കര്‍ണാടക ആര്‍.ടി.സിയുടെ പണിമുടക്ക് തീരുന്നില്ല; ജനങ്ങള്‍ ദുരിതത്തില്‍

ശമ്പള വര്‍ധനവ് ആവശ്യപ്പെട്ട് കര്‍ണാടക ആര്‍ടിസി, ബിഎംടിസി ജീവനക്കാര്‍ ജൂലൈ 24നു മുതല്‍ നടത്തിവരുന്ന പണിമുടക്ക് മൂന്നാം ദിവസം പിന്നിടുന്നു. സമരം തീരുമാനമാകാതെ നീളുന്നതോടെ ജനങ്ങള്‍ ദുരിതത്തിലായി. ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് സമരത്തിലേക്കു നീങ്ങാന്‍ ജീവനക്കാര്‍ തീരുമാനിച്ചത്.
23,000 സര്‍വീസുകളെയാണ് സമരം ബാധിച്ചിരിക്കുന്നത്. കേരളത്തിലേക്കടക്കമുള്ള ഇതരസംസ്ഥാന കര്‍ണാടക ആര്‍ടിസി സര്‍വീസുകളും നിലച്ചിരിക്കുകയാണ്. കെഎസ്ആര്‍ടിസി, ബിഎംടിസി, എന്‍ഡബ്ല്യുആര്‍ടിസി, എന്‍ഇആര്‍ടിസി നാലു ഡിവിഷനുകള്‍ സമരത്തില്‍ പങ്കെടുക്കുന്നുണ്ട്.
കെഎസ്ആര്‍ടിസി ജീവനക്കാരുടെ ശമ്പളം അടുത്തിടെ എട്ടു ശതമാനം ഉയര്‍ത്തിയിരുന്നു. എന്നാല്‍ ഇത് അശാസ്ത്രീയമെന്നാണ് ജീവനക്കക്കാരുടെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് 23 ശതമാനം ശമ്പളം വര്‍ധിപ്പിച്ചപ്പോള്‍ തങ്ങള്‍ക്ക് വെറും എട്ടു ശതമാനത്തില്‍ ഒതുങ്ങിയെന്നും മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് ശമ്പളം വളരെ കുറവാണെന്നുമാണ് ജീവനക്കാരുടെ കുറ്റപ്പെടുത്തല്‍. നേരത്തെ, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിയുമായും സംഘടനകള്‍ ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും ഒത്തുതീര്‍പ്പിലെത്തിയില്ല. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയുമായി ചര്‍ച്ച നടത്തിയത്. എന്നാല്‍ പത്തു ശതമാനം വര്‍ധനയില്‍ സര്‍ക്കാര്‍ ഉറച്ചുനിന്നതോടെ ചര്‍ച്ച പരാജയപ്പെടുകയായിരുന്നു.
സമരത്തെത്തുടര്‍ന്ന് കര്‍ണാടകയിലെ സ്‌കൂളുകള്‍ക്ക് അവധി നല്‍കിയിരിക്കുകയാണ്. സമരത്തെത്തുടര്‍ന്ന് സംസ്ഥാനത്തെ ട്രെയിന്‍ സര്‍വീസുകള്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha























