കാമുകി ചതിച്ചു: ടെക്കിക്ക് തുണയായത് ഭാര്യ മാത്രം

ഭര്‍ത്താവ് അറസ്റ്റിലായാല്‍ നാണക്കേടും വിഷമവും ഭാര്യയ്ക്കാണ്. എന്നാല്‍ ഒരു തട്ടിപ്പ് കേസിലൂടെ ഭര്‍ത്താവ് അറസ്റ്റിലായപ്പോള്‍ തന്റെ ജീവതം തിരികെ കിട്ടിയ സന്തോഷത്തിലാണ് ഭാര്യ. മലയാളിയും ബംഗലൂരുവിലെ കാഡുകുടിയില്‍ താമസക്കാരനുമായ ബോബി ഫിലിപ്പ് (37)തന്റെ കാര്‍ വില്‍ക്കാനുണ്ടെന്ന് പരസ്യം നല്‍കി 11 ലക്ഷം രൂപ രണ്ടു പേരില്‍ നിന്ന് വാങ്ങുകയും പിന്നീട് വഞ്ചിക്കുകയുമായിരുന്നു. ഇവര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ബോബിയെ പോലീസ് അറസ്റ്റ് ചെയ്യ്തത്. അറസ്‌റ്റോടു കൂടിയാണ് മറ്റ് കഥകളുടെ ചുരുളഴിയുന്നത്.
ഐ.റ്റി പ്രഫഷനലായ ഇയാള്‍ കഴിഞ്ഞ ഏഴ് മാസമായി ഭാര്യ ജെനയോടും മൂന്നു പെണ്‍മക്കളോടും അടുപ്പം കാണിച്ചിരുന്നില്ല. 750,00 രൂപ ശമ്പളമുണ്ടായിട്ടും വീട്ടില്‍ ചിലവിന് കൊടുക്കാന്‍ പോലും പൈസ ഇല്ല. വീട്ടിലേയ്ക്കുള്ള വരവും കുറഞ്ഞു. പിന്നീടാണ് മറ്റൊരു യുവതിയുമായുള്ള പ്രണയം ഭാര്യ അറിയുന്നത്. പൈസ മുഴുവന്‍ കാമുകിയുടെ ആഗ്രഹങ്ങള്‍ സാധിച്ചു കൊടുക്കാന്‍ ചിലവിടുകയായിരുന്നു. ചിലവേറിയ ആഗ്രഹങ്ങള്‍ സാധിക്കാന്‍ പലതും വില്‍ക്കേണ്ടി വന്നു. അങ്ങനെ കാമുകിയുടെ മറ്റൊരു ആഗ്രഹമാണ് ബോബിയെ പോലീസ് പിടിയിലാക്കിയത്. പുതിയ അപ്പാര്‍ട്ട്‌മെന്റായിരുന്നു കാമുകിയുടെ ആവശ്യം ഇതിന് പണം കണ്ടെത്താനാണ് ഓണ്‍ലൈന്‍ തട്ടിപ്പ് പയറ്റി നോക്കിയത്. പോലീസ് പിടിയിലായിട്ടും കാമുകിയെ ഒറ്റി കൊടുക്കാന്‍ തയ്യാറായില്ല. ഒരാള്‍ക്ക് പണം വേണമെന്ന് മാത്രമാണ് മൊഴി നല്‍കിയത് പിന്നീട് ഇയാളുടെ അക്കൗണ്ട് കേന്ദ്രീകരിച്ച് പോലീസ് നടത്തിയ അന്വേഷണത്തിലാണ് ഒരു യുവതിയാണ് പൈസ പിന്‍വലിക്കുന്നതെന്ന് മനസ്സിലായത്.
കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആണെങ്കിലും കാമുകന്‍ പോലീസ് പിടിയിലായതോടെ ഉപേക്ഷിച്ച് കാമുകിയും കൈ കഴുകി. അവസാനം തുണയാകാന്‍ ഭാര്യ മാത്രം. പൈസ തിരിച്ച് നല്‍കാം എന്ന ഉറപ്പോടെ ഭര്‍ത്താവിനെ മോചിപ്പിച്ചു. ഇനി മറ്റാരുടേയും കൂടെ പോകാതെ മക്കള്‍ക്കും തനിക്കുമൊപ്പം ഉണ്ടാകണമെന്ന ഉറപ്പ് മാത്രം മതിയവര്‍ക്ക്. മുന്‍ സൈനികന്റെ മകന്‍ കൂടിയാണ് ബോബി.
https://www.facebook.com/Malayalivartha























