വിജയ് മല്യയുടെ എട്ട് കാറുകള്‍ ലേലത്തിന്

പണതട്ടിപ്പ് കേസില്‍ നിയമനടപടി നേരിടുന്ന കിംഗ്ഫിഷര്‍ ഉടമ വിജയ് മല്യയുടെ എട്ട് കാറുകള്‍ എസ്.ബി.ഐ കാപ് ട്രസ്റ്റി കമ്പനിയാണ് ലേലത്തില്‍ വയ്ക്കുന്നത്. വിജയ് മല്യയുടേയും മല്യയുടെ കമ്പനികളുടേയും പേരിലുള്ള കാറുകളാണ് ലേലത്തില്‍ വയ്ക്കുന്നത്. മുംബൈയിലെ കിംഗ്ഫിഷര്‍ ഹൗസ് എസ്.ബി.ഐ നേരത്തെ ലേലത്തില്‍ വച്ചിരുന്നു.
എന്നാല്‍ ലേലത്തുക 150 കോടി രൂപയില്‍ നിന്ന് 135 കോടിയിലേയ്ക്ക് കുറച്ചിട്ടും ആരും ഇതുവരെ ഏറ്റെടുക്കാന്‍ തയ്യാറായിട്ടില്ല. ആഗസ്റ്റ് 25നാണ് കാറുകളുടെ ലേലം. ഓരോ വാഹനത്തിനും ക്വോട്ട് ചെയ്ത വിലയുടെ 10 ശതമാനം തുക കെട്ടിവയ്ക്കണം. 2000 രൂപയാണ് രജിസ്‌ട്രേഷന്‍ ഫീസ്. ആഗസ്റ്റ് 23 ആണ് രജിസ്റ്റര്‍ ചെയ്യാനുള്ള അവസാന തീയതി. ആദായനികുതി വകുപ്പുമായി ചേര്‍ന്നാണ് എസ്.ബി.ഐ ക്യാപ് ലേലം നടത്തുന്നത്.
കിംഗ്ഫിഷര്‍ എയര്‍ലൈന്‍സ് അടക്കമുള്ള കമ്പനികള്‍ക്ക് വേണ്ടി 17 ബാങ്കുകളില്‍ നിന്നായി 9000 കോടി രൂപയിലധികം വായ്പയെടുത്ത് തിരിച്ചടയ്ക്കാതെയാണ് മല്യ ബ്രിട്ടനിലേയ്ക്ക് മുങ്ങിയത്. എസ്.ബി.ഐയില്‍ നിന്ന് മാത്രം 6963 കോടി രൂപയാണ് വിജയ് മല്യയുടെ കമ്പനികള്‍ വായ്പയെടുത്തത്.
ഐ.ഡി.ബി.ഐ ബാങ്കില്‍ നിന്ന് 900 കോടി രൂപ വായ്പയെടുത്ത് തിരിച്ചടക്കാതെ വഞ്ചിക്കുകയും 400 കോടി രൂപയിലധികം വിദേശത്തേയ്ക്ക് കടത്തുകയും ചെയ്തുവെന്ന തട്ടിപ്പ് കേസില്‍ മല്യക്കെതിരെ കോടതികള്‍ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരുന്നു.
https://www.facebook.com/Malayalivartha























