ഉറങ്ങികിടന്ന ആറുവയസ്സുകാരിയെ അജ്ഞാതന്‍ തട്ടികൊണ്ടുപോയി ജീവനോടെ കുഴിച്ചുമൂടി

ആറുവയസ്സുകാരിയെ അജ്ഞാതന്‍ എടുത്തുകൊണ്ടുപോയി ജീവനോടെ കുഴിച്ചിട്ടു. വ്യാഴാഴ്ച രാത്രിയാണ് സംഭവം നടന്നത്. പെണ്‍കുട്ടിയുടെ വീട്ടില്‍ നിന്നും കിലോമീറ്ററുകള്‍ അകലെയുള്ള കൃഷിയിടത്തിലാണ് കുട്ടിയെ ജീവനോടെ കുഴിച്ചിട്ടിരുന്നത്. രാത്രി വീട്ടില്‍ അച്ഛനോടൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്ന പെണ്‍കുട്ടിയെയാണ് അജ്ഞാതന്‍ എടുത്തുകൊണ്ടുപോയത്.
ആഗ്രയിലെ ദരീരാ ഗ്രാമത്തിലാണ് സംഭവം. ഇന്ന് പുലര്‍ച്ചെയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തിന് പിന്നില്‍ മനോരോഗമുള്ള ആളാണെന്ന നിഗമനത്തിലാണ് പോലീസ്.
പെണ്‍കുട്ടി അച്ഛന്‍ വിനോദ് സിംഗ് ബഗേലിനൊപ്പം ഉറങ്ങിക്കിടക്കുകയായിരുന്നു. ഒരുമണിയോടെ അച്ഛന്‍ ഉറക്കം തെളിഞ്ഞ് നോക്കിയപ്പോഴാണ് കുട്ടിയെ കാണാനില്ലെന്ന് അറിഞ്ഞത്. ഉടനെ ബന്ധുക്കളെയും നാട്ടുകാരെയും കൂട്ടി കുട്ടിയെ അന്വേഷിച്ചിറങ്ങുകയായിരുന്നു. സംഭവം പോലീസിലും അറിയിച്ചു
പുലര്‍ച്ചേ എട്ടുമണിയോടെയാണ് പശുക്കളെ മേയ്ക്കാന്‍ പോയ ഒരു ഗ്രാമവാസിയാണ് പെണ്‍കുട്ടിയെ കണ്ടെത്തിയത്. ഉടനെ പെണ്‍കുട്ടിയെ മണ്ണ് നീക്കി പുറത്തെടുക്കുകയായിരുന്നു.
മനോരോഗിയായ ആരോ ആണ് ഇതിന് പിന്നിലെന്ന് സംശയിക്കുന്നതായി പോലീസ് ഓഫീസര്‍ ബര്‍ഹാം സിങ് പറഞ്ഞു. പെണ്‍കുട്ടിയുടെ മുഖത്തും കൈയ്യിലും പരുക്കേറ്റിട്ടുണ്ട്.
കഴിഞ്ഞ വര്‍ഷവും ഇതുപോലൊരു സംഭവം ഇവിടെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. പതിമൂന്ന് വയസ്സുകാരനായ ആണ്‍കുട്ടിയെയാണ് അന്ന് ജീവനോടെ കുഴിച്ചിട്ടിരുന്ന നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha























