ കുറ്റപ്പെടുത്തലിനോടു രാജ്യസഭയില്‍ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ജമ്മു കശ്മീര്‍ ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പാകിസ്ഥാന്‍ ഒരിക്കലും അംഗീകരിച്ചിട്ടില്ലെന്നും ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
അതേസമയം, ഹിസ്ബുല്‍ മുജാഹിദ്ദീന്‍ ഭീകരന്‍ ബുര്‍ഹാന്‍ വാനിയുടെ വധത്തിനുമുന്‍പ് മേഖലയിലെ സ്ഥിതി കുറച്ചുകൂടി ശാന്തമായിരുന്നെന്ന വസ്തുത ധനമന്ത്രി അംഗീകരിച്ചു. എന്നാല്‍ ഈ വധം കൊണ്ടാണ് സ്ഥിതിഗതികള്‍ മോശമായതെന്നു കരുതുന്നില്ല. പാകിസ്ഥാനാണ് കശ്മീരില്‍ തീവ്രവാദത്തെ പ്രോല്‍സാഹിപ്പിക്കുന്നത്.
ഇന്ത്യയുമായി പലതവണ യുദ്ധത്തില്‍ ഏര്‍പ്പെട്ടെങ്കിലും ജയിക്കാനാകില്ലെന്നു പാക്കിസ്ഥാന്‍ മനസ്സിലാക്കുന്നു. അതുകൊണ്ടാണ് തീവ്രവാദമെന്ന തന്ത്രം അവര്‍ സ്വീകരിച്ചത്. കശ്മീരിലെ എല്ലാ പ്രശ്‌നങ്ങള്‍ക്കും പിന്നില്‍ പാകിസ്ഥാനാണെന്ന് ജയ്റ്റ്‌ലി കൂട്ടിച്ചേര്‍ത്തു.
https://www.facebook.com/Malayalivartha
























