ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍

മുഖ്യമന്ത്രി ജെ. ജയലളിതയെ പേര് വിളിച്ച് അഭിസംബോധന ചെയ്യരുതെന്ന് തമിഴ്‌നാട് നിയമസഭാ സ്പീക്കര്‍. തിങ്കളാഴ്ചയാണ് സ്പീക്കര്‍ ഇത് സംബന്ധിച്ച ഉത്തരവ് പുറപ്പെടുവിച്ചത്. എ.ഐ.എ.ഡി.എം.കെ എം.എല്‍.എ പി.എം നരസിംഹന്‍ മുന്‍ മുഖ്യമന്ത്രിയും ഡി.എം.കെ അധ്യക്ഷനുമായ എം. കരുണാനിധിയെ പേര് വിളിച്ച് അഭിസംബോധന ചെയ്തതോടെയാണ് സഭയില്‍ പ്രശ്‌നങ്ങള്‍ തുടങ്ങിയത്. കരുണാനിധിയെ പേര് വിളിച്ചതിനെതിരെ ഡി.എം.കെ എം.എല്‍.എമാര്‍ പ്രതിഷേധിച്ചു.
മുന്‍ മുഖ്യമന്ത്രിയെ എം.എല്‍.എമാര്‍ പേര് വിളിക്കുന്നത് ശരിയല്ലെന്ന് ഡി.എം.കെ വാദിച്ചു. പ്രശ്‌നത്തില്‍ സ്പീക്കര്‍ നിലപാട് വ്യക്തമാക്കണമെന്നും ഡി.എം.കെ ആവശ്യപ്പെട്ടു. മുന്‍ മുഖ്യമന്ത്രിയെ പേര് വിളിക്കുന്നതില്‍ തെറ്റില്ലെന്ന് സ്പീക്കര്‍ പി. ധനപാല്‍ വ്യക്തമാക്കി. അങ്ങനെയെങ്കില്‍ മുഖ്യമന്ത്രിയെ പേര് വിളിച്ച് അഭിസംബോധന ചെയ്യാമോ എന്ന് ഡി.എം.കെ എം.എല്‍.എമാര്‍ ചോദ്യം ഉന്നയിച്ചു.
ഈ ചോദ്യത്തിന് മറുപടിയായി മുഖ്യമന്ത്രിയെ പേര് വിളിക്കരുതെന്നും ഇത് തന്റെ ഉത്തരവാണെന്നും സ്പീക്കര്‍ പറഞ്ഞു. തുടര്‍ന്ന് സ്പീക്കറുടെ മറുപടിയില്‍ പ്രതിഷേധിച്ച് ഡി.എം.കെ എം.എല്‍.എമാര്‍ സഭ ബഹിഷ്‌കരിച്ചു. എം.എല്‍.എയെ പേര് വിളിച്ച് അഭിസംബാധന ചെയ്യരുതെന്ന് ഒരു നിയമത്തിലും പറഞ്ഞിട്ടില്ലെന്നും സ്പീക്കറുടെ ഉത്തരവ് നിയമവിരുദ്ധമാണെന്നും പ്രതിപക്ഷ നേതാവ് എം.കെ സ്റ്റാലിന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha























