ചാര്‍ട്ടേഡ് ഫ്‌ളൈറ്റില്‍ അഞ്ചു യാത്രകള്‍ ചെയ്ത വകയില്‍ മാത്രം മോഡി ചെലവിട്ടത് 72 കോടി

പ്രധാനമന്ത്രിയായി ചുമതലയേറ്റശേഷം 24 വിദേശയാത്രകളാണ് മോഡി നടത്തിയത്. സഞ്ചരിച്ചത് 30ലേറെ രാജ്യങ്ങളിലും. വിദേശ യാത്രയുടെ വിവരങ്ങളെല്ലാം പ്രധാനമന്ത്രിയുടെ ഓഫീസിന്റെ വെബ്‌സൈറ്റില്‍ പ്രസിദ്ധപ്പെടുത്തിയിട്ടുണ്ട്.
2014ല്‍ ഏഴ് തവണയാണ് മോഡി വിദേശത്തുപോയത്. സന്ദര്‍ശിച്ചത് എട്ടുരാജ്യങ്ങളും. ഭൂട്ടാനില്‍ തുടങ്ങിയ യാത്ര ബ്രസീല്‍, നേപ്പാള്‍, ജപ്പാന്‍, അമേരിക്ക, മ്യാന്മര്‍, ഓസ്‌ട്രേലിയ, ഫിജി എന്നിവിടങ്ങളിലായി അവസാനിച്ചു. 2014ലെ ചാര്‍ട്ടേഡ് ഫ്‌ളൈറ്റ് യാത്രകളില്‍ ഏതാനും ചിലവയുടെ ചെലവുമാത്രമാണ് ലഭ്യമായിട്ടുള്ളത്.
വിദേശത്തേയ്ക്കുള്ള മോഡിയുടെ യാത്രകളുടെ ചെലവ് കാബിനറ്റ് മിനിസ്‌റ്റേഴ്‌സ്‌മെയ്ന്റനന്‍സ് ഓഫ് െ്രെപം മിനിസ്‌റ്റേഴ്‌സ് എയര്‍ക്രാഫ്റ്റ്‌സ് എന്ന അക്കൗണ്ടിലാണ് പെടുത്തിയിട്ടുള്ളത്. ഇന്ത്യയ്ക്കുള്ളില്‍ പ്രധാനമന്ത്രിയുടെ യാത്രയുടെ ചെലവുകള്‍ പ്രതിരോധ മന്ത്രാലയമാണ് വഹിക്കുന്നത്.
മോദിയുടെ ഭൂട്ടാന്‍ യാത്രയുടെ ചെലവ് 2.45 കോടി രൂപയാണ്. എന്നാല്‍, ബ്രസീലിലേക്ക് പോയപ്പോള്‍ ചെലവ് 20 കോടി രൂപയായിമാറി. ഓസ്‌ട്രേലിയ, മ്യാന്മര്‍, ഫിജി എന്നിവിടങ്ങളിലേക്കുള്ള യാത്രയ്ക്ക് ചെലവിട്ടത് 22.58 കോടി രൂപ. അമേരിക്കന്‍ യാത്രയ്ക്ക് 19 കോടി രൂപയും ജപ്പാന്‍ യാത്രയ്ക്ക് 13.47 കോടി രൂപയുമാണ് ചാര്‍ട്ടേഡ് ഫ്‌ളൈറ്റിനായി മോഡി ചെലവിട്ടത്.
https://www.facebook.com/Malayalivartha
























