രാജ്യസഭാംഗത്വം രാജിവച്ച നവജ്യോത് സിംഗ് സിദ്ദു ബിജെപിക്കെതിരെ ആരോപണവുമായി രംഗത്ത്

ഈ വര്‍ഷം ഏപ്രില്‍ 28 നായിരുന്നു സിദ്ദു രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ തന്റെ മണ്ഡലമായ അമൃതസര്‍ പാര്‍ട്ടി സിദ്ദുവിന് നിഷേധിച്ചിരുന്നു. ഇതില്‍ ഇടഞ്ഞ് നിന്നിരുന്ന സിദ്ദുവിനെ അനുനയിപ്പിക്കാനായിരുന്നു രാജ്യസഭാംഗത്വം നല്‍കിയത്. എന്നാല്‍ ബിജെപി നല്‍കിയ രാജ്യസഭാംഗത്വം ഈ മാസം 18 നാണ് സിദ്ദു രാജി സമര്‍പ്പിച്ചത്.
സ്വന്തം നാടായ പഞ്ചാബില്‍ നിന്നും വിട്ടുനില്‍ക്കണമെന്നും പഞ്ചാബിലെ കാര്യങ്ങളില്‍ ഇടപെടരുതെന്ന് പാര്‍ട്ടി നിര്‍ദ്ദേശിച്ചതിനാലുമാണ് തന്‍ രാജി വച്ചതെന്ന് സിദ്ദു പത്ര സമ്മേളനത്തില്‍ വ്യക്തമാക്കി. രാജ്യസഭാംഗത്വം ഉപേക്ഷിച്ച ശേഷം ആദ്യമായാണ് സിദ്ദു പ്രതികരിച്ചത്. പഞ്ചാബിനേക്കാള്‍ പ്രധാനമുള്ളതായി എനിക്ക് ഒന്നും ഇല്ല. തന്നെ തെരഞ്ഞെടുത്ത ജനങ്ങളെ തനിക്ക് എങ്ങനെ ഉപേക്ഷിക്കാനാകും ? പഞ്ചാബിലേക്കു നോക്കുക പോലും ചെയ്യരുതെന്നാണ് പാര്‍ട്ടി ആവശ്യപ്പെട്ടത്. എന്നാല്‍ എനിക്ക് എന്റെ നാടിനേയും ജനങ്ങളെയും ഉപേക്ഷിക്കാന്‍ സാധിക്കില്ല. പഞ്ചാബിനെ സേവിക്കാന്‍ അനുവദിക്കുന്ന ഏത് പ്രസ്ഥാനത്തിലും താന്‍ ചേരുമെന്ന് സിദ്ദു വ്യക്തമാക്കി.
ബിജെപി നല്‍കിയ രാജ്യസഭാംഗത്വം രാജിവച്ചതിന് ശേഷം ആം ആദ്മി പാര്‍ട്ടിയില്‍ ചേരുമെന്ന് അഭ്യൂഹങ്ങള്‍ ഉണ്ടായിരുന്നെങ്കിലും ഏതെങ്കിലും പാര്‍ട്ടിയില്‍ തന്‍ ചേരുന്ന കാര്യം സിദ്ദു പറഞ്ഞില്ല. സിദ്ദു വരാന്‍ തയ്യാറായാല്‍ രണ്ടു കൈയും നീട്ടി സ്വീകരിക്കുമെന്നു ആം ആദ്മി പാര്‍ട്ടി അറിയിച്ചിരുന്നു.
2004 ല്‍ സിദ്ദു പഞ്ചാബിലെ അമൃതസറില്‍ നിന്നുമായിരുന്നു ആദ്യമായി ലോക്സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. സിദ്ദുവിന്റെ മണ്ഡലമായ അമൃതസര്‍ അരുണ്‍ ജെയ്റ്റ്ലിക്ക് നല്‍കി പാര്‍ട്ടി സിദ്ദുവിന് മാറ്റി നിര്‍ത്തിയിരുന്നു.
https://www.facebook.com/Malayalivartha























