ഡല്‍ഹിയില്‍ മലയാളിയെ കൊലപ്പെടുത്തിയ കേസില്‍ ഇരുപത്തഞ്ചുകാരി അറസ്റ്റില്‍, പ്രതിയെ പിടികൂടാന്‍ പോലീസിനെ സഹായിച്ചത് സിസിടിവി ദ്രശ്യം

മലയാളിയെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ ഡല്‍ഹി പാലം സ്വദേശിയായ ഇരുപത്തിയഞ്ചുകാരിയെ പോലീസ് അറസ്റ്റു ചെയ്തു. കഴിഞ്ഞ ബുധനാഴ്ച മയൂര്‍വിഹാര്‍ എക്സ്റ്റന്‍ഷന്‍ സമാചാര്‍ അപാര്‍ട്‌മെന്റ് 129ല്‍ താമസിക്കുന്ന ആലുവ ചൊവ്വര പുറവരിക്കല്‍ വീട്ടില്‍ പി.ബി.വിജയകുമാറിനെ കൊലപ്പെടുത്തിയ കേസിലാണ് യുവതിയെ അറസ്റ്റു ചെയ്തത്.
പ്രതിയെ പിടികൂടാന്‍ സഹായിച്ചത് അപര്‍ട്‌മെന്റില്‍ സ്ഥാപിച്ചിരുന്ന സിസിടിവി യിലെ ദൃശ്യങ്ങള്‍. ഡല്‍ഹി മയൂര്‍ വിഹാറിലെ സമാചാര്‍ അപ്പാര്‍ട്‌മെന്റിലെ ഗേറ്റ് 3 ല്‍ സ്ഥാപിച്ചിരുന്ന സിസിടിവിയിലെ ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നാണ് കൊലപാതകിയെകുറിച്ച് പൊലീസിന് വിവരം ലഭിച്ചത്. സംശയാസ്പദമായ സാഹചര്യത്തില്‍ യുവതി കൈയില്‍ ടിവിയുമായി നടന്നു പോകുന്നതായിട്ടാണ് കണ്ടെത്തിയത്. കൊല്ലപ്പെട്ട വിജയകുമാറിന്റെ ഫ്‌ളാറ്റിലെ ടിവി നഷ്ടപ്പെട്ടിരുന്നത് പോലീസിന്റെ ശ്രദ്ധയില്‍പെട്ടത് പ്രതിയെ പിടിക്കുന്നത് എളുപ്പമാക്കി.
മകള്‍ അമ്പിളി വിളിച്ചപ്പോള്‍ വിജയകുമാര്‍ ഫോണ്‍ എടുക്കാതിരുന്നതിനെ തുടര്‍ന്ന് ഫ്‌ലാറ്റില്‍ നടത്തിയ പരിശോധനയില്‍ മകള്‍ തന്നെയാണ് വിജയകുമാറിനെ കുത്തേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. രാജ്യസഭാ ടിവി യിലെ ജോലിക്കാരിയായ അമ്പിളി മയൂര്‍ വിഹാറിനു സമീപപ്രദേശത്തു തന്നെയാണ് താമസിക്കുന്നത്.
https://www.facebook.com/Malayalivartha























