എതിര്‍പ്പുകള്‍ നിലനില്‍ക്കെ അവയെല്ലാം അവഗണിച്ച് എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ രാമേശ്വരത്ത് അനാശ്ചാദനം ചെയ്തു

'ഇന്ത്യയുടെ മിസൈല്‍ മാന്‍' എപിജെ അബ്ദുള്‍ കലാമിന്റെ പ്രതിമ അന്ത്യവിശ്രമം കൊള്ളുന്ന രാമേശ്വരത്തെ പേയ്ക്കരിമ്പില്‍ അനാച്ഛാദനം ചെയ്തു. കേന്ദ്ര മന്ത്രി വെങ്കയ്യ നായിഡുവാണ് പ്രതിമ അനാച്ഛാദന കര്‍മ്മം നിര്‍വ്വഹിച്ചത്. പ്രതിമ അനാച്ഛാദാനത്തിനൊപ്പം അബ്ദുള്‍കലാമിന്റെ സ്മാരകം നിര്‍മ്മിക്കുന്നതിനുള്ള തറക്കല്ലിടല്‍ ചടങ്ങും രാമേശ്വരത്ത് നടന്നു. കേന്ദ്ര പ്രതിരോധമന്ത്രാലയമാണ് ഒന്നാം ചരമവാര്‍ഷികമായ ബുധനാഴ്ച പെയ്ക്കരിമ്പില്‍ ചടങ്ങുകള്‍ സംഘടിപ്പിച്ചത്. വെങ്കയ്യ നായിഡു, കേന്ദ്ര പ്രതിരോധമന്ത്രി മനോഹര്‍ പരീക്കര്‍ എന്നിവര്‍ ചേര്‍ന്നാണ് ഡോ, കലാമിനുള്ള ദേശീയ സ്മാരകത്തിനുള്ള തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിച്ചത്. എതിര്‍പ്പുകള്‍ നിലനില്‍ക്കെ അവയെല്ലാം അവഗണിച്ചു കൊണ്ടാണ് പ്രതിമയുടെ അനാച്ഛാദന കര്‍മ്മം നടന്നത്
എന്നാല്‍ ഡോ. കലാമിന്റെ പ്രതിമ അനാച്ഛാദാനം ചെയ്യുന്നത് മുസ്ലിം വ്യക്തിനിയമത്തിന്റെ ലംഘമാണെന്ന് കാണിച്ച് ജമാഅത്തുല്‍ കൗണ്‍സില്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ഇതിനെ അവഗണിച്ചുകൊണ്ടായിരിന്നു ചടങ്ങുകള്‍ നടന്നത്. വിഗ്രഹരാധനയെയും, വ്യക്തി പ്രശംസയെയും ഇസ്ലാം മതം എതിര്‍ക്കുന്നുവെന്നും അതിനാല്‍ പ്രതിമ സ്ഥാപിക്കുന്നതിനെ പിന്തുണക്കാന്‍ കഴിയില്ലെന്നുമായിരുന്നു സംഘടന മുന്നോട്ടുവച്ച വാദങ്ങള്‍. ഡോ. കലാമിനെ ആദരിക്കാനുള്ള മികച്ച മാര്‍ഗ്ഗം അദ്ദേഹത്തിന്റെ ആശയങ്ങള്‍ പിന്തുടരുകയും ഇന്ത്യയെ വികസനത്തിലേക്ക് നയിക്കുകയെന്ന കാഴ്ചപ്പാടുകള്‍ സാക്ഷാത്കരിക്കുകയുമാണ് വേണ്ടതെന്നും സംഘം വാദിച്ചിരുന്നു.
ഷില്ലോംഗിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റില്‍ വച്ച്, 'വാസയോഗ്യമായ ഗ്രഹങ്ങള്‍' എന്ന വിഷയത്തിന്റെ പേരില്‍ കുട്ടികള്‍ക്ക് ക്ലാസെടുത്തുകൊണ്ടിരിയ്ക്കൂമ്പോള്‍ പെട്ടെന്നുണ്ടായ ഹൃദയാഘാതത്തെത്തുടര്‍ന്ന് അദ്ദേഹം കുഴഞ്ഞുവീഴുകയായിരുന്നു. പ്രതിഭാധനനായ ആണവശാസ്ത്രജ്ഞന്‍, മനുഷ്യസ്നേഹിയായ രാഷ്ട്രപതി എന്നതിനപ്പുറം സമൂഹത്തെ മുന്നോട്ടുനയിക്കുന്ന വഴിവിളക്കായിരുന്നു ഡോ. കലാം.
https://www.facebook.com/Malayalivartha























