Widgets Magazine
15
Sep / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌


പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)


വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി... ക്ഷേത്രങ്ങളിൽ ഭക്തരുടെ തിരക്ക്


ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും


വയനാട്ടിൽ പത്തൊമ്പതുകാരിയുടെ മരണം: ശരീരത്തിൽ പരിക്കുകൾ, മരണകാരണം ആന്തരിക രക്തസ്രാവമെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്; കുടുംബത്തിന്റെ മൊഴി തള്ളി പോലീസ് അന്വേഷണം

ഇനി ആരും റാഗിംഗിന് ഇരയാകാതിരിക്കാന്‍ ഉറപ്പിച്ച് അശ്വതി

20 JULY 2016 11:07 AM IST
മലയാളി വാര്‍ത്ത

കര്‍ണാടകയിലെ കലബുറഗിയിലെ നഴ്‌സിങ് കോളജില്‍ റാഗിങ്ങിന് ഇരയായ എടപ്പാള്‍ കണ്ടനകം കളരിക്കല്‍ പറമ്ബില്‍ അശ്വതി (18) വീട്ടില്‍ തിരിച്ചെത്തി. 49 ദിവസമായി കോഴിക്കോട് ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ആരോഗ്യനില മെച്ചപ്പെട്ടതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസമാണ് അശ്വതിയെ ആശുപത്രിയില്‍ നിന്ന് ഡിസ്ചാര്‍ജ്ജ് ചെയ്തത്. അശ്വതിക്ക് ഇനി വായിലൂടെ ഭക്ഷണം കഴിക്കാം. ഇതുവരെ കുഴല്‍വഴി ദ്രവരൂപത്തിലുള്ള ആഹാരം നല്‍കുകയായിരുന്നു.
പഠിച്ചിരുന്ന കലബുറഗി അല്‍ഖമര്‍ കോളജ് ഓഫ് നഴ്‌സിങ്ങിലേക്ക് ഇനിയില്ലെന്ന തീരുമാനത്തിലാണ് അശ്വതി. സീനിയര്‍ വിദ്യാര്‍ത്ഥികള്‍ അശ്വതിയെ ശാരീരികവും മാനസികവുമായി പീഡിപ്പിച്ചെന്നും ശുചിമുറിയില്‍ ഉപയോഗിക്കുന്ന ലായനി ബലമായി കുടിപ്പിച്ചെന്നുമാണ് കേസ്. റാഗിങ്ങിന്റെ ഞെട്ടിക്കുന്ന ഓര്‍മകള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്നും ഇനി കലബുറഗി കോളജിലേക്ക് പഠിക്കാനില്ലെന്നും അശ്വതി പറഞ്ഞു. കലബുറഗി കോളജില്‍ നിന്ന് ഇതുവരെ ഒരാള്‍പോലും വിവരം തിരക്കിയിട്ടില്ല. സര്‍ട്ടിഫിക്കറ്റുകളെല്ലാം കോളജിലാണെന്നും കേരളത്തിലെ ഏതെങ്കിലും നഴ്‌സിങ് കോളജില്‍ പഠിക്കാനാണ് ആഗ്രഹമെന്നും അശ്വതി പറഞ്ഞു.
താന്‍ വളരെ വേദന അനുഭവിച്ചിട്ടുണ്ടെന്നും ഇനിയാര്‍ക്കും ഈ അനുഭവമുണ്ടാകാതിരിക്കാന്‍ കുറ്റക്കാര്‍ ശിക്ഷിക്കപ്പെടണമെന്നും അശ്വതി പറഞ്ഞു. കോളേജില്‍ എത്തിയതു മുതല്‍ താനുള്‍പ്പെടെയുള്ള ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ റാഗിങ്ങിന് വിധേയമായിട്ടുണ്ടെന്നും അശ്വതി പറഞ്ഞു. തന്നെ ഫിനോയില്‍ കുടിപ്പിച്ചത് സീനിയര്‍ വിദ്യാര്‍ത്ഥിനി ആതിരയുടെ നേതൃത്വത്തിലാണെന്നും അശ്വതി പറഞ്ഞു. ലക്ഷ്മിയും ആതിരയുടെ സഹായത്തിനുണ്ടായിരുന്നു. മുമ്ബ് കൃഷ്ണപ്രിയയും ശില്‍പയും റാഗിങ്ങിന് ഇരയാക്കിയിട്ടുണ്ടെന്നും പെണ്‍കുട്ടി കൂട്ടിച്ചേര്‍ത്തു.
