കാബൂളില്‍ അജ്ഞാതര്‍ തട്ടികൊണ്ടുപോയ ജൂഡിത് ഡിസൂസയെ രക്ഷപ്പെടുത്തി

അഫ്ഗാനിസ്താനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ കൊല്‍ക്കത്ത സ്വദേശിനി ജൂഡിത് ഡിസൂസയെ രക്ഷപ്പെടുത്തി. കേന്ദ്ര വിദേശകാര്യമന്ത്രി സുഷമ സ്വരാജാണ് ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. '' ജൂഡിത് ഡിസൂസ സുരക്ഷിതയായിരിക്കുന്നു. ജൂഡിത് എത്രയും പെട്ടന്ന് ഇന്ത്യയില്‍ എത്തിച്ചേരുമെന്നും '' സുഷമ സ്വരാജ് ട്വീറ്റ് ചെയ്തു.
ജൂഡിത്തുമായി സംസാരിച്ചതായും വൈകിട്ട് അബാസിഡര്‍ മന്‍പ്രീത് വൊഹ്രക്കൊപ്പം ഡല്‍ഹിയില്‍ എത്തുമെന്നും സുഷമ സ്വരാജ് അറിയിച്ചു. കാബൂളില്‍ ആഗാ ഖാന്‍ ഫൗണ്ടേഷനുവേണ്ടി ജോലിചെയ്യുകയായിരുന്ന നാല്‍പതുകാരി ജൂഡിത്തിനെ ജൂണ്‍ ഒമ്പതിനാണ് അഞ്ജാതര്‍ തട്ടികൊണ്ടുപോയത്. ഓഫീസിന് മുന്നില്‍ നിന്ന് അവരെ കടത്തികൊണ്ടുപോവുകയായിരുന്നു.
ഒരു വര്‍ഷമായി അഫ്ഗാനില്‍ ജോലി ചെയ്തു വരികയായിരുന്ന ജൂഡിത് ജൂണ്‍ 15 ന് സ്വദേശമായ കൊല്‍കത്തയിലേക്ക് മടങ്ങാനിരിക്കവെയാണ് അപ്രതീക്ഷതമായ സംഭവമുണ്ടായത്. സന്നദ്ധസംഘടനാ പ്രവര്‍ത്തകയായ ജൂഡിത് രണ്ടാം തവണയാണ് കാബൂളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ സുരക്ഷാ ഭീഷണിയെ കുറിച്ച് അവര്‍ പരാതിപ്പെട്ടിരുന്നില്ല. ജൂഡിതിനെ കണ്ടെത്തി രക്ഷപ്പെടുത്താന്‍ സര്‍ക്കാര്‍ വേണ്ടെതെല്ലാം ചെയ്യുമെന്ന് സുഷമ സ്വരാജ് ജൂഡിതിന്റെ കുടുംബത്തിന് ഉറപ്പു നല്‍കിയിരുന്നു.
ജൂഡിത്തിനെ കണ്ടെത്തി മോചിപ്പിച്ചതില്‍ കുടുംബം നന്ദി രേഖപ്പെടുത്തി. സുഷമ സ്വരാജിന് നന്ദിയറിയിക്കുന്നതായും ജൂഡിത്തിനെ ഉടന്‍ ഇന്ത്യയില്‍ തിരിച്ചെത്തിക്കുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും സഹോദരന്‍ ജെറോം ഡിസൂസ ട്വിറ്റിലൂടെ അറിയിച്ചു.
https://www.facebook.com/Malayalivartha























