മോശം കാലാവസ്ഥ: വ്യോമ മാര്‍ഗമുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചു

മോശം കാലാവസ്ഥയെ തുടര്‍ന്ന് ബംഗാള്‍ ഉള്‍ക്കടലില്‍ കാണാതായ വ്യോമസേനാ വിമാനത്തിനുള്ള വ്യോമ മാര്‍ഗമുള്ള തിരച്ചില്‍ താല്‍കാലികമായി നിര്‍ത്തിവെച്ചു. ശനിയാഴ്ച രാത്രിയോടെ ഉള്‍ക്കടലില്‍ കനത്ത മഴയും കാര്‍മേഘങ്ങള്‍ മൂടി നില്‍ക്കുന്നതും കാരണമാണ് വിമാനം ഉപയോഗിച്ചുള്ള തിരച്ചില്‍ നിര്‍ത്തിവെച്ചത്. 18 മുതല്‍ 20 നോട്ടിക്കല്‍ മൈല്‍ വേഗതയിലാണ് കാറ്റ് വീശുന്നത്. കപ്പലും മുങ്ങിക്കപ്പലും ഉപയോഗിച്ചുള്ള തിരച്ചില്‍ പുരോഗമിക്കുകയാണ്.
ഉപഗ്രഹ സഹായത്തോടെയുള്ള നിരീക്ഷണത്തിന് ഐ.എസ്.ആര്‍.ഒയുടെ സേവനം ലഭ്യമാക്കിയിട്ടുണ്ട്. സമുദ്രാന്തര്‍ ഭാഗത്തേക്ക് തരംഗങ്ങള്‍ കടത്തിവിട്ട് റഡാര്‍ ഇമേജിങ് ഉപഗ്രഹം (സര്‍സാറ്റ്)ന്റെ സഹായത്തോടെയാണ് തെളിവ് ശേഖരിക്കുന്നത്. രാത്രിയിലും പകലും മേഘങ്ങള്‍ക്കിടയിലും തെളിമയുള്ള ചിത്രങ്ങള്‍ പകര്‍ത്താന്‍ സര്‍സാറ്റിന് സാധിക്കും. വിമാനത്തിന്റെ ബ്ലാക്ക് ബോക്‌സ് തരംഗങ്ങള്‍ പിടിച്ചെടുക്കാന്‍ മുങ്ങിക്കപ്പലിലെ സംവിധാനവും ഉപയോഗിക്കുന്നുണ്ട്.
ചെന്നൈ തീരത്തു നിന്ന് കിഴക്ക് 280 കിലോമീറ്റര്‍ (151 നോട്ടിക്കല്‍ മൈല്‍) അകലെ 555 കിലോമീറ്റര്‍ ചുറ്റളവിലാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. വ്യോമനാവികതീരരക്ഷാ സേനകളാണ് സംയുക്ത തിരച്ചിലാണ് നടത്തുന്നത്. ഇതിനിടെ, കടലില്‍ നിന്ന് ലഭിച്ച അവശിഷ്ടങ്ങള്‍ കാണാതായ എ.എന്‍23 വിമാനത്തിന്‍േറതല്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചിട്ടുണ്ട്.
വെള്ളിയാഴ്ച രാവിലെ 8.30ന് താംബരത്തെ വ്യോമസേനാ താവളത്തില്‍ നിന്ന് പുറപ്പെട്ട വിമാനം ബംഗാള്‍ ഉള്‍ക്കടലില്‍വെച്ചാണ് കാണാതായത്. രണ്ട് മലയാളികള്‍ അടക്കം 29 സൈനിക ഉദ്യോഗസ്ഥരാണ് വിമാനത്തിലുള്ളത്.
https://www.facebook.com/Malayalivartha