ജൂണ്‍ രണ്ടിനാണ് അശ്വതിയെ ബന്ധുക്കള്‍ കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അതിനു മുന്‍പ് കലബുറഗിയിലെയും എടപ്പാളിലെയും ആശുപത്രികളില്‍ ചികില്‍സ തേടിയിരുന്നു. വിവാദം ആളിക്കത്തിയതോടെ ചികിത്സാ ചെലവ് പൂര്‍ണമായും സര്‍ക്കാര്‍ ഏറ്റെടുത്തു. അപകടനില തരണംചെയ്ത അശ്വതി കഴിഞ്ഞ ദിവസം മുതല്‍ ദ്രവരൂപത്തിലുള്ള ഭക്ഷണം വായിലൂടെ കഴിച്ചിരുന്നു. ഏതാനും മാസങ്ങള്‍കൂടി വിശ്രമം വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിട്ടുണ്ട്. കേസില്‍ മൂന്നു മലയാളി വിദ്യാര്‍ത്ഥിനികള്‍ പിടിയിലായി. മറ്റൊരു മലയാളിവിദ്യാര്‍ത്ഥിനിക്കുവേണ്ടി അന്വേഷണം തുടരുകയാണ്.
റാഗിങ്ങിന്റെ ഭാഗമായി ടോയ്‌ലറ്റ് ക്‌ളീനര്‍ കുടിപ്പിച്ചതിനെ തുടര്‍ന്ന് അന്നനാളത്തിന് ഗുരുതര പൊള്ളലേറ്റ അശ്വതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അന്വേഷണത്തിന്റെ ഭാഗമായി കര്‍ണ്ണാടക ഡിവൈ.എസ്പി വി. ജാന്‍വി, സി.ഐ ശങ്കര്‍ ഗൗഡ പാട്ടീല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം അശ്വതിയെ ചികിത്സിച്ച ആശുപത്രികളിലും വീട്ടിലുമത്തെി വിവരങ്ങള്‍ ശേഖരിച്ചിരുന്നു. കേസിന്റെ അന്വേഷണ റിപ്പോര്‍ട്ട് ഉടന്‍ സമര്‍പ്പിക്കുമെന്ന് അറിയിച്ചിരുന്നെങ്കിലും മാസം ഒന്നാകാറായിട്ടും റിപ്പോര്‍ട്ട് ഇതുവരെയും സമര്‍പ്പിച്ചിട്ടില്ല.
അതേസമയം, കേസില്‍ അറസ്റ്റിലായ രണ്ടു വിദ്യാര്‍ത്ഥിനികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നത് കര്‍ണാടക ഹൈക്കോടതി അടുത്തയാഴ്ചത്തേക്ക് മാറ്റി. കേസിലെ ഒന്നും രണ്ടും പ്രതികളായ ആതിര, ലക്ഷ്മി എന്നിവരാണ് കഴിഞ്ഞ ദിവസം ഹൈക്കോടതി കലബുറഗി ബെഞ്ചിനു മുമ്ബാകെ ജാമ്യാപേക്ഷ നല്‍കിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

കേരള പോലീസ് അത്‌ലറ്റിക്‌സ് ആൻഡ് ഗെയിംസ് മീറ്റ്... കണ്ണൂർ സിറ്റി പോലീസ് ഡിവിഷൻ ഓവറോൾ ചാമ്പ്യന്മാരായി ചരിത്രനേട്ടം സ്വന്തമാക്കി  (21 minutes ago)

പോലീസിൽ സഖാക്കളുടെ അട്ടിമറി മന്ത്രി ഇല്ലാത്ത തക്കത്തിൽ... ഉന്നതർക്ക് മുട്ടിടിവാട്ടർ സപ്ലൈ ചെന്നിത്തല തൂക്കി  (1 hour ago)

