വിദേശ വനിതകള്‍ക്കെതിരെ നിരന്തരം ആക്രമണങ്ങള്‍, ഗോവ ബീച്ചുകള്‍ സിസിടിവി നിരീക്ഷണത്തില്‍

ഇന്ത്യയിലെ പ്രധാന ടൂറിസ്റ്റു കേന്ദ്രങ്ങളിലൊന്നായ ഗോവയില്‍ അടുത്ത കാലത്തായി സ്ത്രീകള്‍ക്കെതിരെ പ്രത്യേകിച്ചും വിദേശ വനിതകള്‍ക്കെതിരെ ആക്രമണങ്ങള്‍ വര്‍ദ്ധിച്ച സാഹചര്യത്തിലാണ് പ്രധാനപ്പെട്ട ബീച്ചുകളിലെല്ലാം സിസിടിവി ക്യാമറകള്‍ സ്ഥാപിക്കാനുള്ള തീരുമാനം.
ഗോവന്‍ ബീച്ചുകളില്‍ പ്രതിവര്‍ഷമെത്തുന്നത് അഞ്ചു ലക്ഷം വിദേശികളാണ്. അവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനാണ് സിസിടിവി ക്യാമറകള്‍ സ്ഥാപിക്കുന്നത് . ഇതിനായി ഗോവ ഇല്‌കേട്രോണിക് ലിമിറ്റഡ് എന്ന കമ്ബനിയെ ചുമതലപ്പെടുത്തിയിരിക്കുകയാണ് സര്‍ക്കാര്‍.
ഗോവയിലെ പ്രധാന ബീച്ചുകളായ ബാഗ, കലംഗുട്ടെ, കാന്‍ഡോലിം, അന്‍ജുന തുടങ്ങിയ ബീച്ചുകളെല്ലാം ഇനി സിസിടിവി നീരീക്ഷണത്തിലായിരിക്കും.
സിസിടിവി ദ്യശ്യങ്ങള്‍ പരിശോധിക്കുന്നതിനായി ലോക്കല്‍ പോലീസ് സ്‌റ്റേഷനുകളിലും ടൂറിസം ഓഫീസിലും കണ്‍ട്രോള്‍ റൂമുകള്‍ പ്രവര്‍ത്തിക്കും .
https://www.facebook.com/Malayalivartha























