ഇന്ത്യയും അമേരിക്കയും സംയുക്തമായി നടത്തിയ പര്യവേക്ഷണത്തില്‍ ബംഗാള്‍ ഉള്‍ക്കടലില്‍ പ്രകൃതിവാതക ശേഖരം കണ്ടെത്തി

കഴിഞ്ഞ വര്‍ഷം മാര്‍ച്ച് മുതല്‍ ജൂലായ് വരെ ഇന്ത്യയും അമേരിക്കയും നടത്തിയ പര്യവേഷണത്തിലാണ് പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്. സമുദ്രത്തിന്റെ അടിത്തട്ടില്‍ കണ്ടെത്തിയ ഈ പ്രകൃതിവാതക ശേഖരത്തിന് വലിയ സാധ്യതയുളളതായി യുഎസ് ഏജന്‍സി അറിയിച്ചു. ഐസിന് സമാനമായി ഖരം രൂപത്തിലാണ് ഗ്യാസ് ഹൈഡ്രേറ്റ് എന്നറിയപ്പെടുന്ന പ്രകൃതിവാതക ശേഖരം കണ്ടെത്തിയത്.
നിലവില്‍ കല്‍ക്കരി പോലുളള പരമ്പരാഗത ഊര്‍ജ്ജ സ്രോതസ്സുകളെയും ആശ്രയിക്കുകയും എണ്ണ ഇറക്കുമതി ചെയ്തുവരുന്ന ഇന്ത്യക്ക് ഏറേ പ്രതീക്ഷ നല്‍കുന്നതാണ് പുതിയ കണ്ടെത്തല്‍. എന്നാല്‍ സാമ്പത്തികമായി ഇത് വിജയിക്കുമോയെന്ന കാര്യത്തില്‍ വിശദമായ പരിശോധനകള്‍ ഇനിയും ആവശ്യമാണെന്ന് വിദഗ്ധര്‍ പറയുന്നു. അതേസമയം ഇത്തരം പര്യവേക്ഷണങ്ങള്‍ നടക്കുന്നത്, സാങ്കേതികവിദ്യയുടെ വികാസത്തിനും ഗുണം ചെയ്യുമെന്ന അഭിപ്രായവും ഉയരുന്നുണ്ട്. സുരക്ഷിതമായി പ്രകൃതിവാതകങ്ങള്‍ ഉല്‍പ്പാദിപ്പിക്കാന്‍ സാധിക്കും വിധം സാങ്കേതികവിദ്യ വികസിപ്പിക്കേണ്ടതിന്റെ സാധ്യതയെ ഗൗരവത്തോടെയാണ് ലോകരാജ്യങ്ങള്‍ നോക്കി കാണുന്നത്.
https://www.facebook.com/Malayalivartha























