ശമ്പളമില്ലാത്ത പദവിയാണ് ഏറ്റെടുക്കുന്നതെന്ന് ഗീത ഗോപിനാഥ്

ശമ്പളമില്ലാത്ത പദവിയാണ് ഏറ്റെടുക്കുന്നതെന്നും സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങളില്‍ ഇടപെടില്ലെന്നും ഗീത ഗോപിനാഥ്. മുഖ്യമന്ത്രി ഉപദേശം ആവശ്യപ്പെടുമ്പോള്‍ മാത്രമേ ഇടപെടുകയുള്ളൂ. തന്റെ ഉപദേശം ആവശ്യമെങ്കില്‍ മാത്രം സ്വീകരിക്കാം. വിവാദങ്ങള്‍ക്കിടെ വിശദീകരണവുമായി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീത ഗോപിനാഥ് രംഗത്ത്. തിരുവന്തപുരത്തേക്ക് പ്രവര്‍ത്തനം മാറ്റില്ല.
ഹാര്‍വാര്‍ഡ് സര്‍വകലാശാലയില്‍ തന്നെ തുടരും. സര്‍ക്കാരിന്റെ നയങ്ങളെക്കുറിച്ചും അവയെക്കുറിച്ചുള്ള എന്റെ അഭിപ്രായങ്ങളും മാധ്യമങ്ങളിലൂടെ വിശദീകരിക്കേണ്ടതുണ്ടെന്ന് കരുതുന്നില്ലെന്നും ഗീതാ ഗോപിനാഥ് വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു.
നവഉദാരവല്‍ക്കരണ നയങ്ങളുടെ വക്താവായ ഗീതാ ഗോപിനാഥിനെ മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവാക്കിയത് രാഷ്ട്രീയവിവാദമായിരുന്നു.
നരേന്ദ്രമോദി സര്‍ക്കാരിനേയും നവഉദാരവല്‍ക്കരണ നയങ്ങളെയും അനുകൂലിക്കുകയും ഇടതുപക്ഷ നിലപാടുകളെ തള്ളിക്കളയുകയും ചെയ്യുന്ന നിലപാടാണ് ഗീതാ ഗോപിനാഥിന്റേത്. അങ്ങിനെയൊരാള്‍ മുഖ്യമന്ത്രിയുടെ സാമ്പത്തികഉപദേഷ്ടാവായതിന്റെ അതൃപ്തിയിലാണ് സി.പി.ഐ.എമ്മിലെ ഒരുവിഭാഗം.
എന്നാല്‍ ഗീതാ ഗോപിനാഥിന്റെ നിയമനം സംബന്ധിച്ച് ധനമന്ത്രി തോമസ് ഐസക്ക് പ്രതികരിച്ചില്ല. ഹോള്‍ഡ്‌നരേന്ദ്രമോദിയുടെ നയങ്ങളെ അനുകൂലിക്കുന്ന വ്യക്തിയാണ് ഗീത ഗോപിനാഥെന്നായിരുന്നു വി.എം.സുധീരന്റെ പരാതി.
https://www.facebook.com/Malayalivartha























