അഫ്ഗാനിസ്ഥാനില്‍ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയ ഇന്ത്യന്‍ യുവതിയെ മോചിപ്പിച്ചു

അഫ്ഗാനിസ്ഥാന്‍ തലസ്ഥാനമായ കാബൂളില്‍ നിന്നും അജ്ഞാതര്‍ തട്ടിക്കൊണ്ടു പോയ ഇന്ത്യന്‍ യുവതി ജൂഡിത്ത് ഡിസൂസയെ മോചിപ്പിച്ചു. കാബൂളിലെ ആഗാ ഖാന്‍ ഫൗണ്ടേഷനില്‍ മുതിര്‍ന്ന സാങ്കേതിക ഉപദേഷ്ടാവായി ജോലി ചെയ്യുകയായിരുന്നു കൊല്‍ക്കത്ത സ്വദേശിനിയായ ജൂഡിത്ത്. കഴിഞ്ഞ മാസം 9ാം തീയതി തെക്കന്‍ കാബൂള്‍ പ്രവിശ്യയിയിലെ ഓഫീസിനു മുന്നില്‍ നില്‍ക്കുകയായിരുന്ന ഇന്ത്യന്‍ യുവതിയെ അജ്ഞാതര്‍ തട്ടിക്കൊണ്ടുപോയത്. ജൂഡിത്തിനെ മോചിപ്പിച്ച കാര്യം വിദേശകാര്യ മന്ത്രി സുഷമ സ്വരാജാണ് പുറത്തു വിട്ടത്.
ജൂഡിത്ത് ഡിസൂസ സുരക്ഷിതയായി മോചിതയായിരിക്കുന്നു എന്നറിയിക്കാന്‍ അതിയായ സന്തോഷമുണ്ടെന്നും ഉടന്‍ തന്നെ ജൂഡിത് നാട്ടില്‍ എത്തിച്ചേരുമെന്നുമാണ് സുഷമ സ്വരാജ് ട്വിറ്ററില്‍ കുറിച്ചത്.
അതേസമയം തട്ടിക്കൊണ്ടുപോവലിനു പിന്നില്‍ ആരാണെന്നുള്ളതും മോചനമാര്‍ഗം എന്തായിരുന്നുവെന്നും വെളിപ്പെടുത്താന്‍ വിദേശകാര്യ മന്ത്രി തയ്യാറായിട്ടില്ല. ജൂഡിത്തുമായി സംസാരിച്ചതായും ഇന്ന് വൈകിട്ട് അബാസിഡര്‍ മന്‍പ്രീത് വൊഹ്രക്കൊപ്പം ഡല്‍ഹിയില്‍ എത്തുമെന്നും മാത്രമാണ് സുഷമ സ്വരാജ് അറിയിച്ചിട്ടുള്ളത്.
https://www.facebook.com/Malayalivartha























