അത്ലറ്റിക് മീറ്റിനു പോയ ഇന്ത്യന്‍ സംഘം തുര്‍ക്കിയില്‍ നിന്നും സുരക്ഷിതമായി ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ മടങ്ങിയെത്തി

പട്ടാളം ഭരണം അട്ടിമറിക്കാന്‍ ശ്രമിച്ചതിനെ തുടര്‍ന്നു സംഘര്‍ഷമുണ്ടായ തുര്‍ക്കിയില്‍ ലോക സ്‌കൂള്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പോയ വിദ്യാര്‍ത്ഥികളുടെ ആദ്യ സംഘം സുരക്ഷിതമായി ഇന്ത്യയില്‍ തിരിച്ചെത്തി. 13 മലയാളികളടക്കം 44 പേരടങ്ങുന്ന സംഘമാണ് തുര്‍ക്കിയില്‍ നിന്ന് തിരികെ ദില്ലി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇന്ന് രാവിലെ നാലരയോടെ എത്തിയത്.
ഇന്ത്യയില്‍ നിന്നും 148 വിദ്യാര്‍ത്ഥികളും 38 ഉദ്യോഗസ്ഥരുമാണ് തുര്‍ക്കിയില്‍ അത്ലറ്റിക് മീറ്റില്‍ പങ്കെടുക്കാന്‍ പോയത്. അട്ടിമറി ശ്രമത്തെ തുടര്‍ന്ന് കായിക താരങ്ങള്‍ സുരക്ഷിതരെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ട്വിറ്ററിലൂടെ അറിയിച്ചിരുന്നു. മൂന്ന് സംഘമായി ഇന്ത്യന്‍ താരങ്ങള്‍ ദില്ലിയിലെത്തുമെന്നാണ് വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നത്. കായികമേള നടന്നിരുന്ന ട്രാബ്‌സോണില്‍ നിന്ന് അങ്കോറയിലെത്തിയ സംഘം ഇസ്താംബൂള്‍ വഴി ദില്ലിയിലേക്ക് വരികയായിരുന്നു.
പത്തര മണിയോടെ ടീം മാനേജര്‍ ചാക്കോ ജോസഫിന്റെ നേതൃത്വത്തിലുള്ള രണ്ടാമത്തെ സംഘവും ഡല്‍ഹിയിലെത്തിച്ചേരും.സൈനിക അട്ടിമറി ശ്രമം ചാമ്പ്യന്‍ഷിപ്പിനെയോ കായിക താരങ്ങളെയോ ബാധിച്ചില്ലെന്ന് മടങ്ങിയെത്തിയ വിദ്യാര്‍ഥികള്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് കേരള ഹൗസിലും ട്രാവന്‍കൂര്‍ ഹൗസിലുമായി തങ്ങുന്ന സംഘം നാളെ ഉച്ചയ്ക്ക് സമ്പര്‍ക്രാന്തി എക്‌സ്പ്രസില്‍ നാട്ടിലേക്ക് മടങ്ങും.
https://www.facebook.com/Malayalivartha
























