മായാവതിയെ വേശ്യയോട് താരതമ്യപ്പെടുത്തി ബി.ജെ.പി നേതാവിന്റെ വിവാദ പ്രസംഗം

ബി.ജെ.പി നേതാക്കന്മാരുടെ വിവാദ പ്രസ്താവനകള്‍ക്ക് ഒരു പഞ്ഞവുമില്ല. ഇത്തവണ ബി.എസ്.പി നേതാവ് മായാവതിയെയാണ് അവര്‍ ഇരയാക്കിയത്. രാഷ്ട്രീയ എതിരാളിയായ മായാവതിയെ ബി.ജെ.പി നേതാവ് വേശ്യയോട് താരതമ്യപ്പെടുത്തി പ്രസംഗിച്ചു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയുടെ പുതിയ വൈസ് പ്രസിഡന്റ് ആയി നിയമിതനായ ശങ്കര്‍ സിങ് ആണ് വിവാദ പ്രസ്താവന നടത്തിയത്.
'മായാവതി ടിക്കറ്റ് വില്‍ക്കുകയാണ്. മൂന്നു തവണ മുഖ്യമന്ത്രിയായിരുന്ന അവര്‍ വലിയ നേതാവാണ്. എന്നാല്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന് അവര്‍ ഒരു കോടിയുമായി ചൊല്ലുന്ന ആര്‍ക്കും ടിക്കറ്റ് നല്‍കുന്നു. രണ്ട് കോടിയുമായി വന്നാല്‍ മായാവതി അവര്‍ക്കും ടിക്കറ്റ് നല്‍കുന്നു. മൂന്ന് കോടിയും കൊണ്ട് ആരെങ്കിലും വരികയാണെങ്കില്‍ മുമ്പത്തെ സ്ഥാനാര്‍ഥികള്‍ക്ക് വാഗ്ദാനം ചെയ്ത ടിക്കറ്റ് റദ്ദാക്കി അവനെ തിരഞ്ഞെടുക്കുന്നു. മായാവതിയുടെ സ്വഭാവം വേശ്യയുടെ നിലവാരത്തേക്കാള്‍ അധ:പതിച്ചിരിക്കുന്നു' ഇതായിരുന്നു ബി.ജെ.പി നേതാവിന്റെ പ്രസംഗം.
സംസ്ഥാനത്ത് തങ്ങളുടെ പാര്‍ട്ടിയുടെ വളര്‍ച്ചയുടെ ഭീതിയാണ് ബി.ജെ.പി നേതാവിനെ ഇത്തരത്തില്‍ ഒരു പ്രസ്താവന നടത്താന്‍ പ്രേരിപ്പിച്ചതെന്ന് മായാവതി പ്രതികരിച്ചു. പുതുതായി നിയമിതനായ സംസ്ഥാന വൈസ് പ്രസിഡന്റ് തികച്ചും വ്യക്തിപരമായ തലത്തില്‍ നടത്തിയ പ്രസ്താവനയാണിതെന്നും ഇത്തരം പ്രസ്താവനകള്‍ പാര്‍ട്ടിക്ക് നല്ലതല്ലെന്നും യു.പിയിലെ ബി.ജെ.പി വക്താവ് ഐ.പി സിങ് പ്രതികരിച്ചു. സംഭവം വിവാദമായതിനെ തുടര്‍ന്ന് ശങ്കര്‍ സിങ് പിന്നീട് ഖേദം പ്രകടിപ്പിച്ചു.
https://www.facebook.com/Malayalivartha
