പിണറായിയെ കത്തിച്ച് വീണ RED BOOK ഇതാ..എല്ലാവിവരവും പുറത്തുവിട്ട് ED..വീണയുടെ കൈപ്പടയില്‍ എല്ലാ വിവരവും..!!  (1 hour ago)

സങ്കടക്കാഴ്ചയായി... ഹൃദയാഘാതത്തെ തുടർന്ന് മലയാളി ഒമാനിൽ നിര്യാതനായി  (1 hour ago)

സൈനികനായ മകൻ ഡൽഹിയിൽ മരിച്ച വിവരം അറിഞ്ഞ് തിരുവനന്തപുരത്തെ വീട്ടിൽ അച്ഛൻ തൂങ്ങി..!  (1 hour ago)

മുൻവശത്തേക്ക് നോക്കിയിരിക്കുന്ന പിൻസീറ്റിലെ യാത്രക്കാരും നിർബന്ധമായും സീറ്റ് ബെൽറ്റ് ധരിച്ചിരിക്കണമെന്ന നിയമം പൗരന്മാർ പാലിക്കുന്നുണ്ടോ എന്ന ഉദ്യോഗസ്ഥർ കർശനമായി നിരീക്ഷിക്കണം  (1 hour ago)

രണ്ടായിരം രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്കും റുപേ ഡെബിറ്റ് കാര്‍ഡുകള്‍ വഴിയുള്ള പേയ്‌മെന്റുകള്‍ക്കും ബാങ്കുകള്‍ യാതൊരുവിധ ചാര്‍ജും ഈടാക്കാന്‍ പാടില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്  (1 hour ago)

അഫ്ഗാനിസ്ഥാനെതിരായ മൂന്ന് ട്വന്റി-20കളുടെ പരമ്പരയിലെ രണ്ടാം മത്സരം ഇന്ന് ന്യൂഡൽഹി അരുൺ ജയ്റ്റ്‌ലി സ്റ്റേഡിയത്തിൽ നടക്കും...  (1 hour ago)

കണ്ണീർക്കാഴ്ചയായി... വയറുവേദനയെ തുടർന്ന് ആശുപത്രിയിൽ എത്തിയ യുവതി ചികിത്സയ്ക്കിടെ മരിച്ചു... ഏക മകളുടെ വേർപാട് താങ്ങാനാവാതെ മാതാപിതാക്കൾ  (2 hours ago)

സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യത... മൂന്ന് ജില്ലകളിൽ യെല്ലോ അലർട്ട്‌  (2 hours ago)

പുതിയ സ്ഥാനമാനങ്ങളും പദവിയും ഈ രാശിക്കാർക്ക്! (15 സെപ്റ്റംബർ 2026)  (3 hours ago)

വിനായക ചതുർഥി അഥവാ ഗണേശ ചതുർഥി  (3 hours ago)

തൊഴിൽവിജയവും സാമ്പത്തിക അഭിവൃദ്ധിയും ആർക്കൊക്കെ? 12 രാശികളുടെയും ഫലങ്ങൾ  (3 hours ago)

  ബീച്ച് ഫ്രീഡം സ്‌ക്വയറിൽ നടക്കുന്ന സിപിഎമ്മിന്റെ ബഹുജന റാലിയോട് അനുബന്ധിച്ച് ഇന്ന് കോഴിക്കോട് നഗരത്തിൽ ഗതാഗത നിയന്ത്രണം  (3 hours ago)

ഡ്രൈവിങ് ലൈസന്‍സിന് ഇനി ഒരു പരീക്ഷ കൂടി നടത്താന്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ തീരുമാനം... ലേണേഴ്‌സ് ലൈസന്‍സ് ലഭിച്ച ശേഷം ഹസാഡ് ടെസ്റ്റ് കൂടി... ഡിസംബര്‍ ഒന്നുമുതല്‍ പുതിയ പരീക്ഷ നടപ്പാക്കും  (3 hours ago)

Malayali Vartha Recommends