റിയോ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യയെ പൂര്‍ണമായും വിലക്കില്ല

റിയോ ഒളിമ്പിക്‌സില്‍ നിന്ന് റഷ്യയെ പൂര്‍ണമായും വിലക്കേണ്ടതില്ലെന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനം. വ്യക്തിഗത ഇനങ്ങളില്‍ മത്സരിക്കുന്ന റഷ്യന്‍ താരങ്ങളെ ഒളിമ്പിക്‌സില്‍ പങ്കെടുക്കാന്‍ അനുവദിക്കും. എന്നാല്‍, നിരവധി റഷ്യന്‍ താരങ്ങള്‍ക്കെതിരെ നടപടി ഉണ്ടാകും. നേരത്തെ ഉത്തേജക മരുന്ന് ഉപയോഗിച്ചതിന് നടപടി നേരിട്ട താരങ്ങള്‍ക്കൊന്നും ഇക്കുറി റിയോ ഒളിമ്പിക്‌സില്‍ മാറ്റുരയ്ക്കാനാവില്ല.
ഇതു സംബന്ധിച്ച് അന്തിമ തീരുമാനം കൈക്കൊള്ളാന്‍ ഓരോ വ്യക്തിഗത കായികയിനങ്ങളുടെ സംഘടനകള്‍ക്ക് സ്വാതന്ത്ര്യം നല്‍കി. റഷ്യയെ പൂര്‍ണമായും വിലക്കണമെന്ന് ആവശ്യപ്പെട്ട അംഗങ്ങളുമായി ഇക്കാര്യത്തില്‍ ധാരണയെത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. അതേസമയം റഷ്യന്‍ അത്‌ലറ്റുകള്‍ക്കുള്ള അന്താരാഷ്ട്ര അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്ക് തുടര്‍ന്നേക്കും. അത്‌ലറ്റിക് ഫെഡറേഷന്റെ വിലക്ക് നീക്കമമെന്ന റഷ്യയുടെ ഹര്‍ജി കഴിഞ്ഞ ദിവസം കായിക തര്‍ക്ക കോടതി തള്ളിയിരുന്നു.
അധികൃതരുടെ അറിവോടെ തന്നെ റഷ്യന്‍ താരങ്ങള്‍ ഉത്തേജക മരുന്ന് ഉപയോഗിച്ചിരുന്നുവെന്നു കനേഡിയന്‍ നിയമജ്ഞന്‍ റിച്ചാര്‍ഡ് മക്‌ലാരനാണ് കണ്ടെത്തിയത്. 2014ല്‍ റഷ്യയിലെ സോച്ചിയില്‍ നടന്ന ശീതകാല ഒളിംപിക്‌സില്‍ റഷ്യന്‍ താരങ്ങള്‍ വ്യാപകമായി ഉത്തേജകമരുന്ന് ഉപയോഗിച്ചതായും പിന്നീട് ഇവരുടെ മൂത്രസാംപിളുകള്‍ മാറ്റിയതായും മക്‌ലാരന്‍ കണ്ടെത്തിയിരുന്നു.
https://www.facebook.com/Malayalivartha























