സഹപ്രവര്‍ത്തകനെതിരെ ലൈംഗീകാരോപണം ഉന്നയിച്ച ആം ആദ്മി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു

പീഡനത്തിന്റെ കാര്യത്തില്‍ ആപ്പും വ്യത്യസ്തമല്ല. സഹപ്രവര്‍ത്തകന്‍ പീഡിപ്പിച്ചെന്ന് പരാതി നല്‍കിയിരുന്ന ആം ആദ്മി പാര്‍ട്ടി പ്രവര്‍ത്തക ആത്മഹത്യ ചെയ്തു. വിഷം കഴിച്ച നിലയില്‍ ദല്‍ഹി ജയ്പ്രകാശ് നാരായണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന യുവതി ചികിത്സയില്‍ കഴിയവെയാണ് മരിച്ചത്. കേസില്‍ ആരോപണ വിധേയനായ വ്യക്തിക്ക് ജാമ്യം ലഭിച്ചതിനെ തുടര്‍ന്ന് യുവതി കടുത്ത മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു.
ജൂണില്‍ യുവതി നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ രമേഷ് വാധ്വ എന്ന ആപ് പ്രവര്‍ത്തകനെ പോലീസ് അറസ്റ്റ് ചതെയ്തിരുന്നു. എന്നാല്‍ ഇയാള്‍ക്ക് കോടതി പിന്നീട് ജാമ്യം അനുവദിച്ചിരുന്നു. ഇയാളെ പാര്‍ട്ടി എം.എല്‍.എ സംരക്ഷിക്കുന്നതായി യുവതി ആരോപിച്ചിരുന്നു.
യുവതിയുടെ പരാതി ആം ആദ്മി പാര്‍ട്ടി കാര്യമായെടുത്തിരുന്നില്ലെന്നും ആപിന്റെ സ്ത്രീവിരുദ്ധ സ്വഭാവത്തിന്റെ ഉദാഹരണമാണാതിതെന്നും ബി.ജെ.പി കുറ്റപ്പെടുത്തി.
അതേ സമയം യുവതിയുടെ മരണത്തില്‍ ബി.ജെ.പി രാഷ്ട്രീയം കളിക്കുകയാണെന്ന് എ.എ.പി വക്താവ് ദീപക് ബാജ്‌പേയി പറഞ്ഞു. യുവതിയെ പീഡിപ്പിച്ചെന്ന് പറയുന്നയാള്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ദീപക് ബാജ്‌പേയി പറഞ്ഞു.
https://www.facebook.com/Malayalivartha























