വൈദ്യുതി നിലച്ചതിനെ തുടര്‍ന്ന് സര്‍ക്കാര്‍ ആശുപത്രിയില്‍ 21 മരണം, വൈദ്യുതി തടസ്സത്തിന് കാരണം സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാര്‍

തെലങ്കാന സംസ്ഥാന സര്‍ക്കാരിന്റെ നിയന്ത്രണത്തിലുള്ള ഗാന്ധി മെഡിക്കല്‍ കോളേജില്‍ വൈദ്യുതി തടസ്സപ്പെട്ടതിനെ തുടര്‍ന്ന് 21 മരണം. വെള്ളിയാഴ്ച വൈകിട്ട് മൂന്ന്മണി മുതല്‍ വൈദ്യുതി വിതരണത്തില്‍ തടസ്സം നേരിട്ടിരുന്നു. തുടര്‍ച്ചയായി വൈദ്യുതി തടസ്സത്തെ നേരിട്ടതോടെ ആശുപത്രിയിലെ ഐസിയു വില പ്രവേശിപ്പിച്ചിരുന്നവരടക്കം മരണപ്പെടുകയായിരുന്നു. ആശുപത്രിയിലെ സര്‍ജിക്കല്‍ ഇന്റെന്‍സിവ് കെയര്‍ യുണിറ്റ്,റെസ്പിറേറ്ററി ഇന്റെന്‍സീവ് കെയര്‍ യുണിറ്റ്, അക്യൂട്ട് മെഡിക്കല്‍ കെയര്‍ യൂണിറ്റ് , അത്യാഹിത വിഭാഗത്തിലുള്ളവരെ പ്രാവേശിപ്പിച്ചിരിക്കുന്ന വാര്‍ഡ് എന്നിവിടങ്ങളിലെക്കുള്ള വെദ്യുതി വിതരണത്തിലാണ് തടസം നേരിട്ടത്.
വൈദ്യുതി നഷ്ടപ്പെട്ടതിനാല്‍ കുടല്‍ സംമ്പന്ധമായ സര്‍ജറി മൊബൈല്‍ ടോര്‍ച്ചുപയോഗിച്ചാണ് നടത്തിയതെന്ന് ആശുപത്രിയിലെ സീനിയര്‍ ഡോക്ടര്‍ പറഞ്ഞു. വെന്റിലേറ്ററിലുള്ള രോഗികള്‍ക്ക് കൈകൊണ്ട് പ്രവര്‍ത്തിപ്പിക്കുന്ന ആംബം ബാഗ് ഉപയോഗിച്ചാണ് ഓക്സിജന്‍ നല്‍കിയിരുന്നത്.തീവ്ര പരിചരണ വിഭാഗത്തോടൊപ്പം നവജാത ശിശുക്കളുടെ പരിചരണ വിഭാഗത്തിലെ ഇന്‍ക്യുബേറ്ററുകളും പ്രവര്‍ത്തനരഹിതമായി.
തെലുങ്കാനയിലെ പത്തു ജില്ലകളിലെ രോഗികള്‍ക്കു പുറമെ മഹാരാഷ്ട്രയിലെയും കര്‍ണാടകയിലെയുമാണ് നിരവധി രോഗികളാണ് ഇവിടെ ചികിത്സക്ക് എത്തിയിരുന്നത്. സതേണ്‍ പവര്‍ ഡിസ്ട്രിബ്യൂഷന്‍ കമ്പനിയാണ് ആസ്പത്രിയിലേക്കുള്ള വൈദ്യുതി വിതരണം നടത്തിയിരുന്നത്. സബ് സ്റ്റേഷനിലുണ്ടായ സാങ്കേതിക തകരാറാണ് വൈദ്യുതി തടസത്തിന് കാരണമായതെന്നും 9 മണിക്ക് നിലച്ച വൈദ്യുതി 10.45 ആയപ്പോഴേക്കും പുനഃസ്ഥാപിച്ചു എന്നും കമ്പനി അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























